web analytics

ജി20 ഉച്ചകോടി: ഓസ്ട്രേലിയ-കാനഡ-ഇന്ത്യ സാങ്കേതിക സഹകരണ കൂട്ടായ്മ പ്രഖ്യാപിച്ച് മോദി

ജോഹന്നാസ്‌ബർഗ്: ആഗോള സാങ്കേതികതലത്തിൽ സഹകരണം ശക്തമാക്കുന്നതിനായി ഇന്ത്യ, ഓസ്ട്രേലിയ, കാനഡ കൂട്ടുക്കൂടുന്നു.

ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്‌ബർഗിൽ നടക്കുന്ന ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി എന്നിവരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം ഈ പ്രധാന പ്രഖ്യാപനമുണ്ടായി.

ട്വിറ്ററിലൂടെ (X) പ്രഖ്യാപനം നടത്തുമ്പോൾ മോദി, “ആഗോള വിജ്ഞാനം, വൈദഗ്ധ്യം, സുരക്ഷ എന്നിവയിൽ പുതിയ തലത്തിലേക്ക് നയിക്കുന്ന സഖ്യം” എന്ന് വിശേഷിപ്പിച്ചു.

ഡ്രഗ്–ടെറർ നെക്‌സസിനെതിരേ ജി20 സംരംഭം

സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനവും മയക്കുമരുന്ന്-ഭീകരവാദ ബന്ധവും (Drug–Terror Nexus) മനുഷ്യരാശിക്കുള്ള വൻ ഭീഷണിയാണെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.

ഭീകര സംഘടനകളുടെ ധനസഹായത്തിന്റെ മുഖ്യ ഉറവിടം ദുർബലപ്പെടുത്തുന്നതിന് ഒരു ജി20 പ്രത്യേക സംരംഭം ആവശ്യമാണ് എന്നും അദ്ദേഹം പറഞ്ഞു.

മയക്കുമരുന്ന് കടത്ത് ശൃംഖലകൾ തകർക്കുക.നിയമവിരുദ്ധ പണപ്രവാഹം തടയുക.ഭീകര ഗ്രൂപ്പുകളുടെ സാമ്പത്തിക ശക്തി ഒതുക്കുക ഇവയാണ് നിർദേശത്തിൽ പ്രധാനമായും ഉൾപ്പെടുത്തിയിട്ടുള്ളത്.

‘ആഗോള വിജ്ഞാന ശേഖരം’—ഭാവിക്കായ് ജ്ഞാന സംരക്ഷണം

പ്രധാനമന്ത്രി മുന്നോട്ടു വെച്ച മറ്റൊരു നിർദേശം പരമ്പരാഗത അറിവുകളുടെ ആഗോള ഡിജിറ്റൽ ശേഖരം സൃഷ്ടിക്കൽ. ആരോഗ്യം, പരിസ്ഥിതി, ജീവിതശൈലി, സാമൂഹിക ഐക്യം തുടങ്ങിയ മേഖലകളിലെ പരീക്ഷിക്കപ്പെട്ട തദ്ദേശീയ അറിവ് സംരക്ഷിക്കുകയും ഭാവിതലമുറയ്ക്ക് കൈമാറുകയും ചെയ്യുക എന്നതാണ് ലക്ഷ്യം.

സ്നേഹം, കൂട്ടായ്മ, പങ്കുവെക്കൽ, തന്ത്രം, ഒപ്പം കുതന്ത്രം വരെ;ഉറുമ്പുകളുടെ ലോകത്തെ അധികാരം പിടിച്ചടക്കൽ രീതി

ആഫ്രിക്കക്കായി നൈപുണ്യ വിപുലീകരണ പദ്ധതി

ജി20 ഉച്ചകോടിക്ക് ആഫ്രിക്ക ആദ്യമായി ആതിഥേയമാകുന്ന ഈ അവസരത്തിൽ, മോദി ആഫ്രിക്കൻ യുവാക്കൾക്കായി ‘G20 Africa Skills Multiplier Initiative’ എന്ന ഒരു പുതിയ പദ്ധതി പ്രഖ്യാപിച്ചു.

