web analytics

ഇന്ത്യയുടെ ‘മിഷൻ ദിവ്യാസ്ത്ര’ നയിച്ചത് മലയാളി ശാസ്ത്രജ്ഞ ; ഷീന റാണി എന്ന മലയാളികളുടെ അഭിമാനം !

ഒരേസമയം പല ലക്ഷ്യങ്ങൾ തകർക്കാൻ കെൽപുള്ള സാങ്കേതികവിദ്യ സംയോജിപ്പിച്ച അഗ്നി മിസൈൽ കഴിഞ്ഞ ദിവസം‌ ഇന്ത്യ വികസിപ്പിച്ചിരുന്നു. എന്നാൽ ഇതിന്റെ തലപ്പത്ത് നിന്ന് സംഘത്തെ നയിച്ചത് ഒരു മലയാളിയാണെന്നു അധികമാർക്കും അറിവുണ്ടാകില്ല. അഗ്നി-5 മിസൈലിന്റെ ഏറ്റവും പുതിയ പതിപ്പ് വികസിപ്പിച്ച ഡിആർഡിഒ ശാസ്ത്രജ്ഞരുടെ സംഘത്തെ നയിച്ചത് മലയാളിയായ ഷീനയാണ്. ‘മിഷൻ ദിവ്യാസ്ത്ര’ ദൗത്യത്തെ നയിയ്ക്കാൻ ഭാഗ്യം ലഭിച്ച ഷീന റാണി തിരുവനന്തപുരം സ്വദേശിനിയാണ്. പ്രതിരോധ ഗവേഷണ വികസന കേന്ദ്രത്തിലെ മുതിർന്ന ശാസ്ത്രജ്ഞയാണ് ഷീന. 1998 ൽ പൊഖ്‌റാൻ ആണവ പരീക്ഷണത്തിന്റെ ഭാഗമായശേഷമാണു ഷീന ഡിആർഡിഒയിൽ ചേരുന്നത്. അഗ്നി മിസൈൽ ഗവേഷണവുമായി ബന്ധപ്പെട്ട് 1999 മുതൽ പ്രവർത്തിക്കുന്ന ഷീന, നിലവിൽ ഡിആർഡിഒയുടെ ഹൈദരാബാദ് ആസ്ഥാനമായുള്ള അഡ്വാൻസ്ഡ് സിസ്റ്റംസ് ലബോറട്ടറിയിൽ ശാസ്ത്രജ്ഞയാണ്.

തിരുവനന്തപുരത്ത് ജനിച്ചുവളർന്ന റാണിയുടെ റോക്കട്രിയിലും ബഹിരാകാശത്തിലുമുള്ള അഭിനിവേശം വളരെ നേരത്തെ തന്നെ തുടങ്ങിയിരുന്നു. തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽനിന്ന് (സിഇടി) ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബിരുദമെടുത്ത ശേഷം എട്ടുവർഷത്തോളം തിരുവനന്തപുരം വിഎസ്‌എസ്‌സിയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് ഷീന രാജ്യത്തിൻറെ അഭിമാനമായ ദൗത്യത്തിൽ പങ്കാളിയാകുന്നത്.

Read Also: കോട്ടയം വൈക്കത്ത് വീട്ടിൽ വൻകവർച്ച: 35 ലക്ഷം രൂപയുടെ സ്വർണവും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു; മോഷണം വീട്ടുകാർ ആശുപത്രിയിൽ പോയ സമയം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img