web analytics

കശ്മീരിൽ ആശുപത്രിയും സ്കൂൾ പരിസരവും ആക്രമിക്കാൻ ശ്രമിച്ചു; പാകിസ്ഥാൻറെ ആക്രമണങ്ങൾക്ക് ഇന്ത്യ തിരിച്ചടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി

ന്യൂഡൽഹി: പാകിസ്ഥാൻറെ ആക്രമണങ്ങൾക്ക് ഇന്ത്യ തിരിച്ചടി നൽകിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. പാകിസ്ഥാൻ പ്രകോപനമുണ്ടാക്കുകയായിരുന്നെന്നും ഇന്ത്യ അതിനെ പ്രതിരോധിക്കുകയും തിരിച്ചടിക്കുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പാകിസ്ഥാനിലെ സാധാരണക്കാരുടെ ജീവനും സ്വത്തിനും നാശമുണ്ടാക്കാതെയാണ് ഇന്ത്യ തിരിച്ചടിച്ചതെന്നും വിക്രം മിശ്രി കൂട്ടിച്ചേർത്തു. പ്രതിരോധ–വിദേശകാര്യമന്ത്രാലയങ്ങളുടെ സംയുക്ത വാർത്താസമ്മേളനത്തിൽ ഇന്ത്യയുടെ സൈനിക നടപടികൾ വിദേശകാര്യ സെക്രട്ടറി വിക്രം മശ്രി, കേണൽ സോഫിയ ഖുറേഷി, വിങ് കമാൻഡർ വ്യോമിക സിങ് എന്നിവരാണ് വിശദീകരിച്ചത്.

ഇന്ത്യ നടത്തിയത് നിയന്ത്രിതമായ സ്വയം പ്രതിരോധവും തിരിച്ചടിയുമാണെന്ന് വിക്രം മിശ്രി മാധ്യമങ്ങളോട്പറഞ്ഞു. പാകിസ്ഥാൻ ബോധപൂർവം ഇന്ത്യയിലെ സാധാരണക്കാരെ ലക്ഷ്യമിട്ടെന്ന് സേന പറയുന്നു. കശ്മീരിൽ ആശുപത്രിയും സ്കൂൾ പരിസരവും ആക്രമിക്കാൻ ശ്രമിച്ചെന്നും സൈന്യം വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇന്ത്യ തിരിച്ചടിച്ചത് പാക് ഭാഗത്ത് സിവിലിയൻ നാശനഷ്ടം ഇല്ലെന്ന് ഉറപ്പാക്കിയെന്നും സൈന്യം വെളിപ്പെടുത്തി.

ഇന്ത്യ ലക്ഷ്യമിട്ടെത്തിയ പാക് മിസൈലുകൾ വീഴ്ത്തിയെന്ന് കേണൽ സോഫിയ ഖുറേഷിയും സ്ഥിരീകരിച്ചു. തെളിവായി വിഡിയോ ദൃശ്യങ്ങളും സേന തന്നെ പുറത്തുവിട്ടിട്ടുണ്ട്. യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് പാക്കിസ്ഥാൻ ആക്രമിക്കാൻ ശ്രമിച്ചെന്നും ഇത് ചില വ്യോമതാവളങ്ങളിൽ നേരിയ നാശനഷ്ടം ഉണ്ടാക്കിയെന്നും ഇവർ വ്യക്തമാക്കി.

ഇന്ത്യയുടെ 12 സൈനിക കേന്ദ്രങ്ങൾ ആക്രമിക്കാൻ പാകിസ്ഥാൻ ലക്ഷ്യമിട്ടു. പക്ഷേ അവർ ലക്ഷ്യത്തിലെത്തിയില്ല. ഇന്ത്യ തിരിച്ചടിച്ചെന്നും സോഫിയ ഖുറേഷി പറഞ്ഞു. പഞ്ചാബിലെ വ്യോമതാവളത്തിനുനേരെയുള്ള പാകിസ്ഥാൻറെ ഫത്താ മിസൈൽ പ്രയോഗവും സ്ഥിരീകരിച്ചിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല

ആന്റണി രാജുവിന് തിരിച്ചടി; ശിക്ഷ സ്റ്റേ നിഷേധിച്ചു, തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കഴിയില്ല കൊച്ചി:...

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത

പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല; മുഹമ്മദ് ഷിയാസിന് സാധ്യത ന്യൂഡൽഹി: പെരുമ്പാവൂർ...

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന് രോഗികളെ ഒഴിപ്പിച്ചു

തിരുവനന്തപുരം മെഡിക്കൽ കോളജ് മൾട്ടി സ്പെഷാലിറ്റി ബ്ലോക്കിൽ തീപിടിത്തം; ഐസിയുവിൽ നിന്ന്...

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര തുറമുഖത്തേക്ക്

എൽപിജി പ്രതിസന്ധിക്കിടെ ആശ്വാസം; 93,000 മെട്രിക് ടൺ എൽപിജിയുമായി കപ്പലുകൾ മുന്ദ്ര...

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’ മൂന്ന് പുരസ്കാരങ്ങളോടെ മുന്നിൽ

98-ാമത് ഓസ്കർ അവാർഡുകൾക്ക് വർണാഭമായ തുടക്കം; ‘വൺ ബാറ്റിൽ ആഫ്റ്റർ അനദർ’...

Other news

ചൈനയെ വിട്ട് ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ടാങ്കർ; ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം

ചൈനയെ വിട്ട് ഇന്ത്യയിലേക്ക് റഷ്യൻ എണ്ണ ടാങ്കർ; ഇറക്കുമതി ഇരട്ടിയാക്കാൻ നീക്കം ന്യൂഡൽഹി:...

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ് പുകിലുകൾ അറിയാം…

ഡിസിസി പ്രസിഡന്റ് കൊച്ചിയിലോ പെരുമ്പാവൂരിലോ? എൽദോസിനെ ചെന്നിത്തല രക്ഷിക്കുമോ? എറണാകുളത്തെ കോൺഗ്രസ്...

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ്

ലീഗിൽ അസന്തോഷം; അബ്ദുറഹിമാൻ രണ്ടത്താണി എൽഡിഎഫിലേക്ക്? താനൂർ-തിരൂരിൽ സസ്പെൻസ് മലപ്പുറം: മുസ്‌ലിം ലീഗിലെ...

‘പോറ്റിയേ കേറ്റിയേ’ വീണ്ടും വൈറൽ; തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജി.പി കുഞ്ഞബ്ദുല്ല

‘പോറ്റിയേ കേറ്റിയേ’ വീണ്ടും വൈറൽ; തിരഞ്ഞെടുപ്പ് ഗാനങ്ങളുമായി ജി.പി കുഞ്ഞബ്ദുല്ല കോട്ടയം: തിരഞ്ഞെടുപ്പ്...

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത

“രാത്രിയോടെ ഫലം മാറും!” — ആരോഗ്യത്തിൽ പ്രത്യേക ജാഗ്രത ഇന്നത്തെ ദിനത്തിൽ പല...

Related Articles

Popular Categories

spot_imgspot_img