web analytics

ജയറാമേട്ടാ..എന്താ ജയറാമേട്ടന്റെ സെറ്റപ്പ്…മൂന്നു മുന്നണികളിൽ ആരെ തള്ളും ആരെ കൊള്ളും

കൊച്ചി: നടൻ ജയറാം ബിജെപിയിലേക്കോ? കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്ന ഒരു പോസ്റ്റാണ് ഇത്. കുറച്ചുകാലങ്ങളായി സേവാഭാരതിയുമായി അടുത്ത ബന്ധമുണ്ട് ജയറാമിന്. പക്ഷെ സുരേഷ് ​ഗോപിയുടെ വഴിയെ ജയറാം ബിജെപിയിലേക്കോ എന്നു ചോദിച്ചാൽ പെരുമ്പാവൂരുകാരൊക്കെ കൈമലർത്തും.

കാരണം പാരമ്പര്യമായി കോൺ​ഗ്രസുകാരാണ് ജയറാം എന്ന ജയറാം സുബ്രഹ്മണ്യൻ്റെ കുടുംബം. ബന്ധുക്കളുടെ കൂട്ടത്തിൽ മലയാറ്റൂർ രാമകൃഷ്ണൻ മാത്രമായിരുന്നു കോൺ​ഗ്രസിനോട് അടുപ്പം കാണിക്കാതിരുന്നത്. പി.പി തങ്കച്ചനും ടി.എച്ച് മുസ്തഫയുമൊക്കെയായി നല്ല അടുപ്പം പുലർത്തിയിരുന്ന ആളാണ് ജയറാം. പണ്ട് കോൺ​ഗ്രസിനു വേണ്ടി ചുമരെഴുത്തിനും പോസ്റ്റർ ഒട്ടിക്കാനുമൊക്കെ പോയിരുന്ന കാര്യം പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുമുണ്ട്.

അതുപോലെ തന്നെ പിണറായി വിജയനുമായും നല്ല അടുപ്പമുണ്ട് ജയറാമിന്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പിണറായിക്കുവേണ്ടി വോട്ട് അഭ്യർഥിച്ചിരുന്നു. ഇതിനു പിന്നാലെ ജയറാം സിപിഎമ്മിലേക്ക് എന്ന് പ്രചാരണം വന്നിരുന്നു. എന്നാൽ അന്നും ജയറാം പറഞ്ഞ ഒരു കാര്യമുണ്ട്. വ്യക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുണ്ടെന്നും രാഷ്ട്രീയവും സൗഹൃദവും കൂട്ടികുഴക്കരുതെന്നും.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പെരുമ്പാവൂരിൽ ജയറാമിന്റെ പേര് പറഞ്ഞു കേട്ടിരുന്നു. അന്ന് പെരുമ്പാവൂരിലെ കോൺ​ഗ്രസ് സ്ഥാനാർഥി ജയറാമായേക്കുമെന്ന വാർത്തകളും പുറത്തു വന്നിരുന്നു. എന്നാൽ എൽദോസ് കുന്നപ്പിള്ളി തന്നെ സ്ഥാനാർഥിയായതോടെ പിന്നെ അതേപറ്റി ഒന്നും കേൾക്കാതായി. അന്ന് ജയറാമിനെ കോൺ​ഗ്രസുകാരനാക്കിയവർ ഇപ്പോളിതാ നടൻ ബിജെപിയിലേക്ക് വരുമെന്ന പ്രചാരണം കൊഴുപ്പിക്കുകയാണ്.

ജയറാമിനെ പോലെ ജനസമ്മതനായ ഒരാൾ ബിജെപിയിലേക്ക് എത്തിയാൽ അത് വലിയ ​ഗുണം ചെയ്യുമെന്നാണ് പെരുമ്പാവൂരിലെ പ്രാദേശിക നേതാക്കൾ മുതൽ സംസ്ഥാന നേതാക്കൾ വരെ കരുതുന്നത്. എന്നാൽ ജയറാം പാർട്ടിയിലേക്ക് വരുമോ എന്നു ചോദിച്ചാൽ ഇവർക്കാർക്കും അതിന് കൃത്യമായി ഉത്തരമില്ല.

