web analytics

രാജസ്ഥാനിൽ സഞ്ജുവിന് ഇനി പുതിയ റോൾ, കാരണം ഗംഭീർ? അടുത്ത സീസണിൽ വമ്പൻ നീക്കത്തിന് സാധ്യത

രാജസ്ഥാനിൽ സഞ്ജുവിന് ഇനി പുതിയ റോൾ, കാരണം ഗംഭീർ? അടുത്ത സീസണിൽ വമ്പൻ നീക്കത്തിന് സാധ്യത

ഐപിഎൽ 2026: താരലേല ഒരുക്കങ്ങൾ

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ 2026 സീസണിന് മുന്നോടിയായുള്ള മുന്നൊരുക്കങ്ങളിലേക്ക് ടീമുകൾ കടക്കാൻ പോവുകയാണ്. മിനി താരലേലമാണ് ഇത്തവണത്തെ ഐപിഎല്ലിന് മുന്നോടിയായി നടക്കാൻ പോകുന്നത്.

അവസാന സീസണിലെ പിഴവുകൾ നികത്തി ശക്തമായ തിരിച്ചുവരവിനുള്ള പദ്ധതികൾ മെനയുകയാണ് ടീമുകൾ.

നിലനിർത്തുന്ന താരങ്ങളേയും ഒഴിവാക്കുന്ന താരങ്ങളേയും നവംബർ 15ന് മുമ്പായി പ്രഖ്യാപിക്കണമെന്നാണ് നിലവിൽ ടീമുകൾക്ക് നൽകിയിരിക്കുന്ന നിർദേശം.

പല വമ്പന്മാരുടേയും കൂടുമാറ്റം സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ ഇതിനോടകം പുറത്തുവരുന്നത്. രോഹിത് ശർമയും സഞ്ജു സാംസണുമടക്കം പല വമ്പൻ താരങ്ങളുടേയും കൂടുമാറ്റം സംബന്ധിച്ചുള്ള സ്ഥിരീകരിക്കാത്ത റിപ്പോർട്ട് ഇപ്പോൾ പുറത്തുവരുന്നുണ്ട്.

സഞ്ജു സാംസൺ രാജസ്ഥാനിൽ തുടരുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കുമാർ സംഗക്കാര രാജസ്ഥാന്റെ പരിശീലകനായി തിരിച്ചെത്തിയതോടെ സഞ്ജു ടീമിൽ തുടരുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്.

സഞ്ജുവിന്റെ ഭാവി: നിലനിൽക്കാൻ പ്രദർശനം നിർണായകം

രാജസ്ഥാനിൽ സഞ്ജു നിലനിന്നാലും ഇത്തവണ താരത്തിന്റെ റോൾ മാറുമെന്നുറപ്പാണ്. രാജസ്ഥാന്റെ ഓപ്പണർ റോളിലാണ് കുറച്ചായി സഞ്ജു കളിച്ചിരുന്നത്.

നിലവിൽ യശ്വസി ജയ്സ്വാളും വെെഭവ് സൂര്യവംശിയും രാജസ്ഥാന്റെ ഓപ്പണർ റോളിൽ മിന്നിക്കുന്നുണ്ട്. ഈ റോൾ പൊളിക്കാൻ ഇപ്പോൾ ടീം തയ്യാറായേക്കില്ല.

കൂടാതെ സഞ്ജു ഇപ്പോൾ ഇന്ത്യയുടെ ടി20 ടീമിന്റെ മധ്യനിരയിലാണ് കളിക്കുന്നത്.

ഗൗതം ഗംഭീർ സഞ്ജുവിനെ ഓപ്പണർ റോളിൽ നിന്ന് മാറ്റി അഞ്ചാം നമ്പറിലാണ് ഇന്ത്യക്കായി കളിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ സഞ്ജു രാജസ്ഥാനിലും മധ്യനിരയിൽ കളിക്കാനാണ് സാധ്യത കൂടുതൽ.

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ; മീശവടിക്കാതെയുള്ള ഷാഫിയുടെ ഓപ്പറേഷൻ വിവാദമാകുമ്പോൾ

ഇന്ത്യയുടെ മധ്യനിരയിൽ സഞ്ജു

സഞ്ജുവിന് ഇന്ത്യയുടെ ടി20 ടീമിന്റെ മധ്യനിര സീറ്റ് ഉറപ്പിക്കാനായിട്ടില്ല. അതിന് ഈ റോളിൽ കളിച്ച് കൂടുതൽ മികവ് കാട്ടേണ്ടത് അത്യാവശ്യമാണ്.

ഇതിന് ഐപിഎല്ലിലും സഞ്ജു ബാറ്റിങ് ഓഡറിൽ പിന്നോട്ടിറങ്ങേണ്ടതായുണ്ട്.അങ്ങനെ വരുമ്പോൾ രാജസ്ഥാനിൽ സഞ്ജു നാലാം നമ്പറിൽ ബാറ്റ് ചെയ്യാനുള്ള സാധ്യതയാണ് കൂടുതൽ.

