ചെന്നൈ: ഏകദിന ലോകകപ്പിന്റെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ടോസ് നഷ്ടമായി. ടോസ് നേടിയ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് ബാറ്റിങ് തിരഞ്ഞെടുത്തു. ഡെങ്കി ബാധിച്ച ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ പൂര്‍ണ്ണ സുഖം പ്രാപിക്കാതിരുന്നതിനാല്‍ ആദ്യ ഇലവനില്‍ ഉൾപ്പെട്ടിട്ടില്ല. പകരം ഇഷാന്‍ കിഷന്‍ ഓപ്പണറായി എത്തും.ഗില്ലിന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയായേക്കും. ജസ്പ്രീത് ബുംറ എറിഞ്ഞ പന്തിൽ എഡ്ജായി മിച്ചൽ മാർഷ് സ്ലിപ്പിൽ വിരാട് കോഹ്‌ലി ആദ്യ വിക്കറ്റ് നേടി.
ടീം ഇന്ത്യ
രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ.എല്‍. രാഹുല്‍, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ആര്‍. അശ്വിന്‍, ബുംറ, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്
ഓസ്‌ട്രേലിയ
പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഡേവിഡ് വാര്‍ണര്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍ഷ്, മാര്‍നസ് ലാബുഷാഗ്‌നെ, മാക്‌സ് വെല്‍, അലക്‌സ് കാരി, കാമറോണ്‍ ഗ്രീന്‍, സ്റ്റാര്‍ക്, സാംപ, ഹസല്‍വുഡ്.