web analytics

കുടിവെള്ളം എടുക്കുന്നത് സംബന്ധിച്ച്‌ തർക്കം; മലപ്പുറം കുറ്റിപ്പുറത്ത് സഹോദരങ്ങൾ പരസ്പരം വെട്ടി; ഗുരുതര പരിക്ക്

മലപ്പുറത്ത് കുടിവെള്ളം എടുക്കുന്നത് സംബന്ധിച്ച തർക്കത്തിനിടെ രണ്ടുപേർക്ക് വെട്ടേറ്റു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം. പള്ളിയാൽ വാടക കോർട്ടേഴ്സിൽ താമസിക്കുന്ന സഹോദരങ്ങൾ തമ്മിലാണ് സംഘർഷം ഉണ്ടായത്. പൈപ്പിൽ നിന്നും വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട സ്ത്രീകൾ തമ്മിൽ ഉണ്ടായ തർക്കമാണ് പിന്നീട് വലിയ സംഘർഷമായി മാറിയത്. സഹോദരങ്ങളായ അറുമുഖൻ, മണിയൻ എന്നിവർ അടുത്തടുത്തുള്ള ക്വാർട്ടേഴ്സുകളിൽ ആണ് താമസം. രാവിലെ വെള്ളമെടുക്കുന്നതുമായി ബന്ധപ്പെട്ട് സ്ത്രീകൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇത് പിന്നീട് കുടുംബാംഗങ്ങൾ എല്ലാവരും ഏറ്റെടുക്കുകയായിരുന്നു. ഇറച്ചി വെട്ടുന്ന കത്തികൊണ്ട് സഹോദരങ്ങൾ പരസ്പരം ആക്രമിക്കുകയായിരുന്നു. ഒരാളുടെ കൈയ്ക്കും മറ്റൊരാളുടെ തോളിനുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഒരാളെ വളാഞ്ചേരിയിലെ ആശുപത്രിയിലും മറ്റുള്ള മറ്റൊരാളെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തിൽ കുറ്റിപ്പുറം പോലീസ് കേസെടുത്തു ഇവരുടെ മൊഴിയടക്കം രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img