പെരുമ്പാവൂരിന് ഒരു പ്രശ്നം വന്നാൽ അവിടെ ഓടിയെത്തുകയും വേണ്ട സഹായങ്ങൾ നൽകുകയും ചെയ്യുന്ന ആളാണ് ജയറാം. പെരുമ്പാവൂരിൽ മരിച്ച നിയമ വിദ്യാർഥിനിയുടെ കുടുംബത്തിനു വേണ്ടി സഹായങ്ങൾ ചെയ്തിരുന്നു. അതുപോലെ നിരവധി പേർക്ക് രഹസ്യമായി സഹായങ്ങൾ നൽകാറുണ്ടെന്ന് ജയറാമിനെ അറിയുന്നവർ പറയുന്നു.

നടൻ എന്നതിലുപരി മേളപ്രമാണിയാണ് ജയറാം. പോരാത്തതിന് പേരെടുത്ത ആനപ്രേമിയും. എല്ലാത്തിനും ഉപരി നല്ലൊരു കർഷകൻ.
ഡിസംബർ 10, 1965ൽ ആണ് ജയറാം ജനിച്ചത്. മിമിക്രിയിലൂടെ കലാരംഗത്ത് എത്തി. കൊച്ചിൻ കലാഭവന്റെ മിമിക്സ് പരേഡുകളിലൂടെയാണ് ശ്രദ്ധപിടിച്ചുപറ്റിയത്. പിന്നീട് സിനിമയിലേക്ക് കടക്കുകയായിരുന്നു. 1988-ൽ പദ്മരാജൻ സംവിധാനം ചെയ്ത അപരൻ എന്ന സിനിമയിൽ നായകവേഷം ചെയ്തുകൊണ്ടാണ് സിനിമയിലേക്ക് എത്തിയത്.

സുബ്രഹ്മണ്യൻ-തങ്കം ദമ്പതികളുടെ മൂന്നുമക്കളിൽ രണ്ടാമനായി ആണ് ജയറാം ജനിക്കുന്നത്. പരേതനായ വെങ്കട്ടരാമനും മഞ്ജുളയുമാണ് ജയറാമിൻ്റെ സഹോദരങ്ങൾ. മലയാളചലച്ചിത്രരംഗത്തെ മുൻനിര നായികയായിരുന്ന പാർവ്വതിയാണ് ഭാര്യ. ഇരുവരും സിനിമയിൽ തിളങ്ങി നിൽക്കുമ്പോഴായിരുന്നു വിവാഹം. കാളിദാസ് ജയറാം, മാളവിക എന്ന് രണ്ട് മക്കളാണ് ഇവർക്കുള്ളത്.

തമിഴ് ബ്രാഹ്മണ കുടുംബത്തിൽ ആണ് ജയറാം ജനിച്ചത്. കാലടിയിലുള്ള ശ്രീശങ്കര കോളേജിലാണ് വിദ്യാഭ്യാസം പൂർത്തിയാക്കി. കോളേജ് കാലത്ത് തന്നെ മിമിക്രിയിൽ നിരവധി പുരസ്കാരങ്ങൽ ജയറാം സ്വന്തമാക്കി.

കലാജീവിതത്തിൽ സജീവമാകാൻ ഇതിലൂടെ ജയറാമിന് സാധിച്ചു. തുടർന്ന് കോളേജ് വിദ്യാഭ്യാസത്തിന് ശേഷം കലാഭവനിൽ അദ്ദേഹം ചേർന്നു. കലാഭവനിൽ പെർഫോം ചെയ്യുന്നതിന് ഇടയിൽ ആണ് പദ്മരാജൻ ജയറാമിനെ പരിചയപ്പെടുന്നത്. പിന്നീട് നായകനായി അഭിനയിക്കുന്നതും. ഇതിന് ശേഷം ജയറാം പദ്മരാജന്റെ ധാരാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

ലഭിച്ച പുരസ്കാരങ്ങൾ

2011 – പത്മശ്രീ ജയറാമിന് ലഭിച്ചു.

