web analytics

തന്റെ ആത്മാവിനെ പിശാചിന് വിൽക്കാൻ പിതാവ് ശ്രമിച്ചു! വെളിപ്പെടുത്തലുമായി സ്കാര നരഭോജിയുടെ മകൾ

തന്റെ ആത്മാവിനെ പിശാചിന് വിൽക്കാൻ പിതാവ് ശ്രമിച്ചെന്ന് സ്വീഡിഷ് യുവതിയുടെ വെളിപ്പെടുത്തൽ 1 സ്വീഡനിലെ കുപ്രസിദ്ധ കുറ്റവാളിയും നരഭോജിയുമായ ഇസാക്കിൻ ജോൺസൺ എന്ന ഇസാക്കിൻ ഡ്രാബാദിന്റെ മകൾ ജാമി-ലീ എന്ന യുവതിയാണ് സമൂഹ മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയത്.

പിതാവ് തന്റെ ആത്മാവിനെ പിശാചിന് വിൽക്കാൻ ശ്രമം നടത്തിയപ്പോൾ അമ്മയാണ് തന്നെ സഹായിച്ചതെന്നും ജാമി-ലീ പറയുന്നു. മാതൃദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലാണ് ജാമി-ലീ ഇക്കാര്യങ്ങൾ പറയുന്നത്.

താൻ വളർന്നത് ക്രൂരമായ കുറ്റകൃത്യങ്ങളുടെ നിഴലിൽ ആണ്. പിതാവായ ഡ്രാബാദ് കാമുകിയെ കൊന്ന് അവളുടെ ശരീരഭാഗങ്ങൾ ഭക്ഷിക്കുമ്പോൾ ജാമി-ലീ യ്ക്ക് 9 വയസ്സ് മാത്രമേ പ്രായം ഉണ്ടായിരുന്നുള്ളൂ.

തന്റെ പിതാവിൻറെ ഇരുട്ടിൽനിന്നും സ്വയം അകന്നുനിൽക്കാൻ ശ്രമിക്കുകയാണെന്നും യുവതി പറയുന്നു.

തന്റെ പിതാവിനെ ഇരുട്ടിനോടും തിന്മയോടും ബന്ധപ്പെടുത്താനേ തനിക്ക് സാധിക്കൂവെന്നും ജാമി ലി പോസ്റ്റിൽ പറയുന്നു.

സോഷ്യൽ മീഡിയയിൽ സജീവമായ ഇവരുടെ മാതൃദിനത്തിലെ പോസ്റ്റാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

തൻറെ അച്ഛൻറെ ഇരുട്ടല്ല തന്റെ ഉള്ളിലുള്ളതെന്ന് മനസ്സിലാക്കി തന്ന അമ്മയോടുള്ള സ്നേഹവും നന്ദിയും കടപ്പാടും ആണ് പോസ്റ്റിൽ അവർ പങ്കുവെച്ചിരിക്കുന്നത്.

ഇസാക്കിൻ ജോൺസൺ എന്ന ഇസാക്കിൻ ഡ്രാബാദ്, ‘സ്കാര നരഭോജി’ എന്നാണ് അറിയപ്പെടുന്നത്. 2010 നവംബറിൽ, സ്കാരയിൽ വെച്ച് തന്റെ കാമുകി ഹെല്ലെ ക്രിസ്റ്റൻസണെ കൊലപ്പെടുത്തി.

സ്വീഡനിലെ ഏറ്റവും ഞെട്ടിപ്പിക്കുന്ന കുറ്റകൃത്യങ്ങളിലൊന്ന് അയാൾ ചെയ്തു. ശേഷം ശരീരഭാഗങ്ങൾ പാചകം ചെയ്ത് കഴിച്ചു. അതിനുശേഷം പോലീസിനെ വിളിച്ചു കുറ്റസമ്മതം നടത്തുകയും ചെയ്തു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img