web analytics

നവജാതശിശുക്കളെ കൊലപ്പെടുത്തി കുഴിച്ചുമൂടിയ സംഭവം; ശരീരാവശിഷ്ടങ്ങൾ പുറത്തെടുത്തു, പരിശോധന പൂർത്തിയായി

തൃശൂർ: പുതുക്കാട് നവജാത ശിശുക്കളെ യുവതി ശ്വാസം മുട്ടിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടാമത്തെ കുഞ്ഞിന്റെ ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. കാമുകനായ ഭവിന്റെ വീടിന്റെ പരിസരത്ത് നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്.

ഒരടി താഴ്ചയിലെടുത്ത കുഴികളിൽ നിന്നുളള ചെറിയ എല്ലിൻ കഷ്ണങ്ങളാണ് കണ്ടെത്തിയത്. കൊലപാതകം നടന്ന് എട്ട് മാസങ്ങൾക്ക് ശേഷമാണ് കുഴി തുറന്ന് കുഞ്ഞിന്റെ അസ്ഥികൾ കണ്ടെത്തുന്നത്. മണ്ണിന്റെ അവശിഷ്ടങ്ങളും ഫോറൻസിക് സംഘം ശേഖരിച്ചിട്ടുണ്ട്.

പ്രതിയായ അനീഷ ആദ്യ കുഞ്ഞിനെ കുഴിച്ചിട്ട സ്വന്തം വീടിന്റെ വീടിന്റെ പരിസരം, രണ്ടാമത്തെ കുഞ്ഞിനെ കുഴിച്ചിട്ട ഭവിന്റെ വീടിന്റെ പരിസരം എന്നിവിടങ്ങളിലാണ് ഇന്ന് ഫോറൻസിക് സംഘത്തിന്റെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

മദ്യലഹരിയിലായിരുന്നു ഭവിൻ പുതുക്കാട് പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇത്തരത്തിൽ നിർണായക വെളിപ്പെടുത്തലുകൾ നടത്തിയത്. രണ്ട് കുഞ്ഞുങ്ങളെയും കൊലപ്പെടുത്തിയത് അമ്മയായ അനീഷ തന്നെയാണെന്നാണ് എഫ്ഐആറിൽ പറയുന്നത്.

2021 നവംബർ ആറിനാണ് അനിഷ ആദ്യകുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയത്. 2024 ആഗസ്റ്റ് 29ന് ചേട്ടന്റെ മുറിയിൽ വച്ച് രണ്ടാമത്തെ കുഞ്ഞിനെയും അനീഷ കൊന്നു എന്നാണ് എഫ്ഐആറിൽ ഉള്ളത്.

രണ്ടാമത്തെ കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മുണ്ടിൽ പൊതിഞ്ഞ് ടോയ്‌ലെറ്റിൽ വച്ചു. പിറ്റേന്ന് മൃതദേഹം സഞ്ചിയിലിട്ട് ഭവിന്റെ അമ്മയുടെ വീട്ടിലെത്തി പറമ്പിൽ കുഴിച്ചിടുകയായിരുന്നു. ലാബ് ടെക്‌നീഷ്യനാണ് അനീഷ.

2020ൽ ആണ് അനീഷയും ഭവിനും ഫേസ്‌ബുക്ക് വഴിയാണ് പരിചയപ്പെടുന്നത്. 2021ൽ അനീഷ ഗർഭിണിയാവുകയും വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു. പിന്നീട് രണ്ടാമതും അനീഷ ഗർഭം ധരിച്ചു. വീട്ടുകാരറിയാതെ പ്രസവിക്കുകയും ചെയ്തു.

കുഞ്ഞ് കരഞ്ഞപ്പോൾ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് അമ്മയായ യുവതി പൊലീസിന് മൊഴി നൽകിയത്. തുടർന്ന് മൃതദേഹം യുവാവിന് കൈമാറുകയായിരുന്നു. ഇതിനുശേഷം ഇവരുടെ ബന്ധത്തിൽ പ്രശ്നങ്ങൾ ഉടലെടുത്തു.

