web analytics

ജാമ്യത്തിലിറങ്ങിയ പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് അന്വേഷണ ഏജൻസിക്ക് എത്തിനോക്കാനാകില്ല: സുപ്രീം കോടതി

ജാമ്യത്തിലിറങ്ങിയ പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് അന്വേഷണ ഏജൻസിക്ക് എത്തിനോക്കാനാകില്ലെന്നു സുപ്രീം കോടതി. ആർട്ടിക്കിൾ 21 പ്രകാരം പ്രതിക്ക് ഉറപ്പുനൽകുന്ന എല്ലാ അവകാശങ്ങളും നഷ്ടപ്പെടുത്താൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. (Investigating agency cannot pry into private life of bailed accused: Supreme Court)

മയക്കുമരുന്ന് കേസിൽ നൈജീരിയൻ പൗരൻ ഫ്രാങ്ക് വിറ്റസിന്റെ നീക്കങ്ങൾ അറിയാൻ ഗൂഗിൾ മാപ്പ് ഉപയോഗിക്കുന്നതിനെ എത്തിതുകൊണ്ടാണ് കോടതിയുടെ നീക്കം. ജാമ്യ വ്യവസ്ഥ നീക്കം ചെയ്ത ജസ്റ്റിസുമാരായ അഭയ് എസ് ഓക്ക, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ച്, ഗൂഗിൾ മാപ്പിൽ പിൻ രേഖപ്പെടുത്തുന്നത് തടഞ്ഞു.

പ്രതിയുടെ നീക്കങ്ങൾ തുടർച്ചയായി നിരീക്ഷിക്കാൻ അന്വേഷണ ഏജൻസിയെ അനുവദിക്കുന്ന ജാമ്യ വ്യവസ്ഥകൾ ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനൽകുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിൻ്റെ ലംഘനമാണെന്ന് സുപ്രീം കോടതി അഭിപ്രായപ്പെട്ടു. കുറ്റം തെളിയിക്കപ്പെടാത്ത പ്രതിയുടെ കേസാണ് കൈകാര്യം ചെയ്യുന്നതെന്നും കുറ്റക്കാരനല്ലാത്തിടത്തോളം നിരപരാധിയാണെന്ന അനുമാനം ബാധകമാണെന്നും കോടതി പറഞ്ഞു.

തുടർച്ചയായി എത്തിനോക്കാൻ അന്വേഷണ ഏജൻസിയെ അനുവദിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു. സാങ്കേതിക വിദ്യ ഉപയോഗിച്ചോ മറ്റോ ജാമ്യത്തിൽ പുറത്തിറങ്ങുന്ന പ്രതിയുടെ ഓരോ നീക്കത്തിലും നിരന്തര ജാഗ്രത പുലർത്തുകയാണെങ്കിൽ, അത് ആർട്ടിക്കിൾ 21 പ്രകാരം ഉറപ്പുനൽകുന്ന പ്രതികളുടെ സ്വകാര്യതയ്ക്കുള്ള അവകാശം ഉൾപ്പെടെയുള്ള അവകാശങ്ങളെ ലംഘിക്കുമെന്ന് കോടതിയുടെ ഉത്തരവിൽ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ വിശദ പരിശോധനക്ക് സിപിഎം

എന്തുകൊണ്ട് തോറ്റു; 22 ചോദ്യങ്ങളോടെ റിവ്യൂ റിപ്പോർട്ട്, പാർട്ടി ഏരിയാ തലത്തിൽ...

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല

പോലീസിന് വമ്പൻ തിരിച്ചടി; ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ചെന്ന് തെളിയിക്കാനായില്ല നടൻ...

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ സസ്പെൻസ് നിലനിർത്തി ബിജെപി

ഈശ്വരനാമത്തിൽ സത്യപ്രതിജ്ഞ, ‘വന്ദേ മാതരം’ മുഴക്കി സമാപനം; തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ...

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം

പാലക്കാട് ഇരട്ട ആക്രമണം: പഞ്ചായത്ത് സെക്രട്ടറിയ്ക്കും സിപിഎം മുൻ നേതാവിനും മർദ്ദനം പാലക്കാട്:...

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി

ജീവപര്യന്തം ശിക്ഷ വിധിക്കാൻ സെഷൻസ് കോടതികൾക്ക് അധികാരമില്ല; സുപ്രീംകോടതി ന്യൂഡൽഹി: കൊലപാതകക്കേസുകളിൽ ഇളവില്ലാതെ...

Other news

മരണം പടിവാതില്‍ക്കൽ: രക്ഷകരായി മൂന്ന് ഡോക്ടർമാർ;നടുറോഡിൽ ബ്ലേഡും സ്ട്രോയും കൊണ്ട് അദ്ഭുത ശസ്ത്രക്രിയ

കൊച്ചി: മരണത്തിനും ജീവിതത്തിനുമിടയിലെ നൂൽപ്പാലത്തിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു യുവാവിന് തുണയായത് ദൈവദൂതന്മാരെപ്പോലെ...

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത് ഇടങ്ങൾ

ഈ വർഷം സെലിബ്രിറ്റികൾ ആഘോഷമാക്കി മാറ്റിയ, സഞ്ചാരികളുടെ ഹോട്ട്‌സ്പോട്ടുകളായി മാറിയ പത്ത്...

പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതിയിൽ അടിമുടി മാറ്റം

പിണറായി സർക്കാരിന്റെ സ്വപ്നപദ്ധതിക്ക് പൂട്ടുവീണു; ശബരിമല വിമാനത്താവള പദ്ധതിയിൽ അടിമുടി മാറ്റം സ്വപ്നപദ്ധതിയെന്ന...

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന കിറ്റ്

20 രൂപയ്ക്ക് 25 കിലോ അരി, 500 നല്‍കിയാല്‍ 12 ഇന...

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ്

എൻ‌ഐ‌എ ആസ്ഥാനത്തിന് സമീപം ചൈനീസ് നിർമിത റൈഫിൾ സ്കോപ്പ് ന്യൂഡൽഹി∙ ജമ്മു കശ്മീരിലെ...

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം: മൂന്ന് പേർക്ക് ഗുരുതര പരുക്ക്

റാന്നിയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് അപകടം റാന്നി:...

Related Articles

Popular Categories

spot_imgspot_img