web analytics

വീട് കത്തിനശിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ

വീട് കത്തിനശിച്ച സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ

തിരൂർ: തിരൂരിൽ ചാർജ് ചെയ്യുന്നതിനിടെ പവർ ബാങ്ക് പൊട്ടിത്തെറിച്ച് വീട് പൂർണമായും കത്തിനശിച്ചെന്ന് കരുതിയ സംഭവത്തിൽ വീട്ടുടമ അറസ്റ്റിൽ.

തിരൂർ തെക്കൻകുറ്റൂർ മുക്കിലപ്പീടിക അത്തംപറമ്പിൽ അബൂബക്കർ സിദ്ധീഖിനെ (34) യാണ് തിരൂർ പൊലീസ് അറസ്റ്റ് ചെയ്തത്.

പൊലീസ് അന്വേഷണത്തിൽ ഇയാൾ അനധികൃതമായി സൂക്ഷിച്ച പടക്ക വസ്തുക്കൾ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് വീട്ടുടമയെ അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. ഓട്ടോ ഡ്രൈവറായ സിദ്ധീഖിന്‍റെ വീട് കത്തിനശിക്കുകയായിരുന്നു.

പവർ ബാങ്ക് ചാര്‍ജ് ചെയ്യാനിട്ട ശേഷം കുടുംബം പുറത്ത് പോയതാണ് അപകടത്തിന് കാരണമായത് എന്നായിരുന്നു പ്രാഥമിക നിഗമനം.

വലിയ ശബ്ദത്തോടെ തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് പരിസരവാസികളും നാട്ടുകാരും ചേർന്നാണ് കിണറുകളിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് തീയണച്ചത്.

പിന്നാലെ തിരൂർ ഫയര്‍ ‌സ്റ്റേഷനിൽ നിന്ന് ഫയർ ഫോഴ്‌സ് സ്ഥലത്തെത്തിയപ്പോഴേക്കും തീ നിയന്ത്രണ വിധേയമായിരുന്നു.

എന്നാൽ തീപിടുത്തത്തിൽ വീട്ടുപകരണങ്ങളും കുട്ടികളുടെ പുസ്തകങ്ങൾ അലമാരയിൽ സൂക്ഷിച്ച രേഖകളും വസ്ത്രങ്ങളും പൂർണമായും കത്തിനശിച്ചിരുന്നു.

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു

മലപ്പുറം: മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിന് തീപിടിച്ചു. കൊണ്ടോട്ടി തുറക്കലിലാണ് അപകടമുണ്ടായത്. പാലക്കാട് നിന്നും കോഴിക്കോട്ടേക്ക് പോവുകയായിരുന്ന സന എന്ന ബസിനാണ് തീപിടിച്ചത്.

അപകടത്തിൽ ബസ് മുഴുവനും കത്തി നശിച്ച നിലയിലാണ്. മുൻഭാഗത്ത് നിന്നും ചെറിയ രീതിയിൽ തീ കത്തിയതിനെ തുടർന്ന് ഡ്രൈവർ ഉടൻ തന്നെ വാഹനം നിർത്തുകയായിരുന്നു.

പെട്ടെന്ന് യാത്രക്കാരെയും ജീവനക്കാരെയും ഇറക്കിയതിനാൽ ആ‌ർക്കും പരിക്കോ ആളപായമോ ഉണ്ടാകാതെ രക്ഷപ്പെട്ടു. പിന്നാലെ ബസിൽ തീ ആളിപ്പടരുകയായിരുന്നു.

ഫയർ ഫോഴ്സ് എത്തി തീ അണയ്ക്കാൻ ശ്രമിച്ചെങ്കിലും ഇതു വരെ പൂർണമായും തീ കെടുത്താൻ സാധിച്ചിട്ടില്ലെന്നാണ് വിവരം. വലിയ തോതിൽ യാത്രക്കാരുണ്ടായിരുന്ന ബസിനായിരുന്നു തീപിടിച്ചത്.

