തർക്ക വിഷയങ്ങളിൽ സമവായം;സുപ്രധാന തീരുമാനവുമായി ഇന്ത്യയും ചൈനയും; നിയന്ത്രണ രേഖയിൽ സേനാ പിന്മാറ്റത്തിന് ധാരണ,പട്രോളിങ് വീണ്ടും തുടങ്ങി

ന്യൂഡൽഹി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ നിയന്ത്രണ രേഖയിൽ നിന്ന് ഇരു രാജ്യങ്ങളും സേനാ പിന്മാറ്റത്തിന് ധാരണയിലെത്തിയതായി ഇന്ത്യൻ വിദേശ കാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു.

ഇതോടൊപ്പം നിയന്ത്രണ രേഖയിൽ നിര്‍ത്തിവെച്ചിരുന്ന ഇരു രാജ്യങ്ങളുടെയും പട്രോളിങ് വീണ്ടും ആരംഭിച്ചുവെന്നും വിക്രം മിസ്രി അറിയിച്ചു. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയേക്കും.

ഗല്‍വാൻ സംഘര്‍ഷത്തിനുശേഷം ദീര്‍ഘനാളായി തുടരുന്ന തര്‍ക്കമാണിപ്പോള്‍ സുപ്രധാന തീരുമാനത്തിലൂടെ ഇരു രാജ്യങ്ങളും പരിഹരിച്ചത്. ദെപ്സാങ്, ഡെംചോക്ക് എന്നീ മേഖലകളിൽ നിന്നും സേനാ പിന്മാറ്റത്തിന് ധാരണയായിട്ടുണ്ട്

കഴിഞ്ഞ ഏതാനും ആഴ്ചകളായി നടന്ന ചർച്ചകളുടെ ഫലമായി ഇന്ത്യ-ചൈന അതിർത്തി പ്രദേശത്തെ നിയന്ത്രണരേഖയിൽ പട്രോളിംഗ് ക്രമീകരണങ്ങൾ സംബന്ധിച്ച് ധാരണയിലെത്തി. ഇത് ക്രമേണ സേനാ പിന്മാറ്റത്തിലേക്കും 2020 ൽ മേഖലയിൽ നിലനിന്നിരുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിലേക്കും നയിക്കും,” വിദേശകാര്യ സെക്രട്ടറി പറഞ്ഞു.

ബ്രിക്സ് ഉച്ചകോടിക്കിടെ ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയുടെ സാധ്യതകളും വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞില്ല. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇന്ത്യയും ചൈനയും തമ്മിലുള്ള നയതന്ത്ര, സൈനിക ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും നേതാക്കളുടെ ഉഭയകക്ഷി ചർച്ചയ്‌ക്കുള്ള സാധ്യതകൾ പരിശോധിക്കുന്നുണ്ടെന്നും വിക്രം മിശ്രി അറിയിച്ചു. ഒക്ടോബർ 22-23 തീയതികളിൽ റഷ്യയിലെ കസാനിൽ വച്ച് നടക്കുന്ന ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായുള്ള ചർച്ചകളിൽ ഇതുസംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

India and China have arrived on a patrolling arrangement along the Line of Actual Control (LAC) in the Himalayas, and it can lead to disengagement and resolution of tension that began with skirmishes in May 2020, Foreign Secretary Vikram Misri said today.

spot_imgspot_img
spot_imgspot_img

Latest news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കോഴിക്കോട് സ്വിഗ്ഗി തൊഴിലാളിയെ വെള്ളക്കെട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

രാത്രി ഭക്ഷണം വിതരണം ചെയ്യാൻ പോകുമ്പോൾ വീണതാകാമെന്നാണ് സൂചന കോഴിക്കോട്: സ്വിഗ്ഗി തൊഴിലാളിയെ...

നഗരമധ്യത്തിൽ പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി; ഒരാൾ പിടിയിൽ; സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കുത്തിക്കൊലപ്പെടുത്തി. ഏറ്റുമാനൂർ കാരിത്താസിനു സമീപത്താണ് സംഭവം. കോട്ടയം വെസ്റ്റ്...

ലഭിച്ചത് പത്ത് പരാതികൾ; ശ്രീതു ഇനി അട്ടക്കുളങ്ങര വനിതാ ജയിലിൽ; റിമാൻഡ് ചെയ്ത് കോടതി

പത്ത് ലക്ഷം രൂപയാണ് ശ്രീതു തട്ടിയെടുത്തത് തിരുവനന്തപുരം: ബാലരാമപുരത്ത് അതിദാരുണമായി കൊല്ലപ്പെട്ട...

Other news

പീഡന ശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; ലോഡ്ജ് ജീവനക്കാരിക്ക് ഗുരുതര പരിക്ക്

സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയ്ക്ക് നേരെയാണ് പീഡന ശ്രമം നടന്നത് കോഴിക്കോട്: പീഡനശ്രമത്തിൽ നിന്ന്...

കടുത്ത ദാരിദ്ര്യത്തിൽ വലഞ്ഞ് യു.കെ

വർധിക്കുന്ന വാടക, ഭവന നിർമാണ മേഖലയിലെ പദ്ധതികൾ നടപ്പാക്കുന്നതിലുള്ള സർക്കാർ അംലഭാവം,...

മിഹിറിന്റെ മരണം; ജെംസ് മോഡേണ്‍ അക്കാദമി വൈസ് പ്രിന്‍സിപ്പലിനെതിരെ നടപടി

മിഹിര്‍ നേരത്തെ പഠിച്ച സ്‌കൂളിലെ വൈസ് പ്രിന്‍സിപ്പല്‍ ആണ് ബിനു അസീസ് കൊച്ചി:...

കാരണമറിയില്ല, ഗാനമേള കണ്ട് മടങ്ങിയ 18 കാരൻ പുഴയിൽ ചാടി മരിച്ചു; പോലീസും ഫയർഫോഴ്സും എത്തിയത് രണ്ട് മണിക്കൂറിന് ശേഷം

തിരുവനന്തപുരം: വട്ടിയൂർകാവിൽ യുവാവ് പുഴയിൽ ചാടി മരിച്ചു. വട്ടിയൂർക്കാവ് തൊഴുവൻകോട് ആരിക്കോണം...
spot_img

Related Articles

Popular Categories

spot_imgspot_img