web analytics

പാലിയേക്കര വഴി പോകുന്നവർ ശ്രദ്ധിക്കുക; വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാൽ ടോൾ നൽകാതെ പോകാം

കൊച്ചി: പാലിയേക്കര ടോളിൽ വാഹനങ്ങളുടെ നിര 100 മീറ്ററിലധികം നീണ്ടാൽ ടോൾ പിരിവ് ഒഴിവാക്കി കടത്തി വിടണമെന്ന ഉത്തരവുമായി ഹൈക്കോടതി.

ഇക്കാര്യത്തിൽ ദേശിയ പാത അതോറിറ്റി 2021 ൽ പ്രഖ്യാപിച്ച മാർഗനിർദ്ദേശം കർശനമായി പാലിക്കണമെന്നാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്, ജസ്റ്റിസ് പി. കൃഷ്ണകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ചിന്റെ ഇടക്കാല ഉത്തരവിൽ പറയുന്നു. പൊതുപ്രവർത്തകനായ ഒ.ജെ. ജെനീഷ്, അഡ്വ. ശ്രീലക്ഷ്മി സാബു മുഖേന ഫയൽ ചെയ്ത പൊതുതാത്പര്യ ഹർജിയാണ് ഹൈകോടതി പരിഗണിച്ചത്.

വാഹനങ്ങൾ 10 സെക്കൻഡിനുള്ളിൽ ടോൾ കടന്നു പോകുന്നുവെന്ന് ഉറപ്പാക്കണമെന്നാണ് മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നതെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഈ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുന്നുവെന്ന് ദേശിയപാത അതോറിറ്റി ഉറപ്പാക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇല്ലെങ്കിൽ എന്തുകൊണ്ട് നടപ്പാക്കുന്നില്ല എന്നതിൽ സത്യവാങ്മൂലം നൽകണം. ഹർജി മേയ് 21 ന് വീണ്ടും പരിഗണിക്കും.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img