web analytics

ഫോൺ വിളിക്കുന്നതിനിടെ കട്ടായാൽ ഇനി നഷ്ടപരിഹാരം കിട്ടും; പുതിയ വിജ്ഞാപനം പുറത്തിറക്കി

മൊബൈൽ ഉപയോക്താക്കൾക്ക് കൂടുതൽ അവകാശങ്ങൾ നൽകുന്ന നിർദേശങ്ങൾ ഉൾപ്പെടുത്തി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പുതിയ വിജ്ഞാപനം പുറത്തിറക്കി. ടെലികോം സേവനങ്ങൾ തടസപ്പെട്ടാൽ ഉപയോക്താക്കൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇതിൽ വ്യവസ്ഥ ചെയ്യുന്നുണ്ട്.If you cut the phone while making a call, you will get compensation

ഉപയോക്താക്കൾക്ക് 24 മണിക്കൂറിൽ കൂടുതൽ നേരം സേവനം തടസപ്പെട്ടാൽ നഷ്ടപരിഹാരം നൽകേണ്ടി വരും. ഗുണനിലവാര മാനദണ്ഡം പാലിച്ചില്ലെങ്കിൽ ഒടുക്കേണ്ട നഷ്ടപരിഹാരം 50,000 രൂപയിൽ നിന്ന് ഒരു ലക്ഷമായി ഉയർത്തി. പത്തുലക്ഷം രൂപ വരെയാണ് പിഴ ഈടാക്കുക. പോസ്റ്റ് പെയ്ഡ് ഉപയോക്താവിന് ഒരു ദിവസത്തെ സേവനം തടസപ്പെട്ടാൽ ആ ദിവസത്തെ തുക ബില്ലിൽ കുറവു ചെയ്ത് കൊടുക്കണം.

ഒക്ടോബർ ഒന്നിനാണ് പോസ്റ്റ് പെയ്ഡ് വിഭാഗത്തിൽ ഈ സേവനം ലഭ്യമാകുക. പ്രീപെയ്ഡ് ഉപയോക്താവിന് അടുത്ത ഏപ്രിൽ മുതലാണ് ഇത് ലഭ്യമാവുക. ഒരു ജില്ലയിലോ സംസ്ഥാനത്തോ സേവനം നാല് മണിക്കൂറെങ്കിലും തടസപ്പെട്ടാൽ അക്കാര്യം ട്രായ് അധികൃതരെ കമ്പനികൾ അറിയിച്ചിരിക്കണം. ഏത് ജില്ലയിലാണോ തടസം നേരിട്ടത് ആ ജില്ലയിൽ രജിസ്റ്റർ ചെയ്ത നമ്പറുകളിൽ മാത്രമാണ് ആനുകൂല്യം ലഭിക്കുക.

പ്രകൃതി ദുരന്തങ്ങളെ തുടർന്നാണ് സേവനം നഷ്ടപ്പെടുന്നതെങ്കിൽ നഷ്ടപരിഹാരം നൽകേണ്ടതില്ല. പ്രകൃതി ദുരന്ത സമയങ്ങളിൽ ഈ നിയമങ്ങളൊന്നും ബാധകമല്ലെന്ന് ട്രായിയുടെ വ്യവസ്ഥയിൽ പറയുന്നു. പുതിയ വ്യവസ്ഥകൾ ഉപയോക്താക്കൾക്ക് കൂടുതൽ സന്തോഷം പകരുന്നതാണ്.

spot_imgspot_img
spot_imgspot_img

Latest news

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ ആരൊക്കെ? പൂർണ്ണരൂപം ഇതാ

ചാണ്ടി ഉമ്മനും ബൽറാമും പട്ടികയ്ക്ക് പുറത്ത്! സതീശൻ മന്ത്രിസഭയിലെ ആ 21 പ്രമുഖർ...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി വി.ഡി. സതീശന്റെ അതിവേഗ നീക്കങ്ങൾ

ഹൈക്കമാൻഡിന് 11 ദിവസം, സതീശന് ഒരു ദിവസം! മധ്യസ്ഥരില്ല, ദൂതന്മാരില്ല; കളി മാറ്റി...

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ പട്ടിക ഇന്ന്; ആരൊക്കെ പുറത്താകും?സൂചനകൾ ഇങ്ങനെ: 

ആഭ്യന്തരമോ ധനകാര്യമോ?വകുപ്പിനെച്ചൊല്ലി തർക്കം; ചെന്നിത്തല മന്ത്രിസഭയിലേക്ക് ഉണ്ടാകുമോ? യുഡിഎഫ് മന്ത്രിമാരുടെ അന്തിമ...

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി വിലയും വർദ്ധിപ്പിച്ചു

പെട്രോളും ഡീസലും ലിറ്ററിന് മൂന്ന് രൂപ കൂട്ടി; സംസ്ഥാനത്ത് വിലക്കയറ്റ ഭീതി; സി.എൻ.ജി...

Other news

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം; മഹാരാഷ്ട്ര സംഘത്തിന് പണി കിട്ടിയതിങ്ങനെ

കേരളത്തിൽ വന്നാൽ സ്വർണ്ണം കിട്ടുമെന്ന് കരുതി! വിദ്യാർത്ഥിനിയെ തള്ളിയിട്ട് പൊട്ടിച്ച മാല മുക്കുപണ്ടം;...

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ പാഠം; കൊല്ലത്തെ ദാരുണ സംഭവം ഇങ്ങനെ

മൃഗങ്ങളുടെ നഖം കൊണ്ട് പോറിയാൽ ദയവായി അവഗണിക്കരുത്! ഒരു മരണവാർത്ത നൽകുന്ന വലിയ...

യാത്രക്കാരും തീരദേശവാസികളും ശ്രദ്ധിക്കുക! വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യത; കാലാവസ്ഥാ വകുപ്പിന്റെ പുതിയ വിവരങ്ങൾ

യാത്രക്കാരും തീരദേശവാസികളും ശ്രദ്ധിക്കുക! വരും മണിക്കൂറുകളിൽ ശക്തമായ മഴയ്ക്കും കനത്ത കാറ്റിനും സാധ്യത;...

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ പുറത്ത്

തിങ്കളാഴ്ച രാവിലെ 10-ന് സത്യപ്രതിജ്ഞ; ഘടകകക്ഷികളുടെ മന്ത്രിസ്ഥാനങ്ങളിൽ വന്ന അവസാന ധാരണകൾ...

​’ഇറാനെ കാത്തിരിക്കുന്നത് മോശം സമയം!’ കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

​'ഇറാനെ കാത്തിരിക്കുന്നത് മോശം സമയം!' കടുത്ത മുന്നറിയിപ്പുമായി ഡോണൾഡ് ട്രംപ്; പശ്ചിമേഷ്യയിൽ വീണ്ടും...

Related Articles

Popular Categories

spot_imgspot_img