web analytics

പിറന്നാൾ ദിനത്തിൽ പൊലീസ് സേനയിൽ നിന്ന് വിരമിച്ച് ഐഎം വിജയൻ

മലപ്പുറം: ഇതിഹാസ ഇന്ത്യൻ ഫുട്ബോൾ താരവും മുൻ നായകനുമായ ഐഎം വിജയൻ പൊലീസ് സേനയിൽ നിന്നു വിരമിച്ചു.

56ാം പിറന്നാൾ ദിനത്തിൽ 38 വർഷം നീണ്ട സേവനത്തിനൊടുവിലാണ് ഐ.എം വിജയൻ പൊലീസിന്റെ കാക്കിക്കുപ്പായം അഴിക്കുന്നത്.

മലപ്പുറത്ത് എംഎസ്പി അസി. കമാൻഡന്റ് പദവിയിൽ നിന്നാണ് ഐ.എം വിജയന്റെ പടിയിറക്കം. ഈ മാസം 30 ന് അദ്ദേഹത്തിന്റെ സർവീസ് കാലാവധി പൂർത്തിയാകും.

18ാം വയസിലാണ് ഐഎം വിജയൻ അതിഥി താരമായി പൊലീസിലെത്തുന്നത്. പിന്നീട് കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ നെടുംതൂണുകളിൽ ഒരാളയി വിജയൻ മാറി. ഇന്നലെ നടന്ന ഫെയർവെൽ പരേഡിൽ സേനാം​ഗങ്ങളിൽ നിന്നു വിജയൻ സല്യൂട്ട് സ്വീകരിച്ചു.

വിപി സത്യൻ, യു ഷറഫലി, സിവി പാപ്പച്ചൻ, കെടി ചാക്കോ, കുരികേശ് മാത്യു, പിപി തോബിയാസ് അടക്കമുള്ള കേരള പൊലീസ് ഫുട്ബോൾ ടീമിന്റെ സുവർണ സംഘത്തിലെ അവസാന കണ്ണിയും അങ്ങനെ പടിയിറങ്ങി.

1986ൽ കേരള പൊലീസിൽ അതിഥി താരമായി എത്തിയ വിജയൻ 1987ൽ 18 വയസ് പൂർത്തിയായപ്പോൾ പോലീസ് കോൺസ്റ്റബിളായാണ് ജോലിയിൽ പ്രവേശിച്ചത്.

1991ൽ പൊലീസ് ടീം വിട്ട് കൊൽക്കത്ത മോഹൻ ബ​ഗാനിലേക്ക് കളിക്കാൻ പോയി. പിന്നീട് 1992ൽ പൊലീസിൽ തിരിച്ചെത്തി. 1993ൽ വീണ്ടും പൊലീസ് വിട്ട വിജയൻ മോഹൻ ബ​ഗാൻ, ഈസ്റ്റ് ബം​ഗാൾ, ജെസിടി, എഫ്സി കൊച്ചിൽ, ചർച്ചിൽ ബ്രദേഴ്സ് ക്ലബുകൾക്കായി കളത്തിലിറങ്ങി.

1991 മുതൽ 2003 വരെ 12 വർഷം ഇന്ത്യൻ ടീമിലെ നിറ സാന്നിധ്യമായിരുന്നു. ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായും ഏറെക്കാലം കളിച്ചു. 88 കളികളിൽ നിന്നു 39 ​ഗോളുകൾ നേടി. 2006ൽ ഈസ്റ്റ് ബം​ഗാളിൽ കളിക്കവെ പ്രൊഫഷണൽ ഫുട്ബോളിൽ നിന്നു വിരമിച്ചു.

പിന്നീട് എഎസ്ഐ ആയി വീണ്ടും കേരള പൊലീസിൽ എത്തി. 2021ൽ എംഎസ്പി അസി. കമാൻഡന്റ് ആയി.

2002ൽ അർജുന അവർഡും ഈ വർഷം പത്മശ്രീ നൽകിയും രാജ്യം ആദരിച്ചു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img