സഞ്ജു ബാറ്റിങ് ഓഡറിൽ അധികം പിന്നോട്ടിറങ്ങുന്നത് രാജസ്ഥാനെ സംബന്ധിച്ച് ഗുണം ചെയ്യില്ല. സഞ്ജുവിന്റെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനം ഓപ്പണർ റോളിലാണ്.

ഐപിഎൽ 2026: താരലേലക്ക് മുന്നോടിയായുള്ള തന്ത്രങ്ങൾ

ടോപ് ഓഡറിൽ തിളങ്ങുന്ന സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റുമ്പോൾ പ്രകടനം ശരാശരി നിലവാരത്തിലേക്ക് ഒതുങ്ങിയേക്കും.

വലിയ സ്കോർ നേടാൻ കഴിവുള്ള സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയാൽ കാമിയോ റോളിൽ ഒതുങ്ങേണ്ടതായി വരും.

ഇതിന് കുമാർ സംഗക്കാര സമ്മതിക്കാൻ സാധ്യത കുറവാണ്. എന്നാൽ സഞ്ജു സാംസണെ സംബന്ധിച്ച് മധ്യനിരയിൽ കളിക്കാൻ നിർബന്ധിതനായിരിക്കുകയാണെന്ന് പറയാം.

2026 സീസൺ സഞ്ജുവിന് വെല്ലുവിളികളോട് നേരിൽ

ദ്രുവ് ജുറേൽ രാജസ്ഥാനായി മധ്യനിരയിൽ തിളങ്ങിയാൽ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിനെ അത് പ്രതികൂലമായി ബാധിക്കാൻ സാധ്യത കൂടുതലാണ്.

അതുകൊണ്ടുതന്നെ മധ്യനിരയിലേക്ക് തന്റെ റോൾ മാറ്റാൻ സഞ്ജുവിന് സംഗക്കാരയെ നിർബന്ധിക്കേണ്ടതായി വരും.

സഞ്ജുവിന് മധ്യനിരയിൽ കളിച്ച് ഭേദപ്പെട്ട് റെക്കോഡ് അവകാശപ്പെടാനാവും. രാജസ്ഥാനായി നാലാം നമ്പറിൽ കളിച്ച അനുഭവസമ്പത്ത് സഞ്ജുവിനുണ്ട്.

ഇന്ത്യൻ ടീമിലെ സ്ഥാനം നിലനിർത്താനാവുന്ന തരത്തിലേക്ക് ഐപിഎല്ലിലെ ബാറ്റിങ് ഓഡർ മാറ്റാതെ സഞ്ജുവിന് മറ്റ് വഴികളില്ല.

രാജസ്ഥാൻ വിട്ട് മറ്റൊരു ടീമിലേക്ക് പോയാലും സഞ്ജു മധ്യനിരയിലെ സ്ഥാനത്തേക്കാവും നോട്ടമിടുക.

സഞ്ജു ടോപ് ഓഡറിൽ തിളങ്ങിയാലും ഇന്ത്യയുടെ ഓപ്പണർ റോൾ ഇനി തിരിച്ച് കിട്ടില്ല. ഈ സാഹചര്യത്തിൽ സഞ്ജുവിന് വരുന്ന സീസണിൽ കാര്യങ്ങൾ എളുപ്പമാവില്ലെന്ന് തന്നെ വിലയിരുത്താം.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

രാജ്യത്ത് തന്നെ ആദ്യം; മലപ്പുറത്തെ എൽപി സ്‌കൂൾ ഉദ്ഘാടനത്തിനൊരുങ്ങി

രാജ്യത്ത് തന്നെ ആദ്യം; മലപ്പുറത്തെ എൽപി സ്‌കൂൾ ഉദ്ഘാടനത്തിനൊരുങ്ങി മലപ്പുറം: രാജ്യത്തെ ആദ്യത്തെ...

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു, അഞ്ച് പേർക്ക് പരിക്ക്

സ്കൂൾ ബസ് നിയന്തണം വിട്ട് ചായക്കടയിലേക്ക് കയറി; ഒരാൾ മരിച്ചു എടപ്പാൾ...

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു

വാൽപ്പാറയിൽ വീടു തകർത്തു കാട്ടാനയുടെ ആക്രമണം: അമ്മമ്മയും കൊച്ചുമകളും കൊല്ലപ്പെട്ടു വാൽപ്പാറ: പുലർച്ചെ...

പിണറായി പോലീസ് വിയര്‍ക്കും

പിണറായി പോലീസ് വിയര്‍ക്കും പേരാമ്പ്രയില്‍ പോലീസ് മര്‍ദനത്തില്‍ ലോക്‌സഭാ സ്പീക്കര്‍ക്ക് പരാതി നല്‍കി...

ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ല

ചന്ദ്രഗിരി ശ്രീ ശാസ്താ ക്ഷേത്രത്തിലെ 4.7 ലക്ഷം രൂപ കാണാനില്ല മലബാർ ദേവസ്വം...

Related Articles

Popular Categories

spot_imgspot_img