നാണക്കേട് മറയ്ക്കണം; ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യയ്ക്ക് ടെസ്റ്റ്, സീനിയർ താരങ്ങൾ കളത്തിലേക്ക്

സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയിൽ ആദ്യ ടെസ്റ്റ് മത്സരത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. ലോകകപ്പിന് ശേഷം സീനിയർ താരങ്ങളെല്ലാം തിരിച്ചെത്തുന്നു എന്നതാണ് പ്രത്യേകത. അതോടൊപ്പം കഴിഞ്ഞ കാലത്തേ തോൽവിയുടെ നാണക്കേട് മറക്കുക എന്നതും ഇന്ത്യൻ ടീമിനെ സംബന്ധിച്ചിടത്തോളം ഏറെ പ്രധാനപ്പെട്ട കാര്യമാണ്. രണ്ട് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ മത്സരം ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30ന് സെഞ്ചൂറിയൻ ഗ്രൗണ്ടിൽ ആരംഭിക്കും.

30 വര്‍ഷത്തിലധികമായി ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര കളിച്ചെങ്കിലും ജയമെന്തെന്ന് ഇന്ത്യക്ക് അറിയാനായിട്ടില്ല. 1992 മുതല്‍ കളിച്ച എട്ട് പരമ്പരകളിൽ ഏഴിലും ഇന്ത്യ തോറ്റു. 2010-11ല്‍ നടന്ന പരമ്പര സമനിലയില്‍ എത്തിക്കാനായത് മാത്രമാണ് നാണക്കേട് മറയ്ക്കാനായി ഇന്ത്യയ്ക്ക് ഉള്ളത്. മൊഹമ്മദ് അസ്ഹറുദ്ദീൻ, സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, എം.എസ് ധോണി, വിരാട് കോലി തുടങ്ങിയ താരങ്ങൾ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് മത്സരങ്ങൾ വിജയിച്ചിട്ടുണ്ടെങ്കിലും പരമ്പര നേടാൻ കഴിഞ്ഞിട്ടില്ല.

പേസിനെ തുണയ്ക്കുന്ന പിച്ചായിരിക്കും സെഞ്ചൂറിയനിലേതെന്ന് കഴിഞ്ഞ ദിവസം ക്യുറേറ്റര്‍ വ്യക്തമാക്കിയിരുന്നു. അതിനാൽ തന്നെ ബുമ്രയുടെ മികച്ച പ്രകടനം തന്നെ കാണാൻ സാധിക്കും. എന്നാൽ പരിക്കേറ്റ മുഹമ്മദ് ഷമിയുടെ അഭാവം ഇന്ത്യയെ സാരമായി തന്നെ ബാധിക്കും. ബുമ്രയ്ക്കൊപ്പം മുഹമ്മദ് സിറാജും കൂടി ചേരുമ്പോൾ വിക്കറ്റുകൾ എളുപ്പത്തിൽ വീഴ്ത്താനാവുമെന്നാണ് പ്രതീക്ഷ. ഇവര്‍ക്കൊപ്പം പ്രസിദ്ധ് കൃഷ്ണയോ മുകേഷ് കുമാറോ ആദ്യ ഇലവനില്‍ ഇടംപിടിച്ചേക്കും.

സാധ്യതാ പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, ശുഭ്മന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദുല്‍ താക്കൂര്‍, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ.

ദക്ഷിണാഫ്രിക്ക- ഡീന്‍ എല്‍ഗാര്‍, എയ്ഡന്‍ മാര്‍ക്രം, ടോണി ഡി സോര്‍സി, ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, കൈല്‍ വെറെയ്ന്‍, മാര്‍ക്കോ യാന്‍സണ്‍, കേശവ് മഹാരാജ്, ജെറാള്‍ഡ് കോട്സി, കാഗിസോ റബാഡ, ലുങ്കി എന്‍ഗിഡി.

 

Read Also:ഓസ്ട്രേലിയക്കെതിരായ ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചു; ടീമിൽ ഇടം നേടി മലയാളി താരം മിന്നു മണി

 

 

 

 

spot_imgspot_img
spot_imgspot_img

Latest news

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

കാസര്‍കോട് നിന്നും കാണാതായ പെൺകുട്ടിയും യുവാവും തൂങ്ങിമരിച്ച നിലയിൽ

മൂന്നാഴ്ച മുൻപ് കാസര്‍കോട് പൈവളിഗയിൽ നിന്ന് കാണാതായ പെണ്‍കുട്ടിയെയും അയൽവാസിയായ യുവാവിനെയും...

ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ; നിരീക്ഷിക്കാൻ ഡ്രോണുകൾ; മയക്കുമരുന്ന് മാഫിയകളെ പൂട്ടാനുറച്ച് കേരള പോലീസ്

തിരുവനന്തപുരം: സംസ്ഥാനത്ത് ലഹരിവ്യാപാരവും കടത്തും നടക്കുന്ന 1,377 ബ്ലാക്ക്സ്പോട്ടുകൾ കണ്ടെത്തി പൊലീസ്....

Other news

മുലയംപറമ്പ് പൂരത്തിനിടെ സംഘര്‍ഷം; പോലീസിനെതിരെ വീട്ടമ്മമാർ

തൃശൂര്‍: ചാലിശേരി മുലയംപറമ്പ് പൂരത്തിനിടെ നടന്ന സംഘര്‍ഷത്തില്‍ പൊലീസ് പക്ഷപാതപരമായി ഇടപെടുകയാണെന്നാരോപിച്ച്...

ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തിയത് ചെങ്കുത്തായ പാറക്കെട്ടിൽ

ഇടുക്കി: ഇടുക്കിയിൽ കാണാതായ ഓട്ടോറിക്ഷാ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി. മൂലമറ്റം സ്വദേശി...

ഫ്രാൻസിസ് മാർപാപ്പയുടെ ആരോ​ഗ്യനിലയിൽ നേരിയ പുരോ​ഗതി

റോം: ന്യുമോണിയ ബാധയെ തുടർന്ന് റോമിലെ ജമേലി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന...

പള്ളിയിലേക്ക് പോകുന്നതിനിടെ വാഹനാപകടം; യുവതിക്ക് ദാരുണാന്ത്യം

കോട്ടയം: വാഹനാപകടത്തിൽ പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കുരിശുംമൂട് മഠത്തിച്ചിറ...

വിവാഹമോചന കേസ് നൽകിയപ്പോൾ സ്വപ്നേഷ് ഇങ്ങനെ ചെയ്യുമെന്ന് ഭാര്യ സ്വപ്നത്തിൽ പോലും കരുതിയില്ല

കോഴിക്കോട്: വിവാഹ മോചന കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്ന...

തിരുവനന്തപുരം മൃഗശാലയിൽ ചത്ത മ്ലാവിന് പേവിഷ ബാധ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ ചത്ത നിലയിൽ കണ്ടെത്തിയ മ്ലാവിനു പേവിഷബാധ സ്ഥിരീകരിച്ചു....

Related Articles

Popular Categories

spot_imgspot_img