മുംബൈ: ഇന്ത്യയുടെ അഭിമാനമായ വനിതാ ബാഡ്മിന്റൺ താരം പി.വി. സിന്ധു വിവാഹിതയാകുന്നു. ഹൈദരാബാദ് വ്യവസായിയായ വെങ്കട ദത്ത സായിയാണ് വരൻ.
ഈ മാസം 22ന് രാജസ്ഥാനിലെ ഉദയ്പുരിൽ വെച്ചാണ് വിവാഹം. പോസിഡെക്സ് ടെക്നോളജീസ് എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വരനായ വെങ്കട ദത്ത സായി.
രണ്ടരവർഷത്തെ കാത്തിരിപ്പിനൊടുവിൽ സിന്ധു സയ്യദ് മോദി രാജ്യാന്തര ബാഡ്‌മിന്റൺ ടൂർണമെന്റ് വനിതാ സിംഗിൾസിൽ കിരീടം ചൂടിയിരുന്നു.
ഈമാസം 20 മുതൽ മൂന്നു ദിവസം നീളുന്ന വിവാഹ ചടങ്ങുകളാണ് ഉണ്ടാവുക. ഏറെ നാളായി ഇരു കുടുംബങ്ങളും പരസ്പരം അറിയുന്നവരാണെന്നും ഒരുമാസം മുമ്പാണ് വിവാഹകാര്യത്തിൽ തീരുമാനമായതെന്നും സിന്ധുവിന്‍റെ പിതാവ് പി.വി. രമണ മാധ്യമങ്ങളോട് പറഞ്ഞു. ജനുവരിയോടെ താരം വീണ്ടും ക്വാർട്ടിൽ സജീവമാകും.