web analytics

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് പിഴ ചുമത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടി; സർക്കുല ഇറക്കി ഗതാഗത കമ്മീഷണർ

ഓടുന്ന വാഹനത്തിൻ്റെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റ് ഇല്ലാത്തതിന് പിഴ ചുമത്തിയാൽ ഉദ്യോഗസ്ഥനെതിരെ നടപടിയെടുക്കുമെന്ന് ഗതാഗത കമ്മീഷണർ രാജീവ് ആർ. വാഹന ഉടമകളെ അനാവശ്യമായി ബുദ്ധിമുട്ടിക്കരുതെന്നും ഇത്തരത്തിലുള്ള നടപടി നിയമവി​​രുദ്ധമാണെന്ന് ​ഗ​താ​ഗത കമ്മീഷണർ സർക്കുലറിൽ പറയുന്നു.

സമീപകാലത്തായി വാഹനം തടഞ്ഞുനിർത്തി പരിശോധിക്കാതെ ഫോട്ടോയെടുത്ത്‌ വാഹനത്തിന്‌ പുക പരിശോധന സർട്ടിഫിക്കറ്റ്‌ ഇല്ല, ഡ്രൈവിംഗ്‌ ലൈസൻസ്‌ ഇല്ല എന്ന്‌ തരത്തിൽ മോട്ടോർ വാഹന നിയമങ്ങളിലോ ചട്ടങ്ങളിലോ പ്രതിപാദിക്കാത്ത വിധം ഉദ്യോഗസ്ഥർ കേസുകൾ എടുക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് നിർദേശം നൽകിയത്.

മോട്ടോർ വാഹന വകുപ്പ്‌ ഉദ്യോഗസ്ഥർ ഇത്തരം നിയമപരമല്ലാത്ത കേസുകൾ തയ്യാറാക്കി വാഹന ഉടമകളെ ബുദ്ധിമുട്ടിക്കരുത്. അടിസ്ഥാനരഹിതമായ കേസുകൾ എടുക്കുന്നതായി പൊതുജനങ്ങളുടെ പരാതി ലഭിച്ചാൽ അന്വേഷിക്കും.

അന്വേഷിച്ച്‌ നിയമപരമല്ലാത്ത നടപടികൾ സ്വീകരിക്കുന്നത്‌ കണ്ടാൽ അത്തരം ഉദ്യോഗസ്ഥർക്കെതിരെ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത കമ്മീഷണർ വ്യക്തമാക്കി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img