ആനകൾക്ക് പാദരോഗ ചികിത്സയുടെ ഭാഗമായി ഷൂ നല്കാൻ തീരുമാനിച്ചു. പാദത്തിൽ മരുന്ന് പുരട്ടുമ്പോൾ ചെളിയും മണ്ണും ഒന്നും കയറാതിരിക്കാനാണ് ഷൂ ഉപയോഗിക്കുന്നത്. ആദ്യമായി ഷൂസ് നൽകുന്നത് പുന്നത്തൂർക്കോട്ടയിലെ നന്ദിനിക്കാണ്.It was decided to give shoes to the elephants as part of treatment for foot disease
ആനകളെ അലട്ടുന്ന പ്രധാന പ്രശ്നമാണ് പാദരോഗങ്ങൾ. ഇത്തരം ആനകൾക്ക് നടക്കാനെറേ ബുദ്ധിമുട്ടുണ്ടാകും. കോൺക്രീറ്റിട്ട പാതയിലൂടെ നടക്കാൻ സാധിച്ചെന്ന് വരില്ല. കാലിൽ കല്ലോ മറ്റോ കുത്തിയാൽ അസഹീനിയമായ വേദനയും ഉണ്ടാകും. എന്നാൽ ഷൂ ധരിച്ച് നടന്നാൽ ഈ പ്രശ്നങ്ങൾക്ക് പരിഹാരമാകും. വെയിലുള്ള സമയങ്ങളിൽ ചൂടേൽക്കുന്നതിനും പരിഹാരമാകും ഷൂ.
പിടിയാന നന്ദിനിയുടെ പാദരോഗം കുറഞ്ഞെങ്കിലും മരുന്നുവെള്ളത്തിൽ കാലിറക്കി വച്ചുള്ള ചികിത്സ നടക്കുകയാണ്. ആനകളെ പൊതുവേ ഷൂ ധരിപ്പിക്കാറില്ലെന്നും എന്നാൽ ചികിത്സാർത്ഥം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് ആനചികിത്സകൻ ഡോ. പിബി ഗിരിദാസ് പറഞ്ഞു. ആനക്കോട്ടയിൽ ആദ്യമായി കെട്ടുത്തറിയിൽ റബ്ബർ മെത്ത് വിരിച്ചതും നന്ദിനിക്കായിരുന്നു.
ക്ഷേത്രത്തിലെ ഉത്സവ പള്ളിവേട്ടയ്‌ക്കും ആറാട്ടിനും കണ്ണന്റെ തങ്കത്തിടമ്പ് എഴുന്നല്ലിച്ച് ഭക്തർക്ക് ഏൽപ്പിക്കാതെ പതിറ്റാണ്ടുകൾ ഓട്ടപ്രദക്ഷിണം നടത്തി പേരെടുത്ത ആനയാണ് നന്ദിനി.
60 വയസാണ് നന്ദിനിയുടെ പ്രായം. ആന ഷൂ നിർമിക്കുന്നത് കൊടുങ്ങല്ലൂരിലുള്ള ചെരുപ്പ് നിർമാണ കമ്പനിയാണ്. ഇവർ വരും ദിവസങ്ങളിൽ ആനക്കോട്ടയിലെത്തി നന്ദിനിയുടെ കാലിന്റെ അളവെടുക്കും.