അനീഷ മറ്റൊരു വിവാഹം കഴിക്കുമോയെന്ന സംശയത്തിലാണ് ഭവിൻ അസ്ഥികളുമായി പൊലീസ് സ്റ്റേഷനിലെത്തിയത്.

ENGLISH SUMMARY:

In the shocking case of infanticide in Puthukkad, skeletal remains of the second newborn allegedly smothered to death by a young woman have been recovered. The remains were found near the house of her boyfriend, Bhavin. Tiny bone fragments were unearthed from shallow pits about one foot deep. The recovery comes eight months after the suspected murder. Forensic teams have also collected soil samples from the site for further analysis.

spot_imgspot_img
spot_imgspot_img

Latest news

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക്, 14 ദിവസം റിമാൻഡിൽ

ജാമ്യാപേക്ഷ തള്ളി; രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിലേക്ക് പത്തനംതിട്ട: മൂന്നാമത്തെ ബലാത്സംഗക്കേസിൽ രാഹുല്‍ മാങ്കൂട്ടത്തില്‍...

“പറയാനല്ല, ചെയ്യാനായിരുന്നു ഉണ്ടായിരുന്നത്. അത് പാർട്ടി നേരത്തെ തന്നെ ചെയ്തിട്ടുണ്ട്, നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ

നോ കമന്റ്സ്; രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിൽ വി.ഡി സതീശൻ തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ...

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന് പുറത്തിറങ്ങാതെ രാഹുൽ, ഒടുവിൽ വഴങ്ങി

വനിത പൊലീസടക്കം എട്ടംഗ സംഘം; റിസപ്ഷനിലുള്ളവരുടെ ഫോൺ പിടിച്ചെടുത്തു; ഹോട്ടൽ മുറിയിൽ നിന്ന്...

Other news

മകരജ്യോതി തെളിയാൻ ഇനി മണിക്കൂറുകൾ! പന്തളത്ത് നിന്ന് തിരുവാഭരണ ഘോഷയാത്ര പുറപ്പെട്ടു; ശബരിമലയിൽ കർശന നിയന്ത്രണം

പന്തളം/ശബരിമല: അയ്യപ്പസ്വാമിക്ക് മകരവിളക്ക് ദിനത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ...

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി

ടിക്കറ്റില്ലാത്തതിന് പിഴയിട്ട് ടി.ടി.ഇ; യാത്രക്കാരുടെ ബഹളത്തെ തുടർന്ന് ട്രെയിൻ വൈകി തൃശൂർ: ടിക്കറ്റില്ലാതെ...

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി

രാഹുൽ ഈശ്വറിന് പുതിയ നിയമക്കുരുക്ക്; ഹർജിയിൽ നോട്ടീസയച്ച് കോടതി തിരുവനന്തപുരം ∙ രാഹുൽ...

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ

ഭൂട്ടാൻ വാഹനക്കടത്ത്: കേരളത്തിലെ ആദ്യ കേസ് കൊച്ചിയിൽ കൊച്ചി ∙ ഭൂട്ടാനിൽ നിന്നുള്ള...

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ നിലപാട് നിര്‍ണായകം

താക്കീത്, സസ്‌പെൻഷൻ, അല്ലെങ്കിൽ പുറത്താക്കൽ; രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം; സ്പീക്കറുടെ...

മരണം ഇല്ലാതാക്കാം, നിത്യ യൗവനം നേടാൻ ബയോടെക്ക്നോളജി; ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ?

ഇലോൺ മസ്ക്കിൻറെ പുതിയ പദ്ധതി ലോകത്തിന്റെ ഭാവി മാറ്റിമറിക്കുമോ ചൊവ്വയിൽ മനുഷ്യ കോളനി...

Related Articles

Popular Categories

spot_imgspot_img