web analytics

കൊല്ലത്ത് മദ്യലഹരിയിൽ ബൈക്കോടിച്ച് ഉറങ്ങിക്കിടന്നവർക്കിടയിലേക്ക് ഇടിച്ചുകയറ്റി യുവാവ്; ഭിന്നശേഷിക്കാരനായ വയോധികന് ദാരുണാന്ത്യം; രണ്ടുപേർ ഗുരുതരാവസ്ഥയിൽ

കൊല്ലം ജോനകപ്പുറത്ത് മദ്യലഹരിയിൽ ബൈക്കോടിച്ച് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് പാഞ്ഞുകയറിയുണ്ടായ അപകടത്തിൽ ഭിന്നശേഷിക്കാരനായ യുവാവിന് ദാരുണാന്ത്യം . ഒൻപത് പേര്‍ക്ക് പരിക്കേറ്റു. മൂന്നാംകരയിൽ ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. ഭിന്നശേഷിക്കാരനായ തമിഴ്‌നാട് കൊടമംഗലം സ്വദേശി പരശുരാമൻ (60) ആണ് മരിച്ചത്. അപകടത്തിൽ പരശുരാമന്റെ തലയിലൂടെ ബൈക്ക് ഇടിച്ചുകയറി. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ബൈക്ക് ഓടിച്ചിരുന്ന സിബിനും പരിക്കുണ്ട്. സംഭവത്തിൽ പള്ളിത്തോട്ടം സ്വദേശി സിബിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

മദ്യ ലഹരിയിൽ ബൈക്ക് ഇടിച്ച് കയറ്റുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്. ഹാര്‍ബര്‍ റോഡിൽ ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് പാഞ്ഞുകയറുകയായിരുന്നു. പരിക്കേറ്റവരെല്ലാം കൊടമംഗലം സ്വദേശികളാണ്. പോലീസ് മേൽനടപടികൾ സ്വീകരിച്ചു.

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img