web analytics

നിങ്ങൾ ആ പഴയ ബ്ലാക്ക്ബെറിയെ മിസ് ചെയ്യുന്നുണ്ടോ ? എങ്കിൽ കീബോർഡുള്ള ഐ ഫോൺ ആയാലോ

1997-ലാണ് ബ്ലാക്ക്ബെറി കനേഡിയൻ കമ്പനിയായ റിസർച്ച് ഇൻ മോഷൻ വിപണിയിലെത്തുന്നത്. ഏറെ കാലതാമസം കൂടാതെ തന്നെ ബ്ലാക്ക്ബെറി ബ്രാൻഡ് ലോകപ്രശസ്തമായി. 2013-ൽ ഏതാണ്ട് 85 മില്യൺ ഉപയോക്താക്കൾ ബ്ലാക്ക്ബെറിയ സേവനം ഉപയോഗിച്ചിരുന്നു. BBM മെസഞ്ചറും അവയുടെ ഫിസിക്കൽ QWERTY കീബോർഡും തന്നെയാണ് ഇതിനു കാരണം. എന്നാൽ സ്മാർട്ട് ഫോൺ വിപണിയിലെ കടുത്ത മത്സരവും ആൻഡ്രോയിഡ്, ആപ്പിൾ ഫോണുകളുടെ ആധിക്യവും ബ്ലാക്ക്‌ബെറിയുടെ ഉപയോഗത്തിൽ ഗണ്യമായ കുറവ് വരുത്തി.

ഇപ്പോൾ 2024, ഈ കാലഘട്ടത്തിൽ വിപണി വാഴുന്നത് ഐ ഫോൺ തന്നെയാണ്. എന്നാൽ ഇടക്കൊക്കെ ആ ബ്ലാക്ക്ബെറി QWERTY കീബോർഡ് തിരിച്ചു വന്നെങ്കിൽ എന്ന് നമുക്ക് തോന്നിപോകും. അതുമല്ലെങ്കിൽ ആപ്പിൾ ഫോൺ അങ്ങനെയായിരുന്നെങ്കിലോ എന്നും തോന്നാറുണ്ട്. ഇപ്പോഴിതാ, ഫെബ്രുവരി 1 മുതൽ ഐ ഫോണുകളിൽ ഇത് പ്രവർത്തികമാകുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. എങ്ങനെ എന്നാൽ ഫിസിക്കൽ കീബോർഡിനൊപ്പം വരുന്ന പുതിയ ഐഫോൺ കെയ്‌സ് ഉപയോഗിച്ച് അത് ആവർത്തിക്കാനാണ് കേസ് മേക്കർ ക്ലിക്ക്സ് ലക്ഷ്യമിടുന്നത്. USB-C വഴി നിങ്ങളുടെ iPhone-ലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു കേസാണിത്. ഒരു പ്രത്യേക ബാറ്ററിയുടെ ആവശ്യകത ഇതിന് ഇല്ല, ഐഫോണിൽ നിന്ന് നേരിട്ട് പവർ വലിച്ചെടുക്കുന്നു. അതേസമയം കേസ് ഓണാക്കി ചാർജ് ചെയ്യാനും അനുവദിക്കുന്നു.

ക്ലിക്ക്സ് വെബ്‌സൈറ്റിൽ ഈ കേസ് ലഭ്യമാണ്. ഐഫോൺ 14 പ്രോ, ഐഫോൺ 15 പ്രോ എന്നിവയുടെ കേസുകൾക് ഏകദേശം 11,600 ആണ് പ്രാരംഭ വില. ഐഫോൺ 15 പ്രൊ മാക്സ്ന്റെതിന് ഏകദേശം 13,300 രൂപ വിലവരും. ഐഫോൺ 14 പ്രൊ -യുടെ കേസ് ഫെബ്രുവരി 1 മുതൽ ഷിപ്പ് ചെയ്യപ്പെടുമെങ്കിലും, iPhone 15 Pro, 15 Pro Max എന്നിവയുടേത് മാർച്ചിലും ഏപ്രിൽ മാസത്തിന്റെ തുടക്കത്തിലും ഷിപ്പിംഗ് ആരംഭിക്കും. നിലവിൽ ബംബിൾബീ” മഞ്ഞ, “ലണ്ടൻ സ്കൈ” ഗ്രേ/ബ്ലൂ കളർ ഓപ്ഷനുകളിൽ ഈ ഐഫോൺ കേസുകൾ ലഭ്യമാണ്.

