web analytics

ലൗ ജിഹാദ് ആരോപണം; അഭയം തേടി എത്തിയത് കേരളത്തിൽ, സംരക്ഷണം വേണമെന്ന് ഹർജി; അറസ്റ്റ് വാറണ്ടുമായി ജാർഖണ്ഡ് പോലീസും

ആലപ്പുഴ: ലൗ ജിഹാദ് ആരോപണത്തെ ഭയന്ന് കേരളത്തിൽ അഭയം തേടിയ ജാർഖണ്ഡ് സ്വദേശികളുടെ റിട്ട് ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ആശാ വർമ്മയുടെയും മുഹമ്മദ് ഗാലിബിന്റെയും റിട്ട് ഹർജിയാണ് ഹൈക്കോടതി ഇന്ന് പരിഗണിക്കുക. പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടാണ് ഇവർ ഹർജി നൽകിയിരിക്കുന്നത്. മുഹമ്മദ് ഗാലിബിനായി അറസ്റ്റ് വാറന്റുമായി ജാർഖണ്ഡ് രാജ്‌റപ്പ പൊലീസ് കായംകുളത്ത് എത്തിയിട്ടുണ്ട് . ഇയാൾക്കെതിരെ തട്ടികൊണ്ടുപോകൽ കേസും ജാർഖണ്ഡ് പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ഇരുവരും പ്രായപൂർത്തിയായവരും വിവാഹിതരുമാണെന്ന് കായംകുളം ഡിവൈഎസ്പി പറഞ്ഞു. പക്ഷെ നിയമപരമായ തടസ്സങ്ങൾ അറിയിച്ചിട്ടും മടങ്ങി പോകാതെയിരിക്കുകയാണ് രാജ്‌റപ്പ പൊലീസ്. സ്നേഹിച്ചു വിവാഹം കഴിച്ചവർക്ക് മതം വിലങ്ങു തടി ആകില്ലെന്നും ആശാവർമ്മയ്ക്കും മുഹമ്മദ് ഗാലിബിനും പൂർണ്ണ സംരക്ഷണം നൽകുമെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ജെയിംസ് സാമൂവൽ വ്യക്തമാക്കി.

ലൗ ജിഹാദ് ആരോപണങ്ങളെ തുടർന്നാണ് ഇരുവരും ജാർഖണ്ഡിൽ നിന്നും കായംകുളത്തെത്തിയത്. ഫെബ്രുവരി 9നാണ് ഇരുവരും കേരളത്തിൽ എത്തുന്നത്. ഫെബ്രുവരി 11 ന് ഇരുവരും വിവാഹിതരായി. പിന്നാലെ ഇവരെ തേടി ബന്ധുക്കൾ കായംകുളത്ത് എത്തിയെങ്കിലും ഇരുവരും പോകാൻ തയാറായിരുന്നില്ല. ജാർഖണ്ഡിൽ വധഭീഷണി നേരിടുന്നതിനാലാണ് തിരികെ പോകാത്തതെന്ന് ദമ്പതികൾ പറയുന്നത്. ഗൾഫിൽ ആയിരുന്ന ഗാലിബ് കായംകുളം സ്വദേശിയായ സുഹൃത്ത് വഴിയാണ് കേരളത്തിൽ എത്തുന്നത്.

spot_imgspot_img
spot_imgspot_img

Latest news

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ തിരിച്ചുവിടുന്നു

അരൂർ ഗർഡർ അപകടം: ഡ്രൈവർ മരിച്ചു; ദേശീയപാതയിൽ ഗതാഗത നിയന്ത്രണം, വാഹനങ്ങൾ...

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു

റിപ്പബ്ലിക് ദിനത്തിലും ദീപാവലിക്കും സ്ഫോടനത്തിന് പദ്ധതിയിട്ടു ന്യൂഡൽഹി: ഡൽഹിയിൽ നടന്ന സ്ഫോടനത്തിന് മുമ്പ്...

അടുത്ത പ്രമുഖൻ എ പത്മകുമാർ

അടുത്ത പ്രമുഖൻ എ പത്മകുമാർ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ ദേവസ്വം ബോർഡിന്റെ...

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം

ഭർത്താവിന്റെ സംരക്ഷണയിലാണെങ്കിലും അമ്മയ്ക്ക് മക്കൾ ജീവിതച്ചെലവ് നൽകണം കൊച്ചി: ഭർത്താവിന്റെ സംരക്ഷണയിലാണെന്ന കാരണത്താൽ...

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല

മുൻ എംപി ടി. എൻ. പ്രതാപൻ എഐസിസി സെക്രട്ടറി; പുതുച്ചേരി–ലക്ഷദ്വീപ് ചുമതല ഡല്‍ഹി:...

Other news

പ്രസവവേദനയെടുത്ത് പുളഞ്ഞു മരുമകൾ; ‘മിണ്ടാതിരുന്നില്ലെങ്കില്‍ നിന്റെ മുഖം അടിച്ച് പൊളിക്കു’മെന്ന് അമ്മായിയമ്മ: വൈറൽ വീഡിയോ

പ്രസവവേദനയെടുത്ത് പുളഞ്ഞു മരുമകൾ; വൈറൽ വീഡിയോ ഉത്തരപ്രദേശിലെ പ്രയാഗ് രാജിൽ നടന്ന ഒരു...

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും

വോട്ടുകവലക്കിടെ പോരടിച്ച് പ്രശാന്ത് ശിവനും ആർഷോയും പാലക്കാട്∙ വാർത്താ ചാനലിന്റെ തെരഞ്ഞെടുപ്പ് ചര്‍ച്ചയ്ക്കിടെ...

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി

പത്രപ്രവര്‍ത്തനം തുടങ്ങിയിട്ട് എത്രകാലമായി; ക്ഷുഭിതനായി മുഖ്യമന്ത്രി ന്യൂഡൽഹി: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട...

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു

വിമാനം ദേശീയപാതയിൽ ഇറക്കി; മുൻഭാഗം തകർന്നു ചെന്നൈ: സാങ്കേതിക തകരാറിനെ തുടർന്ന് തമിഴ്നാട്ടിലെ...

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍

ശബരിമല സ്വര്‍ണക്കൊള്ള; നിര്‍ണായക അറസ്റ്റ് ഉടന്‍ പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസിൽ നിർണായക...

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും പിഎം ശ്രീ വിവാദവും ചർച്ചയ്‌ക്ക്

ഡല്‍ഹിയിൽ ഇന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗം; തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും...

Related Articles

Popular Categories

spot_imgspot_img