web analytics

മൂവാറ്റുപുഴയിൽ കാർ നിയന്ത്രണംവിട്ട് ഇരുചക്ര വാഹനങ്ങളിലിടിച്ച് സ്കൂട്ടർ യാത്രികന് ദാരുണാന്ത്യം

കൊച്ചി: മൂവാറ്റുപുഴയിൽ കാർ നിയന്ത്രണംവിട്ട് ഇരുചക്ര വാഹനങ്ങളിലിടിച്ച് ഒരാള്‍ മരിച്ചു. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെ മൂവാറ്റുപുഴ-ആരക്കുഴ റോഡിലാണ് അപകടം ഉണ്ടായത്. മൂവാറ്റുപുഴ പെരുമ്പല്ലൂരിലുണ്ടായ അപകടത്തില്‍ സ്‌കൂട്ടര്‍ യാത്രികനായ പെരുമ്പല്ലൂര്‍ സ്വദേശി വി.ഡി.സുരേഷ്(65)ആണ് മരിച്ചത്. അപകടത്തില്‍ മറ്റൊരു ബൈക്ക് യാത്രികനും ​ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇടിയുടെ ആഘാതത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകർന്നു. കാറും ബൈക്കും ഭാഗികമായും തകര്‍ന്നിട്ടുണ്ട്. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു.

മൂവാറ്റുപുഴ ഭാഗത്തുനിന്ന് ആരക്കുഴയിലേക്ക് പോയ കാര്‍ നിയന്ത്രണം നഷ്ടപ്പെട്ട് അപകടമുണ്ടാക്കിയത്. എതിര്‍ദിശയില്‍ വന്ന സ്‌കൂട്ടറിലും ബൈക്കിലും ഇടിച്ച ശേഷം റോഡരികിലെ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിലിടിച്ച് നിൽക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ സുരേഷിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img