ജി20 രാജ്യങ്ങളുടെ സംയുക്ത പങ്കാളിത്തത്തോടെയാണ് പദ്ധതി മുന്നോട്ട് പോകുക.
ഈ പദ്ധതി യുവജനശേഷി ഉപയോഗപ്പെടുത്തുകയും ആഗോള പുരോഗതിക്ക് ആഫ്രിക്കയുടെ പങ്ക് ശക്തിപ്പെടുത്തുകയും ചെയ്യും.

English Summary

India, Australia and Canada have announced a new technology collaboration during the G20 Summit in Johannesburg. Prime Minister Narendra Modi also proposed a special G20 initiative to fight the global drug–terror nexus and suggested creating a global traditional knowledge repository. Additionally, he launched a skills initiative for African youth, emphasizing Africa’s role in global progress.

spot_imgspot_img
spot_imgspot_img

Latest news

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു

റഷ്യയുടെ വരുമാനത്തിന് പൂട്ടിടാൻ യുഎസ്; ഇന്ത്യൻ റിഫൈനറികൾക്ക് നൽകിയ ഇളവ് പിൻവലിച്ചു Washington,...

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ

എല്ലാ വായനക്കാർക്കും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ ലോകമെമ്പാടുമുള്ള മലയാളികൾ ഇന്ന് മേടവിഷു...

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി

നിതീഷ് കുമാർ രാജിവച്ചു; ബിഹാറിൽ പുതിയ അധ്യായം, സാമ്രാട് ചൗധരി മുഖ്യമന്ത്രി പട്ന:...

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു! അമേരിക്കയുടെ നീക്കം എന്ത്?

ഹോർമുസ് വഴി മൂന്നാം ലോകമഹായുദ്ധത്തിലേക്ക് ? ഇറാനെതിരെ ഗൾഫ് രാജ്യങ്ങൾ ഒന്നിക്കുന്നു!...

Other news

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട് നഗരത്തെ ഞെട്ടിച്ച സംഭവത്തിൽ സ്ത്രീ പിടിയിൽ!

തീർത്ഥാടക സംഘത്തിന്റെ ബസിൽ പ്രസവം, പിന്നാലെ പള്ളിമുറ്റത്ത് ഭ്രൂണം ഉപേക്ഷിച്ചു; കോഴിക്കോട്...

നടുറോഡിൽ ഗർഭിണിക്കെതിരെ അതിക്രമം; സിസിടിവി പുറത്തുവന്നപ്പോൾ പോലീസ് കുടുങ്ങി!

Jaipur: നടുറോഡിൽ ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ നടപടി വൈകിയതിന് രണ്ട്...

ഡൽഹിക്ക് നേരെ വിരൽചൂണ്ടി സ്റ്റാലിൻ! മണ്ഡലപുനർനിർണയ ബില്ല് കത്തിച്ചു; തമിഴകത്തെ തെരുവുകൾ കറുപ്പണിഞ്ഞു, കേന്ദ്രത്തിന് അന്ത്യശാസനം!

ചെന്നൈ: ദക്ഷിണേന്ത്യയുടെ രാഷ്ട്രീയ സ്വാധീനം വെട്ടിചുരുക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ അത്യുഗ്രൻ പോരാട്ടത്തിന്...

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്നതുമായി ബന്ധപ്പെട്ട തർക്കം

സ്ത്രീയുടെ കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്താൻ ശ്രമം… പിന്നിൽ തെരുവുനായ്ക്കൾക്ക് ഭക്ഷണം...

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം

ചില രാശിക്കാർക്ക് ലോട്ടറി അടിച്ച പോലെ നേട്ടം; ചിലർക്ക് പരീക്ഷണങ്ങളുടെ ദിനം ഏപ്രിൽ...

ബാറിലെ തർക്കം റോഡിലെ ക്രൂരമർദ്ദനമായി; തിരുവനന്തപുരത്ത് യുവാവിനെ ചവിട്ടിക്കൊന്നു! നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്

തിരുവനന്തപുരം: വിഴിഞ്ഞത്ത് നടുറോഡിൽ യുവാവിനെ അതിക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ വാർത്തയുടെ ഞെട്ടലിലാണ്...

Related Articles

Popular Categories

spot_imgspot_img