അനുവാദമില്ലാതെ യുവതിയുടെ ചിത്രം മൊബൈൽ ഫോണിൽ പകർത്തി; ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ അറസ്റ്റിൽ

ആലുവ: അനുവാദമില്ലാതെ മൊബൈൽ ഫോണിൽ യുവതിയുടെ ചിത്രം പകർത്തിയ എക്സൈസ് ഉദ്യോഗസ്ഥനെ പൊലീസ് അറസ്‌റ്റ് ചെയ്തു. ആലുവ എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്പെക്ടർ ഡി.വി. ജയപ്രകാശിനെ (56) യാണ് അറസ്റ്റ് ചെയ്തത്.

യുവതിയുടെ മുത്തച്ഛന്റെ വീടിന്റെ മുകൾ നിലയിൽ വാടകയ്ക്കു താമസിക്കുന്ന ജയപ്രകാശ് വീടിനകത്തു നിന്ന യുവതിയുടെ ചിത്രം പകർത്തിയെന്നാണ് പരാതി. യുവതി മുഖ്യമന്ത്രിക്ക് പരാതി ഇ മെയിൽ ചെയ്യുകയായിരുന്നു.

ജയപ്രകാശിന്റെ ഫോൺ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ജയപ്രകാശ് 2025 മേയിലാണ് വിരമിക്കുന്നത്. മലപ്പുറം സ്വദേശിയായ ജയപ്രകാശ് അഞ്ച് മാസം മുമ്പാണ് കാസർകോട് നിന്ന് സ്ഥലം മാറി ഇവിടെയെത്തിയത്. ഇയാൾക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ വകുപ്പുതല നടപടിയുണ്ടാകും.

spot_imgspot_img
spot_imgspot_img

Latest news

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു

അഫ്ഗാനിസ്ഥാനിൽ വൻ ഭൂചലനം; 250 പേർ മരിച്ചു കാബുൾ: കിഴക്കൻ അഫ്ഗാനിസ്ഥാനിൽ പാകിസ്ഥാൻ...

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു

വാണിജ്യ സിലിണ്ടറുകൾക്ക് വില കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് പാചകവാതക സിലിണ്ടറുകളുടെ വില വീണ്ടും...

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

Other news

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ

ഷാജൻ സ്കറിയയെ ആക്രമിച്ചവർ പിടിയിൽ ഇടുക്കി: മറുനാടൻ മലയാളി ഉടമ ഷാജൻ സ്കറിയയെ...

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ

രാഹുൽ ഒരു അൺ അറ്റാച്ച്ഡ് മെമ്പർ തിരുവനന്തപുരം: നിയമസഭ സമ്മേളനത്തിൽ രാഹുൽ...

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ

സൗപർണിക നദിയിൽ യുവതി മരിച്ച നിലയിൽ ഉടുപ്പി: ഓഗസ്റ്റ് 27 ന് ഉഡുപ്പി...

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി 64 കാരിയുടെ പരാതിയിൽ

യുകെയിൽ ഡോക്ടറായ മലയാളി യുവതിക്ക് 30 ലക്ഷം രൂപ പിഴ….! നടപടി...

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു

കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ നാട്ടിലെത്തി; യു.കെ മലയാളി കുഴഞ്ഞു വീണു മരിച്ചു കുടുംബത്തോടൊപ്പം...

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ്

ആശുപത്രി വരാന്തയിൽ എസ്എയ്ക്ക് യാത്രയയപ്പ് അപൂർവമായ ഒരു യാത്രയയപ്പിനാണ് കൊച്ചി അമൃത ആശുപത്രി...

Related Articles

Popular Categories

spot_imgspot_img