web analytics

അമേരിക്കയിൽ സർക്കാർ അടച്ചു പൂട്ടുന്നു?

അമേരിക്കയിൽ സർക്കാർ അടച്ചു പൂട്ടുന്നു?

അമേരിക്കയിൽ ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും പ്രതിപക്ഷമായ ഡെമോക്രാറ്റുകളും തമ്മിലെ ഭിന്നത രൂക്ഷമായതിന് പിന്നാലെ സ്ഥിതി ഗുരുതരമാകുന്നു.

സർക്കാരിന്റെ പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക് നീങ്ങുന്ന സാഹചര്യങ്ങളിലേക്ക് കാര്യങ്ങൾ കടക്കുന്നത്.

ഈ അവസരത്തിൽ ഗവൺമെന്റ് ഷട്ട്ഡൗൺ ഒഴിവാക്കുന്നതിനായി നിർണായക ചർച്ച നാളെ നടക്കുന്നത്.

ഗവൺമെന്റിന്റെ പ്രവർത്തനച്ചെലവിന് ഫണ്ട് ഉറപ്പാക്കാനുള്ള ‘താൽക്കാലിക ഫണ്ടിങ് ബിൽ’ സംബന്ധിച്ച് ആണ് ഇരു വിഭാഗങ്ങൾക്കുമിടയിൽ ഭിന്നാഭിപ്രായങ്ങൾ ഉടലെടുത്തത്.

ബില്ലിൽ, ആരോഗ്യസേവന മേഖലയ്ക്കു കൂടിയുള്ള ഫണ്ടിങ് ഉറപ്പാക്കണമെന്ന് ഡെമോകാറ്റുകൾ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ, ബില്ലിൽ ഇനി കൂട്ടിച്ചേർക്കലുകൾ പറ്റില്ലെന്ന നിലപാടിലാണ് റിപ്പബ്ലിക്കൻ പാർട്ടി. ഇതിനെതിരെ ഡെമോക്രാറ്റുകൾ കടുത്ത വിമർശനവുമായി രംഗത്തെത്തിയിരുന്നു.

ഇതിനിടെ ഡെമോക്രാറ്റിക് നേതാക്കളുമായുള്ള ചർച്ച ട്രംപ് ഏകപക്ഷീയമായി റദ്ദാക്കിയതും ഭിന്നത കൂടുതൽ വഷളാക്കി.

എന്നാൽ ഗവൺമെന്റ് അടച്ചുപൂട്ടലിലേക്ക് (ഗവൺമെന്റ് ഷട്ട്ഡൗൺ) പോകുന്ന സ്ഥിതിയായതോടെ ട്രംപ് വീണ്ടും ചർച്ചയ്ക്ക് തയാറാവുകയായിരുന്നു.

ട്രംപ്, ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ (റിപ്പബ്ലിക്കൻ), സെനറ്റ് മജോരിറ്റി ലീഡർ ജോൺ ത്യൂൺ (റിപ്പബ്ലിക്കൻ) എന്നിവർ നാളെ സെനറ്റ് മൈനോരിറ്റി ലീഡർ ചക്ക് ഷ്യൂമർ (ഡെമോക്രാറ്റ്), ഹൗസ് മൈനോരിറ്റി ലീഡർ ഹക്കീം ജെഫറീസ് (ഡെമോക്രാറ്റ്) എന്നിവരുമായി നാളെ വൈറ്റ്ഹൗസിൽ ചർച്ച നടത്തും എന്നാണ് റിപ്പോർട്ട്.

ചർച്ച പാളിയാൽ

ചർച്ച പരാജയപ്പെടുകയാണെങ്കിൽ അമേരിക്കയെ കാത്തിരിക്കുന്നത് കടുത്ത പ്രതിസന്ധിയായിരിക്കും. ‘ഗവൺമെന്റ് ഷട്ട്ഡൗൺ’ എന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങിയേക്കും.

ആശുപത്രി സേവനങ്ങൾ, അതിർത്തി പട്രോളിങ്, എയർ ട്രാഫിക് കൺട്രോൾ എന്നിങ്ങനെയുള്ള അത്യാവശ്യ സേവനമേഖലകൾ ഒഴികെയുള്ള സർക്കാർ ഓഫിസുകളെല്ലാം അടച്ചുപൂട്ടും.

കൂടാതെ സർക്കാ‍ർ ഓഫിസുകൾക്ക് പുറമേ പാസ്പോർട്ട് ഓഫിസുകൾ, ട്രാവൽ, ടൂറിസം, മ്യൂസിയം, നാഷനൽ പാർക്കുകൾ തുടങ്ങിയവയും പ്രവർത്തിക്കില്ല.

മാത്രമല്ല സോഷ്യൽ സെക്യൂരിറ്റി, മെഡികെയർ സേവനങ്ങൾ ലഭിക്കുമെന്നുറപ്പില്ല. ആരോഗ്യ ഇൻഷുറൻസ് ക്ലെയിമുകൾക്കുമേലുള്ള തീരുമാനങ്ങൾ വൈകാം.

ഓഹരി വിപണികളും കനത്ത നഷ്ടം നേരിട്ടേക്കാം. മുൻകാലങ്ങളിൽ ഇത്തരം ഗവൺമെന്റ് ഷട്ട്ഡൗണുകൾ ഉണ്ടായത് അമേരിക്കയുടെ ജിഡിപിയിൽ ബില്യൻ കണക്കിന് ഡോളറിന്റെ നഷ്ടത്തിനും കാരണമായിരുന്നു.

അതേസമയം, പ്രതിപക്ഷ നേതാക്കളുമായി ട്രംപ് നേരിട്ട് കൂടിക്കാഴ്ച നടത്തുന്നതിനാൽ പ്രതിസന്ധി ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ.

തൽക്കാലം ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ ഉള്ള ഫണ്ടിങ് ഉറപ്പാക്കിയശേഷം തർക്ക വിഷയങ്ങളിൽ കൂടുതൽ ചർച്ച നടത്താനായിരിക്കും തീരുമാനമെടുക്കുന്നത്.

ഗവൺമെന്റ് അടച്ചുപൂട്ടലിലേക്ക് നീങ്ങുന്നതിനോട് താൽപര്യമില്ലെന്ന് ആണ് ഡെമോക്രാറ്റ് നേതാക്കളും വ്യക്തമാക്കിയിരിക്കുന്നത്.

Summary: In the United States, the situation is becoming serious following the intensifying rift between Donald Trump’s Republican Party and the opposition Democrats. The developments are now leading towards a government shutdown.

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ മത്തി ചാകരയുടെ വിശേഷങ്ങൾ

വില കുറയുമോ? വലക്കണ്ണികളിൽ കുടുങ്ങി വലിയ മത്തികൾ! കിലോയ്ക്ക് 200 രൂപ; കേരള തീരത്തെ...

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ നിലയുറപ്പിച്ചു!

കേരളത്തിൽ കാലവർഷം നേരിടാൻ വൻ സന്നാഹം; 8 ജില്ലകളിൽ എൻ.ഡി.ആർ.എഫ് സംഘങ്ങൾ...

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ് വരുന്നു!

മാംസം ഭക്ഷ്യയോഗ്യമെന്ന് ഡോക്ടർമാർ ഉറപ്പാക്കും; തലസ്ഥാന നഗരത്തിൽ ഇറച്ചി വിൽപ്പനയ്ക്ക് പുതിയ ലൈസൻസ്...

Related Articles

Popular Categories

spot_imgspot_img