വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിക്കുകയും ഇടിപ്പിച്ച വാഹനവും ഡ്രൈവറും കടന്നുകളയുകയും ചെയ്യുന്നത് സാധാരണമാണ്. ഇത്തരം സംഭവങ്ങളിൽ കുറ്റക്കാർ പലപ്പോഴും ശിക്ഷിക്കപ്പെടാറില്ല. ശിക്ഷകൾ പിഴയിലോ ചെറിയ കാലത്തെ തടവിലോ ഒതുങ്ങുകയും ചെയ്തിരുന്നു. (If you cause an accident by careless driving, you will get a heavy punishment)
എന്നാൽ പുതുതായി നിലവിൽ വന്ന ഭാരതീയ ന്യായ് സൻഹിത പ്രകാരം ഇനി അശ്രദ്ധമായി വാഹനമോടിച്ച് നടന്ന അപകടങ്ങളിൽ നിർത്താതെ പോകുകയും വാഹനമിടിച്ചയാൾ മരിക്കുകയും ചെയ്താൽ ഡ്രൈവർക്ക് ജാമ്യം ലഭിക്കില്ല. പത്തു വർഷം വരെ തടവും ലഭിക്കാം.
മുൻപ് ഐ.പി.സി. പ്രകാരം അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകട മരണങ്ങൾക്ക് രണ്ടു വർഷം തടവ് ശിക്ഷയോ പിഴയോ രണ്ടുംകൂടിയോ ആയിരുന്നു ലഭിക്കുക. എന്നാൽ അപകടത്തിന് ശേഷം ആൾക്കുട്ട ആക്രമണം ഭയന്ന് ഡ്രൈവർ രക്ഷപെട്ടാൽ എന്താണ് നടപടിക്രമമെന്ന് നിയമത്തിൽ വ്യക്തമാക്കിയിട്ടില്ല.