ദേ എത്തി കിടിലൻ ഹൈഡ്രജൻ ബൈക്ക്

ഇരുചക്രവാഹന നിർമാണ രംഗത്ത് ഏറെ മുന്നിലാണ് ജാപ്പനീസ് കമ്പനിയായ കാവസാക്കി . ഇന്ത്യയിൽ തന്നെ കടുത്ത മത്സരമാണ് വാഹന നിർമാണ രംഗത്ത് നടക്കുന്നത്. അപ്പോഴിതാ വ്യത്യസ്തമായി കാവസാക്കി പുതിയ ഹൈഡ്രജൻ ബൈക്ക് കൺസെപ്റ്റ് അവതരിപ്പിക്കുന്നതായി റിപ്പോർട്ട് .ഇതൊരു സൂപ്പർ ബൈക്ക് ആയിരിക്കും എന്നതിൽ വണ്ടി പ്രേമികൾക്ക് പ്രതീക്ഷയുണ്ട് . ഹൈഎസ്ഇ-എക്‌സ് 1 എന്ന പേരിലാണ് കമ്പനി ഇതിനെ അവതരിപ്പിക്കുന്നത് . അടുത്തിടെ ഗ്രൂപ്പ് വിഷൻ 2030 പ്രോഗ്രസ് റിപ്പോർട്ട് മീറ്റിംഗിലാണ് ഹൈഡ്രജൻ ഇന്ധനം നൽകുന്ന മോട്ടോർസൈക്കിൾ എന്ന ആശയം കമ്പനി വെളിപ്പെടുത്തിയത്.

നിരവധി സവിശേഷതകൾ ആണ് വണ്ടിക്കുള്ളത്. അതായത് ഈ കൺസെപ്‌റ്റിൽ കരുത്തുറ്റ എക്‌സ്‌ഹോസ്റ്റ് സംവിധാനവും ഉണ്ട്. പിൻഭാഗത്ത്, ബൈക്കിന് എൽഇഡി ടെയിൽ ലൈറ്റുകളും വലിയ ബാഗിന്റെ ആകൃതിയിലുള്ള രണ്ട് വലിയ ബോക്സുകളും ഉണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. അതേസമയം, പവർട്രെയിൻ വിശദാംശങ്ങൾ നിലവിൽ വ്യക്തമല്ല. ഹൈഡ്രജൻ ഇന്ധനമുള്ള ബൈക്ക് എന്ന നിലയിൽ, ശുദ്ധമായ ഇന്ധനത്തിന്റെ ഉപയോഗത്തിന് അനുയോജ്യമായ ഒരു എഞ്ചിൻ ഇതിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. H2 HySE-യുടെ ഹൃദയം 999cc കപ്പാസിറ്റിയുള്ള ഒരു സൂപ്പർചാർജ്ഡ് ഇൻലൈൻ-ഫോർ എഞ്ചിനായിരിക്കും. ബൈക്കിന്റെ സൗന്ദര്യാത്മകത പരമ്പരാഗത കവാസാക്കി പച്ചയിൽ നിന്ന് മാറും. കറുപ്പിലും നീല നിറത്തിലുമുള്ള ഷേഡുകൾ ലഭിക്കും. ഇത് അതിന്റെ ബദൽ ഇന്ധന സ്രോതസ്സും ‘HySE’ സംരംഭത്തിന്റെ പ്രാധാന്യവും എടുത്തുകാണിക്കുന്നു.

സ്വന്തം ഹൈഎസ്ഇ പദ്ധതിക്ക് കീഴിലാണ് കവാസാക്കി ഹൈഡ്രജൻ റൺ ബൈക്ക് കൺസെപ്റ്റ് വികസിപ്പിക്കുന്നത്. ബ്രാൻഡിന്റെ സൂപ്പർബൈക്കുകൾ പോലെ, ഹൈഡ്രജൻ മോട്ടോർസൈക്കിൾ കൺസെപ്റ്റിനും ഫ്യൂച്ചറിസ്റ്റിക്ക് ഡിസൈനോടുകൂടിയ ഒരു വലിയ ബോഡി ഡിസൈൻ ഉണ്ടെന്ന് തോന്നുന്നു. മുന്നിൽ, ‘H’ ആകൃതിയിൽ LED ഡേടൈം റണ്ണിംഗ് ലൈറ്റുകളുള്ള ഒരു റൗണ്ട് ഹെഡ്‌ലൈറ്റ് ബൈക്കിന് ഉണ്ട്. എൽഇഡി ഹെഡ്‌ലാമ്പിന് ചുറ്റും ഡിആർഎൽ കാണാം. എൽഇഡി ടേൺ ഇൻഡിക്കേറ്ററുകൾ മിററുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷാർപ്പായ ഒരു വിൻഡ്‌സ്‌ക്രീൻ കണ്ണാടികൾക്കിടയിൽ സ്ഥാനം പിടിച്ചിരിക്കുന്നു.അതേസമയം ഇരുചക്രവാഹന നിർമ്മാതാക്കൾക്ക് പുറമെ ഹൈഡ്രജനിൽ ഓടാൻ കഴിയുന്ന പാസഞ്ചർ വാഹനങ്ങൾ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് ലോകത്തെ വിവിധ ഫോർ വീലർ നിർമ്മാതാക്കൾ എന്നും റിപ്പോർട്ടുകൾ ഉണ്ട്.