2009 – ഏഷ്യാനെറ്റ് ഫിലിം പുരസ്കാരം ജനപ്രിയ നടൻ

2002 – മികച്ച നടനുള്ള വി. ശാന്താറാം അവാർഡ് (ശേഷം)

2000 – മികച്ച രണ്ടാമത്തെ നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം (സ്വയംവരപ്പന്തൽ)

2000 – മികച്ച സഹനടനുള്ള തമിഴ്നാട് സർക്കാറിന്റെ പുരസ്കാരം (തെനാലി)

1996 – പ്രത്യേക ജൂറിപുരസ്കാരം, കേരളസംസ്ഥാന സർക്കാറിന്റെ (തൂവൽക്കൊട്ടാരം)

1996 – സിനി ബെസ്റ്റ് ആക്ടർ അവാർഡ്. (തൂവൽക്കൊട്ടാരം)

1996 – ഫിലിംഫെയർ പുരസ്കാരം (തൂവൽക്കൊട്ടാരം)

1996 – റോട്ടറി ക്ലബ് അവാർഡ് (തൂവൽക്കൊട്ടാരം)

എന്തൊക്കെയായാലും ജയറാം പെരുമ്പാവൂരിൽ മത്സരിക്കട്ടെ. ഏതുപാർട്ടിയിൽ പ്രവർത്തിക്കണമെന്ന് ജനപ്രിയ നടൻ തന്നെ തീരുമാനിക്കട്ടെ.

spot_imgspot_img
spot_imgspot_img

Latest news

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം

നായാടി മുതൽ നസ്രാണി വരെ; എസ്എൻഡിപി–എൻഎസ്എസ് ഐക്യനീക്കത്തിന് യോഗം കൗൺസിലിന്റെ അംഗീകാരം ആലപ്പുഴ:...

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത്

ശബരിമലയിലെ കാണിക്ക സ്വർണവും കൊള്ളയടിച്ചു; ഇ.ഡി കണ്ടെത്തൽ ഞെട്ടിക്കുന്നത് കൊച്ചി: ശബരിമല ക്ഷേത്രത്തിൽ...

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം

ശബരിമല സ്വർണക്കൊള്ള: ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ...

Other news

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് യേശുദാസ് പറഞ്ഞട്ടില്ല; തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട്

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന് യേശുദാസ് പറഞ്ഞട്ടില്ല; തന്ത്രി ചേന്നാസ് ദിനേശൻ...

യുവതിയെ സ്പാ സെന്ററിലെത്തിച്ചത് പങ്കാളി; മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കി കൂട്ടബലാത്സംഗം

യുവതിയെ സ്പാ സെന്ററിലെത്തിച്ചത് പങ്കാളി; മയക്കുമരുന്ന് കലർത്തിയ ശീതളപാനീയം നൽകി ബോധരഹിതയാക്കി...

ദീപക്കിന്റെ ആത്മഹത്യയിൽ പ്രതി ഷിംജിത സംസ്ഥാനം വിട്ടു മംഗളൂരുവിലേക്ക് കടന്നതായി സൂചന

കോഴിക്കോട്: ഇൻസ്റ്റഗ്രാം റീലിലൂടെ ലൈംഗികാതിക്രമ ആരോപണം ഉന്നയിച്ച് യുവാവിനെ പരസ്യമായി അപമാനിച്ച...

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ

പിടിയിലായത് ബന്ധുവീട്ടിൽ നിന്നും; ഷിംജിത അറസ്റ്റിൽ കോഴിക്കോട്: ബസിനുള്ളിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി...

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ

ഗോവയിലെ റഷ്യൻ കൊലയാളി; ഫോണിൽ 100ലധികം സ്ത്രീകളുടെ ചിത്രങ്ങൾ ഗോവയിൽ രണ്ട് റഷ്യൻ...

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ

ഷിംജിതക്ക് അഴിയെണ്ണാം; 14 ദിവസത്തേക്ക് റിമാൻഡിൽ കോഴിക്കോട്: ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്നാരോപിച്ച് സാമൂഹിക...

Related Articles

Popular Categories

spot_imgspot_img