web analytics

ഒറ്റ ക്ലിക്കിൽ പതിഞ്ഞത് പിങ്ക് നിറമുള്ള വെട്ടുകിളി; അപൂർവങ്ങളിൽ അപൂർവം; യുകെയിലെ 8 വയസുകാരി എടുത്ത ഫോട്ടോ വൈറൽ

യുകെയിൽ 8 വയസുകാരിയായ ഫോട്ടോഗ്രാഫറുടെ ക്യാമറ കണ്ണുകളിൽ പെട്ടത് അപൂർവയിനം വെട്ടുകിളി. ജാമിയ എന്ന പെൺകുട്ടിയാണ് പിങ്ക് നിറത്തിലുള്ള വെട്ടുകിളിയുടെ ചിത്രം ക്യാമറയിൽ പകർത്തിയത്.In the UK, an 8-year-old photographer’s camera caught the eye of a rare grasshopper

ഈ ഒരു അപൂർവ ചിത്രം ജാമിയ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കിട്ടു. മാത്രമല്ല, പിങ്ക് വെട്ടുകിളിയുടെ പ്രത്യേകത വിവരിച്ചു കൊണ്ടുള്ള ഒരു വീഡിയോയും പെൺകുട്ടി പോസ്റ്റ് ചെയ്തിട്ടുണ്ട്.

“കൊള്ളാം, ഞാൻ ഇപ്പോൾ ഒരു പിങ്ക് വെട്ടുക്കിളിയെ കണ്ടെത്തി. 1% ആളുകൾക്ക് മാത്രമായിരിക്കും പിങ്ക് വെട്ടുക്കിളികളെ കാണാൻ കഴിഞ്ഞേക്കുക. അതിനാൽ, ഞാൻ ഭാഗ്യവതിയാണ്.

പിങ്ക് വെട്ടുക്കിളികൾക്ക് ആ നിറമാകാനുള്ള കാരണം അവയുടെ ജനിതക വ്യതിയാനമാണ്. അതായത് അവ വളരെയധികം പിങ്ക് പിഗ്മെൻ്റ് ഉത്പാദിപ്പിക്കുന്നു. ആവശ്യത്തിന് കറുപ്പ് ഇല്ല. അതുകൊണ്ടാണ് ഇത്രയധികം പിങ്ക് നിറമുള്ളത്,” ജാമി വീഡിയോയിൽ വിശദീകരിക്കുന്നു.

സോഷ്യൽ മീഡിയ എട്ടുവയസ്സുകാരിക്ക് അഭിനന്ദന പ്രവാഹമാണ്. ക്യാമറയിൽ പകർത്തിയ അപൂർവ ഫോട്ടോ കൊണ്ട് മാത്രമല്ല, കുട്ടിയുടെ അറിവിന്റെയും ജനങ്ങൾ പ്രശംസിക്കുന്നു.

നിരവധി പേരാണ് വീഡിയോയ്‌ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. “സോഷ്യൽ മീഡിയയിൽ കുട്ടികളെ ഇങ്ങനെയാണ് കാണേണ്ടത്. കുട്ടികൾ പ്രചോദിതരാണ്. ചുറ്റുമുള്ള ലോകത്തെ കുറിച്ച് ജിജ്ഞാസയും. ഞാൻ ഇത് ഇഷ്ടപ്പെടുന്നു.”-എന്നാണ് ഒരാൾ കമൻറ് ചെയ്തിരിക്കുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img