ഇങ്ങനെ പോയാൽ മലയാളിയുടെ വെള്ളമടി താമസിയാതെ മുട്ടും. ആവശ്യത്തിന് ജീവനക്കാരില്ലാതെ കൗണ്ടറുകൾ അടച്ചിടാൻ ഒരുങ്ങി ബെവ്‌കോ. മധ്യകേരളത്തിലെ വിദേശ മദ്യഷാപ്പുകളുടെ കൗണ്ടറുകൾ പലതും ജീവനക്കാരുടെ അഭാവം മൂലം അടച്ചിടേണ്ട ഗതികേടിലാണ്. സെൻട്രൽ സോൺ റീജണൽ മാനേജരുടെ കീഴിൽ 500 ഓളം ജീവനക്കാർ വേണ്ട സ്ഥലത്ത് 300 പേർ മാത്രമാണുള്ളത്. ഇപ്പോൾതന്നെ പെരുമ്പാവൂർ, മൂവാറ്റുപുഴ, പട്ടിമറ്റം തുടങ്ങിയ വില്പനശാലകളിൽ കൗണ്ടറുകളുടെ എണ്ണം കുറച്ചാണ് പ്രവർത്തിക്കുന്നത്. ജീവനക്കാരുടെ കുറവ് നേരിടുന്നുണ്ടെന്ന് ബെവ്‌കോ മേഖല അധികൃതരും സമ്മതിക്കുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിൽക്കുന്നതിനാൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി തൽക്കാലിക നിയമനം നടത്താൻ കഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കുന്നു.
നിയമനങ്ങൾ പിഎസ്സി വഴി ആയതോടെ ജോലി നേടി എടുത്തവർ സൗകര്യപ്രദമായ സ്ഥലത്ത് ജോലി ചെയ്യാൻ താല്പര്യപ്പെടുകയാണ്. സ്വാധീനം ഉപയോഗിച്ച് ഇഷ്ടസ്ഥലങ്ങളിൽ ജോലി നേടുമ്പോൾ മറ്റുള്ള സ്ഥലങ്ങളിൽ ജീവനക്കാരുടെ അഭാവം നേരിടുന്നു. സീനിയർ അസിസ്റ്റന്റുമാർ സ്ഥലം മാറിപ്പോയി എടുത്ത് വന്നിരിക്കുന്നത് പരിചയക്കുറവുള്ള എൽഡി ക്ലാർക്ക് ആരും ഓഫീസ് അസിസ്റ്റന്റ് മാരും ആണ്. ഇത് നടത്തിപ്പിനെ കാര്യമായി ബാധിക്കുന്നുണ്ട്. ജീവനക്കാരുടെ കൃത്യത നിർണയിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുക്കാത്തതുമൂലം ആണ് ഇപ്പോൾ ഉണ്ടാകുന്ന പ്രതിസന്ധി എന്ന ജീവനക്കാർ പറയുന്നു. പെരുമാറ്റച്ചക്ക മാറിയാൽ ഉടൻ താൽക്കാലിക നിയമനങ്ങൾ നടത്താനാണ് അധികൃതരുടെ നീക്കം.