web analytics

5 അതിഗംഭീര സേവുകൾ നടത്തി പി.ആർ.ശ്രീജേഷ്; പുരുഷ ഹോക്കിയിൽ ഇന്ത്യയ്ക്ക് ആവേശജയം; അടുത്ത മത്സരം നാളെ അർജന്റീനയ്ക്കെതിരെ

പാരിസ്: പാരിസ് ഒളിംപിക്സിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് ആവേശ ജയം. ന്യൂസിഡലൻഡിനെതിരെ 3–2ന് ആണ് ഇന്ത്യയുടെ ജയം. ജയത്തോടെ പൂൾ ബിയിൽ ഇന്ത്യ 3 പോയിന്റ് നേടി.India’s thrilling victory in the first match of the Paris Olympics

ഇന്ത്യയുടെ അടുത്ത മത്സരം നാളെ അർജന്റീനയ്ക്കെതിരെയാണ്. സമനിലയിൽ ഒതുങ്ങുമെന്ന് കരുതിയിരിക്കെ കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കെ ക്യാപ്റ്റൻ ഹർമൻപ്രീത് സിങ് നേടിയ ​ഗോളാണ് ഇന്ത്യയ്ക്ക് ജയം സമ്മാനിച്ചത്. ഇന്ത്യയ്ക്കായി വിവേക് സാഗറും മൻദീപ് സിങ്ങും ഗോളടിച്ചു.

കളിയിലെ ആദ്യ ​ഗോൾ ന്യൂസിലൻഡിന്റെ വകയായിരുന്നു. എട്ടാം മിനിറ്റിലെ ലെയ്ൻ സാമിലൂടെയാണ് മുന്നിലെത്തുന്നത്. 23–ാം മിനിറ്റിൽ ഇന്ത്യയ്ക്കു മത്സരത്തിലെ ആദ്യ പെനൽറ്റി കോർണർ.

അതു ലക്ഷ്യത്തിലെത്തിക്കാനുള്ള ശ്രമത്തിനിടെ വീണ്ടും ഫൗൾ. അടുത്ത പെനൽറ്റി കോർണർ. റീബൗണ്ടിൽനിന്നു മൻദീപ് സിങ് ലക്ഷ്യം കണ്ടു (1–1). ‌മൂന്നാം ക്വാർട്ടറിലാണു വിവേക് സാഗറിന്റെ ഗോൾ.

അവസാന ക്വാർട്ടറിൽ തുടരെത്തുടരെ പെനൽറ്റി കോർണർ നേടി ന്യൂസീലൻഡ് ഇന്ത്യൻ ഗോളി ശ്രീജേഷിനെ പരീക്ഷിച്ചു. 53–ാം മിനിറ്റിൽ ഒരു പെനൽറ്റി കോർണർ ഗോളാക്കി ന്യൂസീലൻഡ് കളി സമനിലയാക്കി. കളി അവസാനിക്കാൻ രണ്ട് മിനിറ്റ് ശേഷിക്കെ ലോഭിച്ച പെനൽറ്റി സ്ട്രോക്ക് ക്യാപ്റ്റൻ ​ഗോളാക്കി വിജയത്തിലേക്കെത്തിച്ചു. 5 അതിഗംഭീര സേവുകൾ നടത്തിയ ഗോളി പി.ആർ.ശ്രീജേഷും തിളങ്ങി.

spot_imgspot_img
spot_imgspot_img

Latest news

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

Other news

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു

മദ്യപിച്ച് ലക്കുകെട്ട് 11 വയസ്സുകാരിയുടെ ചെവി കടിച്ചെടുത്തു ചണ്ഡീഗഡ്: ഹരിയാനയിൽ മദ്യപിച്ച് ലക്കുകെട്ട...

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ

പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ പത്തനംതിട്ട: തനിക്കെതിരെ ഉയരുന്ന ലൈം​ഗികാരോപണങ്ങളിൽ മാധ്യമങ്ങളെ കുറ്റപ്പെടുത്തി പാലക്കാട്...

ടിവികെയ്‌ക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പൊലീസ്

ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംസ്ഥാന പര്യടനത്തിന് തിരുച്ചിറപ്പള്ളിയി‍ൽ തുടക്കമിട്ട് നടനും...

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല

യുഎഇയില്‍ നാളെ മുതൽ ഉച്ചവിശ്രമ സമയമില്ല അബുദാബി: യുഎഇയിൽ വേനൽക്കാലത്ത് തൊഴിലാളികൾക്ക് അനുവദിച്ചിരുന്ന...

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം

ഹൃദയസ്തംഭനം; യുവാവിന് ദാരുണാന്ത്യം ബെംഗളൂരു: മാനേജരോട് സിക് ലീവിന് അപേക്ഷിച്ചതിന് പിന്നാലെ ഹൃദയസ്തംഭനത്തെ...

കുടിയേറ്റ വിരുദ്ധ പ്രക്ഷോഭം; ലണ്ടനിൽ അണിനിരന്നത് ലക്ഷങ്ങൾ; ഏറ്റുമുട്ടലിൽ 26 പോലീസുകാർക്ക് പരിക്ക്

ലണ്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭത്തിൽ അണിനിരന്നത് ലക്ഷങ്ങൾ ലണ്ടൻ: കുടിയേറ്റ വിരുദ്ധ വികാരങ്ങളും...

Related Articles

Popular Categories

spot_imgspot_img