web analytics

അന്യായമായി ഒരാൾ മരിച്ചാൽ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെ; പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമെന്ന് പാളയം ഇമാം

തിരുവനന്തപുരം: പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമാണെമെന്ന് പാളയം ഇമാം വി പി സുഹൈബ് മൗലവി. അന്യായമായി ഒരാൾ മരിച്ചാൽ ഭൂമിയിലെ എല്ലാവരും ഒരുപോലെ മരിച്ചത് പോലെയാണ് ഭീകരാക്രമണത്തെ ബലിപെരുന്നാൾ ദിവസം അപലപിക്കുന്നുവെന്നും എന്ന് സുഹൈബ് മൗലവി വ്യക്തമാക്കി. പഹൽഗാമിൽ നടന്നത് മനുഷ്യത്വരഹിതമാണെന്നും പറഞ്ഞു.

പഹൽ​ഗാം ഭീകരാക്രമണം മനുഷ്യ മനസ്സാക്ഷിയെ തന്നെ ഞെട്ടിക്കുന്നതാണ്. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ദുഃഖത്തോടൊപ്പം ചേരുന്നുവെന്നും വി പി സുഹൈബ് മൗലവി പറഞ്ഞു.

ഭൂമിയിലെ എല്ലാ മനുഷ്യരെയും കൊന്നത് പോലെയുള്ള ക്രൂരതയാണ് കശ്മീരിലെ പഹൽ​ഗാമിൽ നടന്നത്. ഭീകരാക്രമണം കൊണ്ട് മതപരമായി ആരെയും ഭിന്നിപ്പിക്കാൻ കഴിയില്ലെന്ന് പാളയം ഇമാം പറഞ്ഞു.

ഐക്യത്തോടെ മുന്നോട്ട് പോവുക എന്നതാണ് മതംകൊണ്ടർഥമാക്കുന്നത്. പഹൽഗാമിൽ നടന്നത് പൈശാചികമായ ആക്രമണമാണ് വി പി സുഹൈബ് മൗലവി പറഞ്ഞു. അന്യായമായി ആരെയെങ്കിലും വധിച്ചാൽ ഭൂമിയിലെ മുഴുവൻ പേരെയും വധിച്ചതിന് തുല്യമാണ്.

ഇതാണ് ഇസ്ലാമിന്റെ നിലപാടെന്ന് വി പി സുഹൈബ് മൗലവി പറഞ്ഞു. പഹൽഗാം ആക്രമണം രാഷ്ട്രീയവൽക്കരിക്കാനുള്ള ശ്രമങ്ങളെ ജാഗ്രതയോടെ കാണണമെന്നും സുഹൈബ് മൗലവി പറഞ്ഞു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img