പെരുമ്പാവൂരിൽ പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം

കൊച്ചി: എറണാകുളത്ത് പ്ലൈവുഡ് കമ്പനിയിൽ തീപിടുത്തം. പെരുമ്പാവൂർ മുടിക്കലിൽ ആണ് സംഭവം. മാമ്പിള്ളി പ്ലൈവുഡ്സ് എന്ന കമ്പനിയിലാണ് തീപിടുത്തം ഉണ്ടായത്.

അപകടത്തെ തുടർന്ന് പെരുമ്പാവൂരിൽ നിന്ന് മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി തീയണച്ചു. ഡ്രയറിൽ ലീക്ക് ഉണ്ടായതിനെത്തുടർന്ന് തീ പടരുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം.

തീപിടുത്തം ഉണ്ടായ സമയത്ത് കമ്പനിയിൽ ജീവനക്കാരുണ്ടായിരുന്നെങ്കിലും പുറത്തേക്ക് മാറിയതിനാൽ അപകടം ആണ് ഒഴിവായത്. രാത്രി ഏഴരയോടെയായിരുന്നു അപകടമുണ്ടായത്.

Summary: In Tirur, a man has been arrested in connection with a fire incident initially believed to be caused by a power bank explosion during charging.

spot_imgspot_img
spot_imgspot_img

Latest news

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ് ഗുപ്തയുടെ പുതിയ മാസ്റ്റർ ക്ലാസ് അനാലിസിസ്

വിജയ്‌യുടെ ടി.വി.കെ തമിഴ്‌നാട് ഭരിക്കുമെന്ന പ്രവചനത്തിന് പിന്നാലെ; ദേശീയ രാഷ്ട്രീയത്തെ ഇളക്കിമറിച്ച പ്രദീപ്...

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ പിതാവിന്റെ ക്രൂരത വീണ്ടും ചർച്ചകളിൽ

പട്ടാപ്പകൽ വീട്ടിൽ കയറി ആക്രമണം, പിന്നാലെ കുട്ടിയുമായി ഇന്ത്യയിലേക്ക് മുങ്ങി; നെതർലൻഡ്സിനെ നടുക്കിയ...

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി വിജയന് ഇനി വൈ കാറ്റഗറി സുരക്ഷ മാത്രം

സെഡ് പ്ലസ് ഒഴിഞ്ഞു, ഗൺമാൻ സന്ദീപിനെ സുരക്ഷാസംഘത്തിൽ നിന്ന് ഒഴിവാക്കി! പിണറായി...

Other news

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച പുതിയ സൈബർ തട്ടിപ്പ് ഇങ്ങനെ

​“ചീഫ് മിനിസ്റ്റർ വി.ഡി.എസ്” എന്ന പേര് കണ്ടാൽ വീഴരുത്! സോഷ്യൽ മീഡിയയെ ഞെട്ടിച്ച...

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി ബുധനാഴ്ച വരെ കാത്തിരിക്കണം

എടിഎമ്മും യുപിഐയും ഇന്റർനെറ്റ് ബാങ്കിങ്ങും തടസ്സമില്ലാതെ തുടരും! എന്നാൽ ചെക്ക് ക്ലിയറിംഗിനായി ഇനി...

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ മുഖം നൽകാൻ ആഭ്യന്തരവകുപ്പ്

സ്റ്റേഷനിലെത്തിയാൽ ആദ്യം നമസ്കാരം; ഇരുത്തി പരാതി കേൾക്കും! കേരള പോലീസിന് പുതിയ...

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;” ടിനി ടോമിനെതിരെ ആഞ്ഞടിച്ച് അൻസിബ!

​“എന്നെക്കുറിച്ച് അവിഹിത കഥകൾ പ്രചരിപ്പിച്ചു, ഡ്രൈവറെ മതപരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന് വരുത്തിത്തീർത്തു;”...

Related Articles

Popular Categories

spot_imgspot_img