ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പൊലീസിൻ്റെ തല തല്ലിപ്പൊളിച്ച പ്രതി പിടിയിൽ
കഴക്കൂട്ടം: ക്ഷേത്രത്തിൽ ഉത്സവത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതിയെ കഴക്കൂട്ടം പൊലീസ് അറസ്റ്റുചെയ്തു. കഴക്കൂട്ടം അമ്പലത്തിൻകര ലക്ഷം വീട്ടിൽ സിബിൻ (തക്കുടു,23) ആണ് അറസ്റ്റിലായത്. കഴക്കൂട്ടം മഹാദേവ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആക്രമണം നടത്തി പൊലീസുകാരുടെ തല അടിച്ചുപൊട്ടിക്കുകയും ചെയ്ത കേസിലെ മുഖ്യപ്രതിയാണ് സിബിൻ. നേരത്തേ ബാർ ഹോട്ടലിൽ അക്രമം നടത്തിയതടക്കം വേറെയും കേസുകൾ സിബിനെതിരെയുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴക്കൂട്ടം എസ്.എച്ച്.ഒ ശ്രീകുമാർ,എസ്.ഐ അനന്തകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed