തമിഴ് ചലച്ചിത്ര ലോകത്തെ ഇളയദളപതി വിജയ്ക്കും ഭാര്യ ശോഭയ്ക്കുമൊപ്പമുള്ള ചിത്രം പങ്ക്‌വച്ചുകൊണ്ട് വിജയ്‌യുടെ പിതാവും നിര്‍മാതാവുമായ എസ്.എ.ചന്ദ്രശേഖര്‍ സാമൂഹ്യമാധ്യമത്തില്‍ പങ്ക് വച്ച കുറിപ്പാണ് മേല്‍പ്പറഞ്ഞത്. അച്ഛനും മകനും തമ്മില്‍ തര്‍ക്കത്തിലാണെന്ന് പ്രചരിപ്പിച്ച ഗോസിപ്പ് പാപ്പരാസികള്‍ക്കുള്ള ചുട്ട മറുപടി കൂടിയാണ് ചന്ദ്രശേഖറുടെ പോസ്റ്റ്. ചുരുങ്ങിയ സമയംകൊണ്ട് ലക്ഷക്കണക്കിന് പേരാണ് ഈ ചിത്രം കണ്ടത്.
ഇളയദളപതി വിജയ് തന്റെ അച്ഛനെ കാണാനായി എത്തിയ ചിത്രവും വാര്‍ത്തകളും പെട്ടെന്ന് തന്നെ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചാവിഷയമായി. എന്നാല്‍ ചിത്രത്തിന് താഴെ കമന്റിടുന്ന ഭൂരിഭാഗംപേരും വിജയ്‌യുടെ അച്ഛന്‍ ചന്ദ്രശേഖറിനെ വിമര്‍ശിക്കാന്‍ മറക്കുന്നില്ല. മകനെതിരെ അച്ഛന്‍ ചെയ്തതല്ലൊം മറന്ന് ഒടുവില്‍ വിജയ് കാണാനെത്തി എന്ന തരത്തിലാണ് ഭൂരിഭാഗംപേരുടേയും അഭിപ്രായം. ഇവരെല്ലാം കടുത്ത വിജയ് ഫാന്‍സാണെന്ന കാര്യം പ്രത്യേകം പറയേണ്ടതിലല്ലോ.
ഇഷ്ടതാരത്തിന് മുന്നോട്ടുള്ള ജീവിതത്തില്‍ വിലങ്ങുതടിയായേക്കാം എന്ന കണക്കുക്കൂട്ടലിലാകാം ആരാധകരടക്കമുള്ളവര്‍ സംവിധായകന്‍ എസ്.എ ചന്ദ്രശേഖറിനെ വില്ലനാക്കി മുദ്ര കുത്തുന്നത്.. എന്നാല്‍ അദ്ദേഹമൊരു സംവിധായകന്‍ മാത്രമല്ല, മറിച്ച് വാത്സല്യം ഉള്ളിലൊതുക്കി സ്നേഹം പുറമെ പ്രകടിപ്പിക്കാത്ത ഒരച്ഛന്‍ കൂടിയാണ്. ചന്ദ്രശേഖറിന്റെ പുത്രവാത്സല്യത്തിന്റെ തണലില്‍ത്തന്നെയാണ് വിജയ് എന്ന അഭിനേതാവ് ലോഞ്ച് ചെയ്യപ്പെട്ടത്. ബാലതാരമായി അരങ്ങേറ്റം കുറിച്ച വിജയ് 18-ാം വയസില്‍ നായകനായി അരങ്ങേറുന്നതും അച്ഛന്‍ സംവിധാനം ചെയ്ത ചിത്രത്തിലൂടെയാണ്. എന്നാല്‍ ചിത്രം ദയനീയമായി പരാജയപ്പെട്ടു. പക്ഷേ മകനെ താരമായി വാഴിക്കാനുള്ള ശ്രമത്തില്‍ നിന്നും അദ്ദേഹം പിന്നോട്ട് പോകാന്‍ തയാറായില്ല. അദ്ദേഹം മകനായി വീണ്ടും ചിത്രങ്ങള്‍ നിര്‍മ്മിച്ചു.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നായികയുമായി ലിപ്ലോക്ക് സീന്‍ വന്നപ്പോള്‍ ചെയ്യാതെ മടിച്ചു നിന്ന ചെറുപ്പക്കാരനാണ് വിജയ്. കാര്യം തിരക്കിയപ്പോള്‍ വിജയ് നല്‍കി മറുപടി ഇങ്ങനെ:
”സ്വന്തം അച്ഛന്‍ സംവിധായകനായി ക്യാമറയുടെ മുമ്പില്‍ ഇരിക്കുമ്പോള്‍ ഞാനെങ്ങനെ ലിപ്ലോക്ക് ചെയ്യും. എനിക്ക് പറ്റില്ല”. വിവരമറിഞ്ഞ ചന്ദ്രശേഖര്‍ സഹസംവിധായകനെ ചുമതലയേല്‍പ്പിച്ച് കുറച്ചുനേരത്തേക്ക് ദൂരേക്ക് മാറിനിന്നു. അങ്ങനെയാണ് ലിപ്ലോക്ക് സീന്‍ ചിത്രീകരിച്ചത്. വിജയ് എന്ന മകന് വേണ്ടി ആവശ്യം മനസിലാക്കി ചെയ്തുകൊടുത്ത പിതാവിനെയാണ് പില്‍്ക്കാലത്ത് പലരും വിമര്‍ശിച്ചത്.
തുടക്കം പിഴച്ചെങ്കിലും പിന്നീട് എത്തിപ്പെടാത്ത ഉയരത്തോളം പ്രശസ്തിയുടെ കൊടുമുടികള്‍ വിജയ് കീഴടക്കി. ഇന്ന് തമിഴകത്ത് ഏറ്റവും വിപണി മൂല്യമുള്ള താരമായി വിജയ് മാറി. ഒടുവില്‍ താരത്തിന്റെ രാഷ്ട്രീയപ്രവേശനം തമിഴകത്ത് അലയൊലികള്‍ തീര്‍ത്തപ്പോള്‍ അതില്‍ ബലിയാടാക്കപ്പെട്ടത് അദ്ദേഹത്തിന്റെ പിതാവായിരുന്നു.
തമിഴ് രാഷ്ട്രിയത്തില്‍ സിനിമതാരങ്ങളുടെ പങ്ക് നേരിട്ടറിയാവുന്നയാളാണ് ചന്ദ്രശേഖര്‍. മകന്‍ വിജയ് തമിഴ് സിനിമാലോകത്തെ സൂപ്പര്‍ സ്റ്റാറായപ്പോള്‍ രാഷ്ട്രീയത്തിലും ഒരു കൈ നോക്കാന്‍ ചന്ദ്രശേഖര്‍ ആഗ്രഹിച്ചു. മകന്റെ പേരില്‍ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കുകയും ചെയ്തു. പക്ഷെ വിജയ് ഇതിനോട് അനുകൂലമായല്ല പ്രതികരിച്ചത്. തുടര്‍ന്ന് അച്ഛനും മകനും തെറ്റിയെന്നാണ് തമിഴ്മാധ്യമങ്ങളുടെ കണ്ടെത്തല്‍. കുടുംബത്തിന് ദോഷം വരുന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചപ്പോഴും വിജയ്യോ അച്ഛന്‍ ചന്ദ്രശേഖറോ ഇതിനെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. പക്ഷെ ഇരുവരും തമ്മില്‍ പിന്നീട് കൂടിക്കാഴ്ച്ചകള്‍ ഉണ്ടായില്ല.
ഹൃദയശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തില്‍ കഴിയുകയാണിപ്പോള്‍ വിജയ്യുടെ പിതാവ് ചന്ദ്രശേഖര്‍. അമേരിക്കയിലെ ഷൂട്ടിങ്ങ് പെട്ടെന്ന് പൂര്‍ത്തിയാക്കിയാണ് വിജയ് അച്ഛന്റെ അടുക്കല്‍ എത്തിയത്. മാതാപിതാക്കള്‍ക്കൊപ്പം ഒരുപാട് സമയം ചിലവഴിച്ച ശേഷമാണ് വിജയ് പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലേക്ക്പോയത്.
Also Read: ഡോ. സണ്ണിയും ഗംഗയും വന്നാൽ ‘മണിച്ചിത്രത്താഴിന് രണ്ടാം ഭാഗം