യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയുമായി പുറപ്പെടേണ്ട ചില ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ, വിവരങ്ങൾ ഇങ്ങനെ

എറണാകുളം: ബെംഗളുരുവിലേക്കും തിരിച്ചും സർവീസ് നടത്തുന്ന രണ്ട് ട്രെയിൻ സർവീസുകൾ റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന എറണാകുളം – ബെംഗളൂരു, നാളത്തെ ബെംഗളൂരു- എറണാകുളം സർവീസുകളാണ് റദ്ദാക്കിയത്. കന്യാകുമാരി – പുതുച്ചേരി എക്‌സ്പ്രസും റദ്ദാക്കിയിട്ടുണ്ട്.(Indian railways announced that some trains are cancelled)

ഇന്ന് വൈകിട്ട് 4.50 ന് പുറപ്പെടേണ്ടിയിരുന്ന ട്രെയിൻ നമ്പർ 12683 എറണാകുളം ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനും നാളെ വൈകിട്ട് 7 മണിക്ക് ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 12684 ബെംഗളൂരു സൂപ്പർഫാസ്‌റ്റ് ട്രെയിനുമാണ് റദ്ദാക്കിയത്.

കൂടാതെ ഇന്ന് ഉച്ചക്ക് 12.05 ന് പുതുച്ചേരിയിൽനിന്ന് പുറപ്പെട്ട് കന്യാകുമാരിയിൽ എത്തിച്ചേരേണ്ട ട്രെയിൻ നമ്പർ 16861 പുതുച്ചേരി കന്യാകുമാരി എക്‌സ്പ്രസും, നാളെ ഉച്ചതിരിഞ്ഞ് 2 മണിക്ക് കന്യാകുമാരിയിൽനിന്ന് പുറപ്പെടേണ്ട ട്രെയിൻ നമ്പർ 16862 കന്യാകുമാരി പുതുച്ചേരി എക്‌സ്പ്രസും റദ്ദാക്കിയതായി റെയിൽവേ അറിയിച്ചത്.

റേക്കുകൾ ലഭ്യമല്ലാത്തതിനാലാണ് സർവീസുകൾ റദ്ദു ചെയ്യേണ്ടി വന്നതെന്ന് റെയിൽവേ അറിയിച്ചു.

spot_imgspot_img
spot_imgspot_img

Latest news

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

Other news

യുകെയിൽ വിമാനം തകർന്നുവീണു ….!

യുകെയിൽ വിമാനം തകർന്നുവീണു യുകെയിൽ പറന്നുയർന്ന ഉടൻ തീപിടിച്ച് തകർന്നു വീണു ചെറുവിമാനം....

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും

ഓണത്തിന് വെളിച്ചെണ്ണ വില കിലോയ്ക്ക് 500 രൂപ കടന്നേക്കും തിരുവനന്തപുരം: തേങ്ങയ്‌ക്കും വെളിച്ചെണ്ണയ്‌ക്കും...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍

അടിച്ചു പാമ്പായി ഇഴഞ്ഞു കയറിയത് ട്രാന്‍സ്‌ഫോര്‍മറില്‍ തൃശൂർ: മദ്യലഹരിയിൽ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മറില്‍ കയറിയ...

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം

നിമിഷപ്രിയയുടെ മോചനത്തിനായി കാന്തപുരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യെമനിലെ സനായി ജയിലിൽ കഴിയുന്ന...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

Related Articles

Popular Categories

spot_imgspot_img