Read Also : കാറിൽ കേമൻ ഔഡി തന്നെ : ഇത് റെക്കോർഡ് വിൽപ്പന

spot_imgspot_img
spot_imgspot_img

Latest news

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും

തിരുവനന്തപുരത്ത് ബിഡിജെഎസ് ഒറ്റയ്ക്ക് മത്സരിക്കും തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനെ മുന്നോടിയായി തിരുവനന്തപുരം...

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം

ജീവനൊടുക്കിയ യുവതിയുടെ ഫോൺസംഭാഷണം കൊല്ലം: കൊല്ലത്ത് ജീവനൊടുക്കിയ യുവതിയുടെ ഹൃദയഭേദകമായ ഫോൺസംഭാഷണം പുറത്ത്. ശൂരനാട്...

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത

ഇന്നും നാളെയും മഴ; ഇടിമിന്നലിനും സാധ്യത തിരുവനന്തപുരം: തെക്കൻ കേരളത്തിൽ ഇന്ന് നാളെയും...

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി യുഡിഎഫ്

കരയുന്ന ഘടകകക്ഷികൾക്കു പോലും സീറ്റു നൽകാതെ എൽഡിഎഫ്; ചോദിക്കുന്നവർക്കെല്ലാം വാരിക്കോരി നൽകി...

ബിജെപി പേടിയിൽ സിപിഎം മുഖപത്രം

ബിജെപി പേടിയിൽ സിപിഎം മുഖപത്രം രാജ്യവ്യാപകമായി ശ്രദ്ധ നേടിയ രാഹുൽ ഗാന്ധിയുടെ ഹരിയാന...

Other news

എക്സൈസ് റെയ്ഡിനിടെ മെത്താംഫെറ്റമിൻ വിഴുങ്ങി രക്ഷപ്പെടാൻ ശ്രമം: യുവാവ് ആശുപത്രിയിൽ

കോഴിക്കോട്: താമരശ്ശേരിയിൽ മാരക ലഹരി മരുന്നായ മെത്താംഫെറ്റമിൻ വിഴുങ്ങിയ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എക്സൈസ്...

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ ഇടിമിന്നലോടെ മഴ പെയ്യും; ശക്തമായ കാറ്റിനും സാധ്യത

അടുത്ത 3 മണിക്കൂറിൽ 5 ജില്ലകളിൽ ഇടിമിന്നലോടെ മഴ പെയ്യും; ശക്തമായ...

ആർ.എസ്.എസ് ഗണഗീത വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി

ആർ.എസ്.എസ് ഗണഗീത വിവാദത്തിൽ പ്രതികരിച്ച് സുരേഷ് ഗോപി തൃശൂർ: ബെംഗളൂരു–കൊച്ചി വന്ദേഭാരത് എക്സ്പ്രസിന്റെ...

മുല്ലപ്പൂ ഓർമകൾ വീണ്ടും; സ്വയം ട്രോളി നവ്യ നായർ

വീണ്ടും സെൽഫ് ട്രോൾ പോസ്റ്റ് പങ്കുവച്ച് നടി നവ്യ നായർ. സ്വന്തം...

കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ

കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി കോളജ് ഹോസ്റ്റലിൽ മരിച്ച നിലയിൽ കോതമംഗലം∙...

അമ്പലക്കള്ളന്മാർ വിഗ്രഹത്തിനൊപ്പം സിസിടിവിയും കടത്തി; സംഭവം ഇടുക്കിയിൽ

ലക്കം കാളിയമ്മൻ ക്ഷേത്രത്തിലെ പഞ്ചലോക വിഗ്രഹം മോഷണം പോയി മൂന്നാർ പഞ്ചായത്തിൽ വാഗുവരൈ...

Related Articles

Popular Categories

spot_imgspot_img