വിദ്യാർഥികൾക്കു നേരെ തോക്കുചൂണ്ടി പരസ്‌പരം ചുംബിക്കാൻ പറഞ്ഞു; വൈറലാക്കാതിരിക്കാൻ ആദ്യം ചോദിച്ചത് 100 രൂപ…
റാഞ്ചി: രണ്ട് കോളജ് വിദ്യാർഥികൾക്ക് നേരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പരസ്പരം ചുംബിക്കാൻ നിർബന്ധിക്കുകയും, ദൃശ്യങ്ങൾ വീഡിയോയായി പകർത്തി വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ ശ്രമിച്ചെന്നുമുള്ള പരാതിയുമായി വിദ്യാർഥികൾ രംഗത്തെത്തി.
ജാർഖണ്ഡിലെ കോഡെർമ ജില്ലയിലാണ് സംഭവം.
വ്യാഴാഴ്ച രാവിലെ പപ്പു കുമാർ തന്റെ സഹപാഠിയായ പെൺകുട്ടിയോടൊപ്പം പ്രശസ്തമായ ബൃന്ദാഹ വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയപ്പോഴാണ് സംഭവം.
അവിടെയെത്തിയ രണ്ട് യുവാക്കൾ വിദ്യാർഥികളെ സമീപിച്ച് എന്തിനാണ് എത്തിയതെന്ന് ചോദിച്ചു.
കാഴ്ചകൾ കാണാനാണ് എത്തിയതെന്ന് അറിയിച്ചതോടെ പ്രതികൾ തോക്കെടുത്ത് ഇവർക്കു നേരെ ചൂണ്ടി, പരസ്പരം ചുംബിച്ചില്ലെങ്കിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതിയിൽ പറയുന്നു.
തുടർന്ന് വിദ്യാർഥികൾ ചുംബിക്കുന്ന ദൃശ്യം വീഡിയോയായി ചിത്രീകരിച്ച പ്രതികൾ, അത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കാതിരിക്കണമെങ്കിൽ പണം നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു.
കൈവശമുണ്ടായിരുന്ന 100 രൂപയ്ക്കു പുറമേ, സുഹൃത്തുക്കളിലും ബന്ധുക്കളിലും നിന്നായി 635 രൂപ കൂടി സമാഹരിച്ച്, ദശരഥ് കുമാർ എന്നയാളുടെ ക്യൂആർ കോഡ് വഴി പപ്പു കുമാർ പ്രതികൾക്ക് പണം കൈമാറി.
ഇതിന് ശേഷമാണ് പ്രതികൾ വിദ്യാർഥികളെ വിട്ടയച്ചത്. എന്നാൽ പിന്നീട് പപ്പു കുമാറിനോട് വീണ്ടും 5,000 രൂപ ആവശ്യപ്പെട്ടതായും പരാതിയിൽ പറയുന്നു.
English Summary
Two college students alleged that they were threatened at gunpoint and forced to kiss each other at a tourist spot in Jharkhand’s Koderma district. The accused recorded the act, threatened to make the video viral, and extorted money from the victims before releasing them. Later, they allegedly demanded additional money.
jharkhand-koderma-students-threatened-gunpoint-video-extortion
Jharkhand, Koderma, Student Harassment, Gun Threat, Video Blackmail, Extortion, Crime News









