മുംബൈ: ഓസ്ട്രേലിയക്കെതിരായ വനിതാ ടീമിന്റെ ഏകദിന, ട്വന്റി 20 ടീമിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിൽ മലയാളി താരം മിന്നു മണിയും ഇടം നേടിയിട്ടുണ്ട്. ഡിസംബർ 28 മുതൽ ജനുവരി രണ്ട് വരെ മൂന്ന് ഏകദിന മത്സരങ്ങളാണ് നടക്കുക. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്.
നവി മുംബൈയിലെ ഡി വൈ പാട്ടിൽ സ്റ്റേഡിയത്തിലാണ് ട്വന്റി 20 മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ജനുവരി അഞ്ച് മുതൽ ഒമ്പത് വരെയാണ് മൂന്ന് മത്സരങ്ങൾ. ഓസ്ട്രേലിയയ്ക്കെതിരായ ഏക ടെസ്റ്റ് പരമ്പര വിജയിച്ചതിന്റെ പൂർണ ആത്മവിശ്വാസത്തിലാണ് ഇന്ത്യൻ വനിതകൾ അടുത്ത മത്സരത്തിനിറങ്ങുന്നത്.
ഏകദിന ടീം: ഹർമ്മൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ജമീമ റോഡ്രിഗ്സ്, ഷഫാലി വർമ്മ, ദീപ്തി ശർമ്മ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, ശ്രേയങ്ക പാട്ടിൽ, മന്നത്ത് കശ്യാപ്, സൈക ഇസാഖ്, രേണുക സിംഗ്, ടിറ്റാസ് സദു, പൂജ വസ്ത്രേക്കർ, സ്നേഹ റാണ, ഹർലിൻ ഡിയോൾ.
ട്വന്റി 20 ടീം: ഹർമ്മൻപ്രീത് കൗർ (ക്യാപ്റ്റൻ), സ്മൃതി മന്ദാന (വൈസ് ക്യാപ്റ്റൻ), ജമീമ റോഡ്രിഗ്സ്, ഷഫാലി വർമ്മ, ദീപ്തി ശർമ്മ, യാസ്തിക ഭാട്ടിയ (വിക്കറ്റ് കീപ്പർ), റിച്ച ഘോഷ് (വിക്കറ്റ് കീപ്പർ), അമൻജോത് കൗർ, ശ്രേയങ്ക പാട്ടിൽ, മന്നത്ത് കശ്യാപ്, സൈക ഇസാഖ്, രേണുക സിംഗ്, ടിറ്റാസ് സദു, പൂജ വസ്ത്രേക്കർ, കനിക അഹുജ, മിന്നു മണി.
Read Also: നിർദേശം ലംഘിച്ചാൽ വിലക്കേർപ്പെടുത്തും; ബ്രസീലിന് മുന്നറിയിപ്പുമായി ഫിഫ