web analytics

സിറിയയിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈന്യം

സിറിയയിൽ വീണ്ടും ഇസ്ലാമിക് സ്റ്റേറ്റ് ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈന്യം

ഡമാസ്കസ്: സിറിയയിൽ ഇസ്‍ലാമിക് സ്റ്റേറ്റ് (ഐഎസ്) വീണ്ടും സജീവമാകുന്നതായി റിപ്പോർട്ട്. അമേരിക്കൻ സൈനികരെ ലക്ഷ്യമിട്ട് നടത്തിയ ഭീകരാക്രമണത്തിൽ രണ്ട് അമേരിക്കൻ സൈനികരും ഒരു അമേരിക്കൻ പൗരനും കൊല്ലപ്പെട്ടു.

യുഎസ് സെൻട്രൽ കമാൻഡ് (സെന്റകോം) ആക്രമണം സ്ഥിരീകരിച്ചു.

ആക്രമണത്തിൽ മൂന്ന് പേർക്ക് പരുക്കേറ്റതായും, എന്നാൽ ഇവരുടെ ആരോഗ്യനില ഗുരുതരമല്ലെന്നും സെന്റകോം അറിയിച്ചു.

ആക്രമണം നടത്തിയ ഐഎസ് ഭീകരനെ സംഭവസ്ഥലത്തുതന്നെ യുഎസ് സേന വധിച്ചതായും ഔദ്യോഗിക പ്രസ്താവനയിൽ വ്യക്തമാക്കി.

സിറിയയിൽ ഐഎസ് ഭീഷണി പൂര്‍ണമായും അവസാനിച്ചിട്ടില്ലെന്ന ആശങ്ക ശക്തമാകുന്നതിനിടെയാണ് ആക്രമണം നടന്നത്.

യുഎസിനെയും സിറിയയെയും ലക്ഷ്യമിട്ട ഐഎസ് ആക്രമണമാണിതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.

ഐഎസിനെതിരെ ശക്തമായ തിരിച്ചടി ഉണ്ടാകുമെന്നും ട്രംപ് സമൂഹമാധ്യമങ്ങളിലൂടെ മുന്നറിയിപ്പ് നൽകി. പരുക്കേറ്റവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അറിയിച്ചു.

English Summary

Reports indicate that the Islamic State (ISIS) is becoming active again in Syria. In a recent attack targeting U.S. forces, two American soldiers and one U.S. civilian were killed. The U.S. Central Command (CENTCOM) confirmed the incident, stating that three others were injured but are in stable condition. The attacker was killed at the scene by U.S. forces. U.S. President Donald Trump described the attack as an ISIS operation against the U.S. and Syria and warned of strong retaliation.

isis-attack-syria-us-soldiers-killed

Syria, Islamic State, ISIS attack, US soldiers, CENTCOM, Donald Trump, Middle East, terrorism

spot_imgspot_img
spot_imgspot_img

Latest news

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

Other news

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി

കല്ലേലി വനത്തിൽ വഴിതെറ്റി കുടുങ്ങിയ ശബരിമല തീർത്ഥാടകരെ രക്ഷപ്പെടുത്തി പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ...

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി

ബാഗുമായി റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് അഞ്ചാം ക്ലാസ്സുകാരി ഭോപ്പാൽ: സ്‌കൂളിലേക്കുള്ള വാൻ എത്തിയില്ലെന്നതിനെ...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50 കോടി

സർവർ പണിമുടക്കി; മദ്യ വിതരണം തടസപ്പെട്ടു; ഒറ്റ ദിവസത്തെ നഷ്ടം 50...

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി

കാഞ്ഞിരപ്പുഴയെ വിറപ്പിച്ച പുലി കൂട്ടിലായി പാലക്കാട്: കാഞ്ഞിരപ്പുഴ പിച്ചളമുണ്ട വാക്കോടൻ പ്രദേശത്ത് സ്വകാര്യ...

Related Articles

Popular Categories

spot_imgspot_img