Read Also : ഇത് സാധാരണക്കാരുടെ വണ്ടി : ഈ സിമ്പിൾ എനർജി തകർത്തു

spot_imgspot_img
spot_imgspot_img

Latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സെർവർ ഹാക്ക് ചെയ്യാൻ ശ്രമിച്ചത് 150 വട്ടം; മൂവാറ്റുപുഴ സ്വദേശിക്കെതിരെ കേസ്

കൊച്ചി: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അതീവസുരക്ഷ സംവിധാനമുള്ള സെർവർ ഹാക്ക് ചെയ്യാൻ...

പാതിവില തട്ടിപ്പ് കേസ്: ആനന്ദകുമാറിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി: ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍

തിരുവനന്തപുരം: വിവാദമായ പാതിവില തട്ടിപ്പ് കേസില്‍ സായിഗ്രാം ട്രസ്റ്റ് ചെയര്‍മാന്‍ കെ.എന്‍....

യുകെ തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ചു; വൻ തീപിടുത്തം:

തീരത്ത് എണ്ണ ടാങ്കറും ചരക്ക് കപ്പലും കൂട്ടിയിടിച്ച് തീപിടിച്ചു. സോളോംഗ് എന്ന...

ഖജനാവ് കാലി, ഈ മാസം വേണം 30000 കോടി; ട്ര​ഷ​റി ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ൽ

തി​രു​വ​ന​ന്ത​പു​രം: നടപ്പു സാ​മ്പ​ത്തി​ക വ​ർ​ഷത്തി​ന്റെ അവസാനമായ ഈ മാസം വൻ ചിലവുകളാണ്...

പതറിയെങ്കിലും ചിതറിയില്ല; ചാമ്പ്യൻസ് ട്രോഫിയിൽ വീണ്ടും മുത്തമിട്ട് ഇന്ത്യ

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ വിശ്വകിരീടങ്ങളുടെ പട്ടികയിലേക്ക് നാലാമനായി ദുബൈയിൽ നിന്നൊരു ചാമ്പ്യൻസ്...

Other news

കോളേജ് വിദ്യാർത്ഥികളുടെ വിനോദയാത്രാ ബസിൽ കഞ്ചാവ്; മൂന്ന് പേർ പിടിയിൽ

കൊല്ലം: കോളേജ് വിദ്യാര്‍ത്ഥികള്‍ വിനോദയാത്രയ്ക്ക് പുറപ്പെട്ട ബേസിൽ നിന്ന് കഞ്ചാവ് പിടികൂടി....

കോതമം​ഗലത്തെ ഈ ഏജൻസിയുടെ തട്ടിപ്പിൽ വീഴല്ലെ…അയർലണ്ടിലേക്ക് അങ്ങനൊരു വിസയില്ല; കൊടുത്താൽ കാശുപോക്കാ

കൊച്ചി: അയർലണ്ടിലേക്ക് പറക്കാമെന്ന് വാ​ഗ്ദാനം നൽകി പണം തട്ടാൻ ​ഗൂഡനീക്കം. ഇല്ലാത്ത...

അറ്റകുറ്റപ്പണികൾക്കായി നൽകിയ ഒന്നേകാൽ കോടിയുടെ സ്വർണവുമായി ജോലിക്കാർ മുങ്ങി !

നിർമാണത്തിനും അറ്റകുറ്റപ്പണികൾക്കുമായി നൽകിയ ഒന്നേകാൽ കോടി രൂപ വിലമതിക്കുന്ന സ്വർണവുമായി മുങ്ങി...

നടി സൗന്ദര്യയുടെ മരണം കൊലപാതകമെന്ന് പരാതി; നടനെതിരെ ഗുരുതര ആരോപണം

നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് തെലുങ്ക് നടൻ മോഹൻ ബാബുവിനെതിരെ കടുത്ത...

ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞിനും ദാരുണാന്ത്യം

പാലക്കാട്: ട്രെയിൻ തട്ടി അച്ഛനും രണ്ട് വയസുള്ള കുഞ്ഞും മരിച്ചു. പാലക്കാട്...

ആറ് ട്രെയിനുകളില്‍ താല്‍ക്കാലിക അധിക കോച്ചുകള്‍; റെയിൽവെയുടെ അറിയിപ്പ് ഇങ്ങനെ

തൃശൂര്‍: ആറ് ട്രെയിനുകളില്‍ പുതിയ കോച്ചുകള്‍ താല്‍ക്കാലികമായി അനുവദിച്ചതായി പാലക്കാട് റെയില്‍വേ...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!