പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്നാണ് അപകടമുണ്ടായത്
ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ ജൽഗാവിൽ കഴിഞ്ഞ ദിവസമുണ്ടായ ട്രെയിൻ അപകടത്തിൽ റെയിൽവേ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് 1.5 ലക്ഷം രൂപയാണ് പ്രഖ്യാപിച്ചത്. സഹായത്തുക കുടുംബാംഗങ്ങൾക്ക് കൈമാറുമെന്ന് റെയിൽവേ മന്ത്രാലയം അറിയിച്ചു. (Jalgaon train accident; Railways announced financial assistance)
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും നിസാര പരിക്കുകളുള്ളവർക്ക് 5,000 രൂപയും റെയിൽവേ പ്രഖ്യാപിച്ചിട്ടുണ്ട്. യാത്രക്കാരുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി. 13 പേരുടെ ജീവൻ കവർന്ന ട്രെയിൻ അപകടം വേദനാജനകമാണെന്നും മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദനയിൽ പങ്കുചേരുന്നതായും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
പുഷ്പക് എക്സ്പ്രസിന് തീപിടിച്ചുവെന്ന അഭ്യൂഹത്തെ തുടർന്നാണ് അപകടമുണ്ടായത്. കർണാടക എക്സ്പ്രസ് ട്രെയിൻ ഇടിച്ച് 13 പേരാണ് മരിച്ചത്. പത്തിലധികം യാത്രക്കാർ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്.