web analytics

തീവ്രവാദ ശക്തികളെ പിന്തുണയ്ക്കുന്ന രാജ്യമാണ് ഇറാൻ, ഇന്ത്യ ഇസ്രയേലിനെ പിന്തുണയ്‌ക്കണം; ബി.ഡി.ജെ.എസ് നേതാവ് ഫാ. റിജോ നിരപ്പുകണ്ടം

കൊച്ചി: ലോകത്ത് തീവ്രവാദ ശക്തികളെ പിന്തുണയ്ക്കുന്ന രാജ്യമാണ് ഇറാനെന്നും ഇന്ത്യയെ പോലെ മതസ്വാതന്ത്രം സംരക്ഷിക്കുന്ന ഇസ്രയേലിനെ പിന്തുണയ്‌ക്കേണ്ടത് അനിവാര്യമെന്നും ബി.ഡി.ജെ.എസ് സംസ്ഥാന സെക്രട്ടറി ഫാ. റിജോ നിരപ്പുകണ്ടം പറഞ്ഞു.

ബി.ഡി.ജെ.എസ് സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഹൈക്കോടതി ജംഗ്ഷനിലെ വഞ്ചിസ്‌ക്വയറിൽ സംഘടിപ്പിച്ച ‘ഇസ്രയേലിനൊപ്പം’ എന്ന ഐക്യദാർഢ്യ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് ഇസ്ലാം വിശ്വാസികൾ. എന്നാൽ ഇവരിൽ ചിലർ തീവ്രശക്തികൾക്ക് വിധേയപ്പെട്ടിട്ടുണ്ട്. ഇത്തരം ആളുകളെയാണ് ഇറാൻ പിന്തുണയ്ക്കുന്നത്.

ലോകത്ത് സമാധാനം ആഗ്രഹിക്കുന്നവർ ഇസ്രയേലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും ഇസ്രയേലും ഇസ്രയേലിന് തമ്മിൽ സഹകരണം ദൃഢമാക്കണം .

ഇരുരാജ്യങ്ങളും സുരക്ഷയും തീവ്രവാദവുമായി ബന്ധപ്പെട്ട വെല്ലുവിളികൾ നേരിടുന്നു. ഇതിനെതിരെ യോചിച്ച മുന്നേറ്റം അനിവാര്യമാണെന്നും അദ്ദേഹംപറഞ്ഞു.

ഐക്യദാർഢ്യം അർപ്പിച്ച് ചടങ്ങിൽ ഭാഗമായവർ മെഴുകുതിരികൾ തെളിച്ചു.
ഇന്ത്യ ഐക്യരാഷ്ടസഭയിൽ ഇസ്രയിലിനേതിരെയുള്ള യുദ്ധപ്രമേയത്തിൽ വിട്ടു നിന്നത് രാജ്യത്തിൻ്റെയശസ്സ് ഉയർത്തിയതായി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു കൊണ്ട്ബി.ഡി.ജെ.എസ്സ്.

സ്സംസ്ഥാന ഉപാദ്ധ്യക്ഷൻ അഡ്വ സിനിൽ മുണ്ടപ്പള്ളി പറഞ്ഞു. ഇന്ത്യ ഉയർത്തുന്ന മതേതരത്വമുല്യങ്ങളുടെ സ്വർണ്ണ തിളക്കാ മണേന്നും ഗാന്ധിജിയുടെ ആശയങ്ങളുടെ സാക്ഷത്കാരമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ പി.എസ്. ജ്യോതിസ് മുഖ്യപ്രഭാഷണം നടത്തി , സംസ്ഥാന ജനറൽ സെക്രട്ടറിഎംബി ജയപ്രകാശ് മുഖ്യസന്ദേശം നൽകി ബി.ഡി.എം.എസ് സംസ്ഥാന പ്രസിഡൻ്റെ ഷിബ ടീച്ചർ

സംസ്ഥാന നേതക്കളായ എം.പി. സെൻ, ഇ.ഡി. പ്രകാശൻ ജില്ല നേതാക്കളായ സി.പി. സത്യൻ, സി.എൻ. രാധകൃഷ്ണൻ ഷൈജ്ജുമനയ്ക്കു പടി, അജീനാരയണൻ , ഷൈൻ കൊട്ടുങ്കൽ
ബി.ഡി.ജെ.എസ് ജില്ലാ പ്രസിഡന്റ് ശ്രീകുമാർ തട്ടരാത്ത്, നേതാക്കളായ എ. വിൻസെന്റ്, ജയപ്രകാശ്, ജ്യോതിഷ, പ്രകാശൻ, വിജയ് നാരായണൻ എന്നിവർ പങ്കെടുത്തു.

English Summary :

Iran is a country that supports terrorist forces globally, and it is essential to support Israel, which protects religious freedom like India does, said BDJS State Secretary Fr. Rijo Nirappukandam.

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

സാംഗ്ലിയിൽ ക്ഷേത്രമതിൽ തകർന്നു വീണ് വൻ ദുരന്തം: കുട്ടികളടക്കം ആറ് മരണം

മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലുണ്ടായ അതിശക്തമായ കാറ്റിലും മഴയിലും ക്ഷേത്രമതിൽ തകർന്ന് വീണ്...

Related Articles

Popular Categories

spot_imgspot_img