തിരുവനന്തപുരം: തോമസ് കെ. തോമസ് എംഎൽഎയെ മന്ത്രിയാക്കിയില്ലെങ്കിൽ പാർട്ടിക്ക് മന്ത്രി വേണ്ടെന്ന് എൻസിപി സംസ്ഥാന നേതൃത്വം. എൻസിപിയുടെ മന്ത്രിസ്ഥാനം സംബന്ധിച്ച് പി.സി. ചാക്കോയും തോമസ് കെ. തോമസും ശരത് പവാറുമായി ഉടൻ ചർച്ച നടത്തും.
ശരത് പവാറിനെ കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനിൽ സമ്മർദം ചെലുത്താനാണ് നീക്കം. അതേസമയം മന്ത്രിയെ മാറ്റണോ എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
അകവും പുറവും പരിശോധിച്ച ശേഷമേ മന്ത്രിയെ മാറ്റുന്നതിൽ എൻസിപി കേന്ദ്ര നേതൃത്വം തീരുമാനമെടുക്കാവൂ എന്നും മന്ത്രിയെ മാറണം എന്ന് പറയേണ്ടത് വ്യക്തികൾ അല്ലന്നും പാർട്ടി പറഞ്ഞാൽ മന്ത്രിസ്ഥാനം ഒഴിയുമെന്നും ശശീന്ദ്രൻ പറഞ്ഞു.