web analytics

ഒരിക്കൽ കുറേ വേദനിപ്പിച്ചതാണ്; പ്രതീക്ഷ നൽകി പിന്നെ വീണ്ടും വന്നു; ഇനിയും കൈവിട്ടാൽ അത് താങ്ങാനാവില്ല; കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കൂപ്പുകുത്തി; കർഷകരുടെ കണ്ണീരായി കാപ്പി

കട്ടപ്പന: കൊക്കോയ്ക്ക് പിന്നാലെ കാപ്പിവിലയും കൂപ്പുകുത്തി. 240 രൂപ വരെ വില ഉണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വില 185 ആയി ഇടിഞ്ഞു.ഒപ്പം കാപ്പി പരിപ്പിന്റെ വില 362 ല്‍ നിന്നും 300 ആയി കുറഞ്ഞു. ഇത് ഹൈറേഞ്ചിലേ കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്.കാപ്പികൃഷി ഹൈറേഞ്ചില്‍ കുറഞ്ഞതോടെ ഉത്പാദനം ഇടിഞ്ഞതാണ് കാപ്പിവില ഉയരാന്‍ പ്രധാന കാരണമായത് . വില കൂടിയതോടെ കര്‍ഷകര്‍ പാടേ ഉപേക്ഷിച്ച കാപ്പികൃഷിയിലേയ്ക്ക് ഏറെ ഉത്സാഹത്തോടെ തിരികെ വരുകയായിരുന്നു.

വില ഉയര്‍ന്നത്തോടെ പല കര്‍ഷകരും ഒരു ഇടവേളക്കു ശേഷം കാപ്പി കൃഷിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു. വില കുത്തനെ ഉയരുമെന്ന് കരുതി കാപ്പി കുരു വൻ തോതിൽ സംഭരിച്ചുവച്ചവരും നിരവധിയാണ്.നാലു വര്‍ഷം മുന്‍പ് വരെ ഹൈറേഞ്ചില്‍ 70 രൂപ വിലയുണ്ടായിരുന്ന കാപ്പിക്കുരുവിന്റെ വിലയാണ് 230 രൂപയായി ഉയര്‍ന്നിരുന്നത്. കാപ്പി പരിപ്പിന്റെ വില 110 ല്‍ നിന്നുമാണ് 362 രൂപയായും ഉയര്‍ന്നന്നത്.

വില ഏറെ ഉയര്‍ന്നതോടെ വന്‍കിട വ്യാപാരികളും കാപ്പിപ്പൊടി നിര്‍മാണ യൂണിറ്റുകളും കാപ്പിക്കുരു വാങ്ങൻ തയ്യാറാവാത്തതാണ് പ്രതിസന്ധിക്ക് കാരണം.

ഇതാണ് വില വീണ്ടും താഴാന്‍ കാരണമായി കര്‍ഷകര്‍ പറയുന്നത്. നാളുകള്‍ക്ക് ശേഷം വില ഉയരുകയും വളരെ വേഗം തന്നെ വില താഴുകയും ചെയ്യുന്നത് ഹൈറേഞ്ചിന്റെ കാര്‍ഷിക മേഖകക്ക് വലിയ പ്രക്ഷാഘാതങ്ങള്‍ക്ക് തന്നെ കാരണമാകുമെന്നാണ് വിലയിരുത്തൽ.

 

 

Read Also:വീടിനുള്ളിൽ ഉറങ്ങിക്കിടന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചയാളുടെ അറസ്റ്റ് രേഖപ്പെടുത്തി

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img