ക്ഷേത്രത്തില്‍ ശ്രീകോവിലിനുള്ളില്‍ കയറിയ സംഗീതജ്ഞന്‍ ഇളയരാജയെ ക്ഷേത്ര ഭാരവാഹികള്‍ തടഞ്ഞതായി റിപ്പോർട്ട്. മധുര ശ്രീവില്ലിപുത്തുര്‍ വിരുദനഗറിലെ അണ്ടാല്‍ ക്ഷേത്രത്തിലാണ് സംഭവം.Ilayaraja entered the sanctum sanctorum, but temple officials brought him back.
പ്രാദേശിക പുരോഹിതര്‍ക്കല്ലാതെ ശ്രീകോവിലില്‍ പ്രവേശിക്കാന്‍ അനുമതിയില്ലെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങുകയായിരുന്നു.
ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന് അറിയാതെയാണ് അദ്ദേഹം അകത്തു കടന്നതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ പറയുന്നത്.
എന്നാൽ ഇക്കാര്യം ഇളയാരാജയെ അറിയിച്ചതോടെ അദ്ദേഹം തിരിച്ചിറങ്ങിയെന്നും ഇതുമായി ബന്ധപ്പെട്ട് മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടി.
സംഭവം വിവാദമായതോടെ ശ്രീകോവിലിന് പുറത്തുവെച്ച് ഇളയരാജയെ പൂജാരിമാര്‍ ആദരിക്കുകയും ചെയ്തു.