web analytics

വീണ്ടും കോവിഡ് തരംഗം: ലോകം ഭയക്കണമോ…..?

ചൈനയിലും സിങ്കപ്പൂരും അടക്കമുള്ള രാജ്യങ്ങളിൽ വീണ്ടും കോവിഡ് വ്യാപിക്കുന്നതായി റിപ്പോർട്ട്. ഹോങ്കോങ്ങിൽ ഉൾപ്പെടെ വൻ തോതിലാണ് കോവിഡ് രോഗികളുടെ എണ്ണം വർധിച്ചത്. ഹോങ്കോങ്ങലും സിങ്കപ്പൂരിലും ആരോഗ്യ അതോറിറ്റികൾ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

ഈ വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ ഹോങ്കോങ്ങിലെ കോവിഡ് കേസുകളുടെ എണ്ണം എത്തിയതായാണ് റിപ്പോർട്ട്. പലരുടേയും നില ഗുരുതരമായതായും സൂചനയുണ്ട്.

ജനങ്ങളുടെ പ്രതിരോധ ശേഷിയിലുണ്ടായ കുറവാണ് രോഗവ്യാപനം കൂടാൻ കാരണമെന്നാണ് സിങ്കപ്പൂർ ആരോഗ്യ മന്ദ്രാലയത്തിന്റെ റിപ്പോർട്ട്.

ശ്രദ്ധിക്കൂ…. 2025ല്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടിൽ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ വരുന്നു …!

ഇന്ത്യന്‍ പാസ്‌പോര്‍ട്ടിൽ 2025ല്‍ പ്രധാനപ്പെട്ട അഞ്ചു മാറ്റങ്ങൾ ഉണ്ടാകുകയാണ് പോകുന്നതായാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. സാങ്കേതികമായി കൂടുതല്‍ മികവും സുരക്ഷയും നല്‍കാനും സഹായിക്കുന്ന മാറ്റങ്ങളാണ്ഇ വരുന്നത് എന്നാണു സൂചന. ആ മാറ്റങ്ങൾ അറിയാം:

  1. പാസ്സ്പോർട്ടുകൾ ഇ പാസ്സ്‌പോർട്ട് ആയി മാറും എന്നതാണ് വലിയ പ്രത്യേകത. ഇപ്പോഴത്തെ പാസ്‌പോര്‍ട്ടിന്റെ കാലാവധി കഴിഞ്ഞാല്‍ പുതുതായി അനുവദിക്കുന്നത് ഇ-പാസ്‌പോര്‍ട്ടായിരിക്കും.2025 ൽ ഇന്ത്യയില്‍ ഇ-പാസ്‌പോര്‍ട്ടുകള്‍ ലഭ്യമായി തുടങ്ങും എന്നാണു കരുതുന്നത്.

ഇതിലെ ചിപ്പുകളില്‍ പാസ്‌പോര്‍ട്ട് ഉടമയുടെ ബയോമെട്രിക്ക് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടാവും. ഇത് വിമാനത്താവളങ്ങളിലെ പരിശോധന അതിവേഗത്തിലാക്കാനും സുരക്ഷ വര്‍ധിപ്പിക്കാനും കഴിയും.
കാഴ്ചയില്‍ നിലവിലുള്ള പാസ്‌പോര്‍ട്ടിന് സമാനമായിരിക്കും ഇ-പാസ്‌പോര്‍ട്ടുകളും.

  1. ഇനിമുതൽ വ്യത്യസ്ത തരം പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറങ്ങള്‍ നിലവിൽ വന്നേക്കും. സാധാരണ പാസ്‌പോര്‍ട്ടുകളുടെ പുറം ചട്ടക്ക് നീലനിറവും സര്‍ക്കാര്‍ ഒഫീഷ്യലുകളുടെ പാസ്‌പോര്‍ട്ടിന് വെള്ള നിറവുമായിരിക്കും ഉണ്ടാവുക. നയതന്ത്ര പാസ്‌പോര്‍ട്ടുകള്‍ക്ക് മെറൂണ്‍ നിറവും അടിയന്തര ആവശ്യങ്ങള്‍ക്ക് അനുവദിക്കുന്ന താല്‍ക്കാലിക യാത്രാ രേഖയായ പാസ്‌പോര്‍ട്ടിന് ചാര നിറവുമായിരിക്കും ഉണ്ടാവുക. പാസ്സ്‌പോർട്ട് ഏതു തരമാണെന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ഇതുമൂലം സാധിക്കും എന്ന് കരുതപ്പെടുന്നു.

  1. ഇനിമുതൽ പാസ്‌പോര്‍ട്ടിന്റെ അവസാന പേജില്‍ മേല്‍വിലാസം ഉണ്ടാവില്ല. പാസ്‌പോര്‍ട്ടില്‍ രേഖപ്പെടുത്തുന്നതിനു പകരം ഡിജിറ്റലായി ഈ വിവരങ്ങള്‍ ബാര്‍കോഡ് രൂപത്തില്‍ രേഖപ്പെടുത്തുകയാണ് ചെയ്യുക. സ്വകാര്യ വിവരങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

  1. പാസ്‌പോര്‍ട്ടില്‍ നിന്നും മാതാപിതാക്കളുടെ പേര് ഒഴിവാക്കപ്പടും എന്നതും വലിയ മറ്റൊരു മാറ്റമാണ്. കുടുംബ വിവരങ്ങള്‍ സ്വകാര്യമാക്കിവയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ മാറ്റം ആശ്വാസകരമാണ്. സിംഗിള്‍ പാരന്റ് കുടുംബങ്ങളിലുള്ളവര്‍ക്കും തുണയാകുന്നു തീരുമാനമാണിത്.

  1. പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുന്നവരില്‍ ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്നാൽ, 2023 ഒക്ടോബര്‍ ഒന്നിനു ശേഷം ജനിച്ചവരുടെ കാര്യത്തിലാണ് ഇക്കാര്യത്തില്‍ നിര്‍ബന്ധമുള്ളത്. ഇവര്‍ക്ക് പുതിയ പാസ്‌പോര്‍ട്ടിനായി അപേക്ഷിക്കുമ്പോള്‍ ജനനസര്‍ട്ടിഫിക്കറ്റ് മാത്രമായിരിക്കും ജന്മദിനം സംബന്ധിച്ച രേഖ. 2023 ന് മുമ്പ് ജനിച്ചവര്‍ക്ക് നേരത്തേതു പോലെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റും പാന്‍കാര്‍ഡും വോട്ടര്‍ ഐഡിയും ഡ്രൈവിങ് ലൈസന്‍സുമെല്ലാം രേഖകളായി സമർപ്പിക്കാവുന്നതാണ്.
spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img