കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ പടർന്ന് പിടിച്ച് മഞ്ഞപ്പിത്തം; പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ തയ്യാറാവാതെ അധികൃതർ

മലപ്പുറം: കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടർന്ന് പിടിക്കുന്നു. യൂണിവേഴ്സിറ്റി ലേഡീസ് ഹോസ്റ്റലിൽ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇതിൽ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം പടർന്നിട്ടുള്ളത്. അറബിക് ഡിപ്പാർട്ട്‌മെന്റിൽ പഠിക്കുന്ന പി.ജി വിദ്യാർഥിനികളിൽ നാലു പേർക്കാണ് മഞ്ഞപ്പിത്തം പിടിച്ചിട്ടുള്ളത്.

മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്ത് ഒരാഴ്ചയോളമായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ നടത്താൻ അധികൃതർ തയാറായിലെന്ന കടുത്ത ആരോപണമുണ്ട്. എന്നാൽ കുട്ടികൾക്ക് അസ്വസ്ഥതകൾ എന്തെങ്കിലും തോന്നിയാൽ അറിയിക്കണമെന്ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്നാണ് ഹോസ്റ്റൽ വാർഡൻ നൽകിയ വിശദീകരണം. പാറക്കടവ് പുഴയിൽ നിന്നും, സർവകലാശാല ബൊട്ടാണിക്കൽ ഗാർഡനിലെ കുളത്തിൽ നിന്നുമാണ് സർവകലാശാല ക്യാംപസിലേക്കാവശ്യമായ വെള്ളമെത്തിക്കുന്നത്.

ലേഡീസ്, മെൻസ് ഹോസ്റ്റലുകൾ, മുന്നൂറിലധികം ക്വാർട്ടേഴ്‌സുകൾ, സ്‌കൂൾ, ഭരണകാര്യാലയം പരീക്ഷാഭവൻ ഉൾപ്പെടെ വിവിധ ഓഫീസുകൾ എന്നിവിടങ്ങളിലേക്ക് പ്രതിദിനം 15 മുതൽ 20 ലക്ഷം ലിറ്റർ വെള്ളം വരെയാണ് ക്യാംപസിൽ ഉപയോഗിക്കുന്നത്. എല്ലാ മാസവും വെള്ളത്തിന്റെ പരിശോധന നടത്താറുണ്ടെന്നും ഈ മാസം ആദ്യം വെള്ളം പരിശോധിച്ചിട്ടുണ്ടെന്നും സർവകലാശാല എഞ്ചിനീയറിങ് വിഭാഗവും വിശദമാക്കിയിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ചോറ്റാനിക്കരയിലെ യുവതിയുടെ മരണം; ആണ്‍ സുഹൃത്തിനെതിരെ നരഹത്യാക്കുറ്റം ചുമത്തി

കൊച്ചി: ചോറ്റാനിക്കരയില്‍ ആണ്‍ സുഹൃത്തിന്റെ ക്രൂരമായ പീഡനത്തിന് ഇരയായി യുവതി മരിച്ച...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ക്ഷേമപെൻഷൻ തട്ടിപ്പ്; സർക്കാർ ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ക്ഷേമപെൻഷൻ തട്ടിപ്പിൽ സർക്കാർ ജീവനക്കാർക്കെതിരായ സസ്പെൻഷൻ പിൻവലിച്ച് സർക്കാർ. പൊതുമരാമത്ത്...

ബാലരാമപുരത്തെ രണ്ടു വയസ്സുകാരിയുടെ കൊലപാതകം; പ്രതി അമ്മാവൻ മാത്രമെന്ന് പൊലീസ്

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ അതിദാരുണമായി കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിലെ പ്രതി അമ്മാവൻ...

Other news

തുപ്പിയ വെള്ളം കുടിപ്പിച്ചു, ക്രൂര മർദ്ദനം: കോട്ടയത്തിനു പിന്നാലെകാര്യവട്ടം സർക്കാർ കോളേജിലും റാഗിംഗ്

കോട്ടയത്തിനു പിന്നാലെകാര്യവട്ടം സർക്കാർ കോളേജിലും റാഗിംഗ്. ജൂനിയർ വിദ്യാർഥികൾ സീനിയർ വിദ്യാർഥികളെ...

കോഴിക്കോട് എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; പോളി ടെക്നിക് ബിരുദധാരി പിടിയിൽ

കോഴിക്കോട്: എടിഎം കുത്തിത്തുറന്ന് മോഷണത്തിന് ശ്രമിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് പറമ്പിൽ...

റോഡിൽ കിടന്ന പെട്ടി പാഴ്സലായി വീട്ടിലെത്തിച്ചു; 5000 രൂപ പിഴ

തൃശൂര്‍: യുവാവ് വലിച്ചെറിഞ്ഞ മാലിന്യം വീട്ടിലെത്തിച്ച് നല്‍കി മാതൃകയായി കുന്നംകുളം നഗരസഭ. കുന്നംകുളം...

പാലാരിവട്ടത്ത് യുവാക്കളുടെ പരാക്രമം; പോലീസ് വാഹനത്തിന്റെ ചില്ല് തകർത്തു

കൊച്ചി: പാലാരിവട്ടത്ത് യുവാക്കളുടെ വ്യാപക ആക്രമണം. രണ്ടിടങ്ങളിലായി പോലീസിനും വാഹനങ്ങള്‍ക്കുമെതിരെയടക്കം ആക്രമണം...

ചെറുബോട്ടുകളിൽ എത്തുന്നവർ പോലും വലിയ വില നൽകേണ്ടി വരും ! പൗരത്വ നയങ്ങളിൽ കടുത്ത മാറ്റം വരുത്തി യു.കെ.

ചെറിയ ബോട്ടിൽ ഇംഗ്ലീഷ് ചാനൽ കടന്ന് യുകെയിലെത്തുന്ന അഭയാർഥികൾക്ക് പൗരത്വം നിഷേധിക്കുന്ന...

Related Articles

Popular Categories

spot_imgspot_img