മഴക്കാലമാണ്, ട്രെയിൻ സംബന്ധിച്ച വിവവരങ്ങൾക്ക് ഈ മൂന്ന് ആപ്പുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ

ട്രെയിനുമായി ബന്ധപ്പെട്ട അപ്ഡേഷനുകൾക്കായി ഈ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ റെയിൽവെ. ഈ ആപ്പുകൾ ഉപയോഗിച്ച് യാത്രക്കാർക്ക് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനും ഭക്ഷണം ഓൺലൈനായി ഓർഡർ ചെയ്യുന്നതിനും ഒപ്പം ട്രെയിൻ എവിടെയാണെന്ന് തത്സമയം ട്രാക്ക് ചെയ്യാനും കഴിയും.

രാജ്യത്തെ മിക്ക യാത്രക്കാരും റെയിൽ യാത്രി, ഇക്സിഗോ ട്രെയിൻ, വേർ ഈസ് മൈ ട്രെയിൻ തുടങ്ങിയ സ്വകാര്യ ആപ്പുകൾ ഉപയോഗിക്കുന്നുണ്ട്. എന്നാൽ ട്രെയിന്‍ സമയം, റദ്ദാക്കിയ ട്രെയിന്‍, വഴിതിരിച്ചുവിട്ട ട്രെയിന്‍ എന്നിവ വ്യക്തമായി അറിയാൻ ഔദ്യോഗിക ആപ്പ് തന്നെ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് റെയിൽവെ.

യാത്രക്കാർ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES) ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയിൽവേ ആവശ്യപ്പെട്ടു.ഈ ആപ്പ് കൃത്യമായ ട്രെയിൻ സമയക്രമവും അനുബന്ധ വിവരങ്ങളും നൽകുന്നു.

മാറ്റ് ആപ്പുകൾ പലപ്പോഴും യാത്രക്കാരുടെ ജിപിഎസ് ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കാറുള്ളത്. അതുകൊണ്ട് ആപ്പുകളില്‍ ട്രെയിന്‍ സമയം മാറുന്നതും ഗതാഗത തടസം നേരിടുന്നതും കൃത്യമായി അറിയാറില്ല.

മഴക്കാലമായതോടെ റെയില്‍പാളത്തില്‍ മരം വീണും വെള്ളം കയറിയും ട്രെയിന്‍ വൈകുകയും വഴിതിരിച്ചുവിടുകയും ചെയ്യാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് റെയിൽവെയുടെ മുന്നറിയിപ്പ്.

സെന്‍റര്‍ ഫോർ റെയിൽവേ ഇൻഫർമേഷൻ സിസ്റ്റംസ് (CRIS) പ്രവർത്തിപ്പിക്കുന്ന ഔദ്യോഗിക ആപ്പാണ് NTES ആപ്പ്.റെയിൽ സംബന്ധമായ അന്വേഷണങ്ങൾക്ക് നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (എൻ‌ടി‌ഇ‌എസ്) ആപ്പ് മാത്രമേ ഉപയോഗിക്കാവൂ എന്ന് റെയിൽ‌വേ യാത്രക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു

വേടനെതിരെ കൂടുതൽ പരാതികൾ; ലൈംഗികാതിക്രമം വെളിപ്പെടുത്തി രണ്ടു യുവതികൾ മുഖ്യമന്ത്രിയെ സമീപിച്ചു വേടൻ’...

വരും മണിക്കൂറുകളിൽ മഴ കനക്കും, ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ സൂക്ഷിക്കണം; ജാഗ്രത നിർദേശം

വരും മണിക്കൂറുകളിൽ മഴ കനക്കും ശക്തമായ കാറ്റിനും സാദ്ധ്യത; രണ്ട് ജില്ലക്കാർ...

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160 പേർ; കൂടുതലും മലയാളികൾ

കുവൈറ്റ് വിഷമദ്യ ദുരന്തം; ഇതുവരെ മരിച്ചത് 23 പേർ; ചികിത്സയിലുള്ളത് 160...

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന് ആവേശക്കൊടിയിറക്കം

ഹൊറൈസൺ മോട്ടോഴ്സ് – സി.എം.എസ് കോളേജ് മിനി മാരത്തൺ മൂന്നാം സീസണിന്...

ഹൊറൈസൺ മോട്ടോഴ്സ്- സി.എം.എസ്. കോളജ്- വിമുക്തി മിഷൻ മിനി മാരത്തൺ സീസൺ 3 നാളെ

കോട്ടയം: ഹൊറൈസൺ മോട്ടോഴ്സും സി.എം.എസ്. കോളജും വിമുക്തി മിഷനും ചേർന്ന് നടത്തുന്ന...

Other news

ഇന്ദു മേനോനെതിരെ കേസ്

ഇന്ദു മേനോനെതിരെ കേസ് കൊച്ചി: എഴുത്തുകാരി ഇന്ദു മേനോനെതിരെ കോടതി കേസെടുത്തു. അഖിൽ...

പാലായില്‍ റിട്ട. എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍

പാലായില്‍ റിട്ട. എസ്ഐ ലോഡ്ജില്‍ മരിച്ച നിലയില്‍ കോട്ടയം: റിട്ടയേര്‍ഡ് എസ്ഐയെ ലോഡ്ജില്‍...

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ യുടെ സവിശേഷതകൾ:

എഴുപത്തിയെട്ട് വർഷത്തിന് ശേഷം പ്രധാനമന്ത്രിയുടെ ഓഫീസ് വിലാസം മാറുന്നു; പുതിയ പിഎംഒ...

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ ജോസ് പെരേര

കാറിലിട്ട് ക്രൂരമായി മര്‍ദ്ദിച്ചു, കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമിച്ചു’; പരാതിയുമായി അലിൻ...

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി

ശുഭാംശു ശുക്ല ഇന്ത്യയിൽ തിരിച്ചെത്തി ഡൽഹി: ആക്‌സിയം-4 ദൗത്യത്തിന്റെ ഭാഗമായിരുന്ന ഇന്ത്യയുടെ രണ്ടാമത്തെ...

Related Articles

Popular Categories

spot_imgspot_img