web analytics

മുഖ്യമന്ത്രിക്കൊപ്പമല്ല, ഇനി ജനങ്ങൾക്കൊപ്പം; കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ; പിന്തുണ നൽകി സൈബർ സഖാക്കൾ

തിരുവനന്തപുരം: ഫേസ്ബുക്കിലെ മുഖ്യമന്ത്രിക്കൊപ്പമുള്ള കവർചിത്രം മാറ്റി പി വി അൻവർ എംഎൽഎ. മുഖ്യമന്ത്രിക്ക് പിന്നാലെ പാർട്ടിയും പരസ്യമായി തള്ളിപ്പറഞ്ഞതോടെ പരസ്യ പ്രസ്താവനകൾ താത്കാലികമായി നിർത്തുന്നുവെന്ന് അൻവർ ഇന്നലെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.Instead of the picture with the Chief Minister, the picture with the activists was made as the cover pictur

പാർട്ടിയാണ് എല്ലാറ്റിനും മുകളിലെന്നും വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിക്കൊപ്പമുള്ള ചിത്രത്തിന് പകരം പ്രവർത്തകർക്ക് ഒപ്പം ഉള്ള ഫോട്ടോയാണ് കവർ ചിത്രമാക്കിയത്. സമൂഹ മാധ്യമങ്ങളിൽ അൻവറിന് സൈബർ സഖാക്കൾ വലിയ പിന്തുണയാണ് നൽകുന്നത്.

കുറ്റാരോപിതര്‍ സ്ഥാനത്ത് തുടരുന്നതിൽ ഇപ്പോഴും വിയോജിപ്പുണ്ടെന്നും പോസ്റ്റിൽ കുറിച്ചു. തന്‍റെ നടപടികള്‍ സഖാക്കളെ വേദനിപ്പിച്ചുവെന്നും ഓരോരുത്തരോടും ക്ഷമ ചോദിക്കുന്നു. ഇടതുപാളയത്തിൽ നിന്ന് പുറത്തിറങ്ങുന്നത് നോക്കിയിരിക്കുന്നവർ നിരാശരാകും.

താൻ ഉയര്‍ത്തിയ വിഷയങ്ങളിൽ നിന്ന് പിന്നോട്ടില്ല. പുഴുക്കുത്തുകള്‍ക്കെതിരെ പോരാട്ടം തുടരും. ആരോപിച്ച വിഷയങ്ങളിൽ പാര്‍ട്ടി പരിശോധനയുണ്ടാകുമെന്ന് കരുതുന്നുവെന്നും അൻവര്‍ വ്യക്തമാക്കി. പാർട്ടിയാണ് എല്ലാത്തിനും മുകളിലെന്നും സാധാരണക്കാരായ ജനങ്ങളാണ് ഈ പാർട്ടിയുടെ അടിത്തറയെന്നും സഖാക്കളേ നാം മുന്നോട്ട്‌ എന്നും പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img