web analytics

ഗോൾഡൻ വിസ നയത്തിൽ മാറ്റം വരുന്നതിന് മുമ്പ് ഗ്രീസിൽ വീടുകൾ വാങ്ങിക്കൂട്ടി ഇന്ത്യാക്കാർ; വില കുത്തനെ ഉയരുന്നു

യൂറോപ്യൻ രാജ്യമായ ഗ്രീസിൽ വീടുകൾ വാങ്ങാൻ തിരക്കുകൂട്ടുന്നതിൽ കൂടുതലും ഇന്ത്യക്കാർ. ജൂലായ് മുതൽ ആഗസ്റ്റ് വരെ ഒരു മാസത്തിനിടെ റിയൽ സ്റ്റേറ്റ് മേഖലയിൽ പണം മുടക്കിയ ഇന്ത്യക്കാരിൽ 37 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്.Indians bought houses in Greece before the change in golden visa policy

ഗോൾഡൻ വിസ നയത്തിൽ മാറ്റം വരുന്നതിന് മുമ്പ് സ്ഥിരതാമസം ഉറപ്പാക്കാനാണ് ഇന്ത്യക്കാർ വീടും സ്ഥലവും വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. 2013ൽ ആരംഭിച്ച ഗ്രീസിന്റെ ഗോൾഡൻ വീസ നയപ്രകാരം ഗ്രീസിൽ വസ്തു വാങ്ങുന്ന ഇന്ത്യക്കാർക്ക് റസിഡൻസിപെർമിറ്റുകൾ അനുവദിക്കും.

യൂറോപ്യൻ യൂണിയൻ ഇതര പൗരൻമാർക്ക് ആകർഷകമായ നിലയിലായിരുന്നു ഗ്രീസിന്റെ നയം. 250,000 യൂറോ(2.2 കോടി) പരിധിിയിലായിരുന്നു വില്പന നടന്നിരുന്നത്. ഈ നയം ഗണ്യമായ നിക്ഷേപം കൊണ്ടുവന്നെങ്കിലും ആളുകൾ കൂട്ടത്തോടെ എത്തിയത് വില ഉയർത്തി.

ഏതൻസ്, തെസ്നലോനിക്കി, മൈക്കോനോസ്, സാന്റോറിനി തുടങ്ങിയ വൻ ഡിമാൻഡുള്ള സ്ഥലങ്ങളിലാണ് വില കുത്തനെ ഉയർന്നത്. വില ഉയരുന്നത് നിയന്ത്രിക്കാൻ സർക്കാർ ഈ പ്രദേശങ്ങളിലെ നിക്ഷേപ പരിധി 800,00 യൂറോയായി( 7 കോടി) ഉയർത്തി.

സെപ്തംബർ മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു.
നിക്ഷേപകർക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, യൂറോപ്യൻ യൂണിയനിൽ ബിസിനസ് സ്ഥാപിക്കാനുള്ള അവസരം എന്നിവയാണ് ആകർഷണം. പരോസ്, ക്രീറ്റ്, സാന്റോറിനി തുടങ്ങിയ ദ്വീപുകളിലും ഇന്ത്യക്കാർ വസ്തു വാങ്ങുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം; യാത്രക്കാർക്ക് പരിക്ക്; സംഭവം വഞ്ചിനാട് എക്സ്പ്രസ് എത്തിയപ്പോൾ

തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ എസ്‌കലേറ്റർ പിന്നോട്ട് കറങ്ങി അപകടം തിരുവനന്തപുരം സെൻട്രൽ...

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു

ബംഗാൾ കത്തുന്നു: സുവേന്ദു അധികാരിയുടെ പേഴ്‌സണൽ അസിസ്റ്റന്റ് വെടിയേറ്റു മരിച്ചു പശ്ചിമ ബംഗാൾ...

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ പണികിട്ടും; ഇനി കാത്തിരിക്കുന്നത് കടുത്ത ശിക്ഷ

റെയിൽവേ ഗേറ്റ് അടയ്ക്കുമ്പോൾ വാഹനം കയറ്റിയാൽ കടുത്ത ശിക്ഷ റെയിൽവേ ലവൽ ക്രോസുകളിൽ...

പളനിസ്വാമിക്ക് വെല്ലുവിളി; സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ; എംഎൽഎമാരെ റിസോർട്ടിലേക്ക് മാറ്റി

സ്വന്തം എംഎൽഎമാരെ സംരക്ഷിക്കാൻ അണ്ണാ ഡിഎംകെ നെട്ടോട്ടത്തിൽ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്...

Related Articles

Popular Categories

spot_imgspot_img