web analytics

കട്ടപ്പനയിൽ നടന്നത് നരബലി ? നവജാത ശിശുവിനെ ഉൾപ്പെടെ കൊന്ന് കുഴിച്ചുമൂടി ?: വീടിന്റെ തറ ഇന്ന് മാന്തി പരിശോധിക്കും

നഗരത്തിൽ അടുത്തിടെ നടന്ന മോഷണക്കേസുകളിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് നരബലിയെക്കുറിച്ചുള്ള വിവരങ്ങൾ. ലഭിച്ച സംഭവത്തിൽ വീടിനുള്ളിൽ പുതുതായി കോൺക്രീറ്റ് ചെയ്ത ഭാഗം മാന്തി പരിശോധിക്കാൻ പോലീസ്. റവന്യു ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന.

പ്രതികൾ രണ്ടു പേരെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചു മുടിയതായാണ് വിവരം. കേസിലെ പ്രതി വിഷ്ണു വിജയൻ്റെ (29) പിതാവ് വിജയനെ കുഴിച്ചിട്ടത് വീടിൻ്റെ തറ മാന്തി. വിഷ്ണുവിൻ്റെ സഹോദരിയ്ക്കുണ്ടായ നവജാത ശിശുവിനെയും കൊന്ന് കുഴിച്ചിട്ടു. ദുർമന്ത്രവാദത്തിൻ്റെയും ആഭിചാര ക്രിയകളുടെയും തെളിവുകൾ വീട്ടിൽ നിന്നും പോലീസ് കണ്ടെത്തി.

കട്ടപ്പന സാഗര ജങ്ങ്ഷനിലുള്ള വിഷ്ണുവിൻ്റെ പഴയ വീട്ടിലാണ് നവജാത ശിശുവിനെ കൊന്ന് കുഴിച്ചിട്ടത്.
വിഷ്ണുവിൻ്റെ സുഹൃത്തും മന്ത്രവാദത്തിന് നേതൃത്വവും നൽകിയ നിതീഷ് (31) ന് വിഷ്ണുവിൻ്റെ സഹോദരിയിൽ ഉണ്ടായ കുട്ടിയെയാണ് കൊന്നത്. ഗന്ധർവന് കൊടുക്കാൻ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കൽ നിന്ന് വാങ്ങിക്കൊണ്ട് പോയത്.

ശനിയാഴ്ചയാണ് നഗരത്തിലെ വർക്ക് ഷോപ്പിൽ മോഷണം നടത്തിയ രണ്ട് യുവാക്കളെ കട്ടപ്പന പേലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ ഒരു യാത്ര കഴിഞ്ഞ് യാദൃശ്ചികമായി വർക്ക് ഷോപ്പിന് സമീപത്ത് എത്തിയ വർക്ക് ഷോപ്പ് ഉടമയുടെ മകൻ ഇവർ സാധനങ്ങൾ മോഷ്ടിക്കുന്നത് കണ്ട് രണ്ടുപേരെയും ആക്രമിച്ച് കീഴടക്കുകയായിരുന്നു.

കാഞ്ചിയാർ കക്കാട്ടുകട നെല്ലാനിക്കൽ വിഷ്‌ണു വിജയൻ (27). മോഷണ സമയത്ത് വിഷിണുവിന്റെ സഹായിയായി പുറത്തുണ്ടായിരുന്ന കൂടെയുണ്ടായിരുന്ന പുത്തൻപുരയിക്കൽ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് അന്ന് അറസ്റ്റിലായത്. തുടർന്നാണ് നരബലിയുടെ വാർത്ത പുറത്ത് വരുന്നത്. സംഭവത്തെ തുടർന്ന് കാഞ്ചിയാറിലെ പ്രതികളുടെ വീടിന് പോലീസ് കാവൽ ഏർപ്പെടുത്തി . എന്നാൽ കേസന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

Read Also: പരിശോധനയ്ക്കായി വിദഗ്ദ്ധർ എത്തിയില്ല; തുറവൂരിലെ വീട്ടുവളപ്പിൽനിന്നു കിട്ടിയ 128 വെടിയുണ്ടകൾ പൊലീസ് കോടതിക്കു കൈമാറി

 

spot_imgspot_img
spot_imgspot_img

Latest news

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി

പാചകവാതക വിതരണത്തിൽ നിയന്ത്രണം; ഹോട്ടൽ മേഖലയ്ക്ക് കടുത്ത പ്രതിസന്ധി ന്യൂഡൽഹി: പ്രകൃതിവാതക വിതരണത്തിന്...

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു മേനോൻ

ഭാര്യയോട് മാപ്പുപറഞ്ഞ് മന്ത്രി കെ.ബി. ഗണേഷ് കുമാർ; പരാതി നൽകില്ലെന്ന് ബിന്ദു...

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ് കുമാറിന്റെ ഭാര്യ

മന്ത്രിയെ കാണാൻ പാടില്ലാത്ത സാഹചര്യത്തിൽ കണ്ടു; പോലീസ് സഹായം അഭ്യർത്ഥിച്ച് ഗണേഷ്...

Other news

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം

വിജയസാധ്യതയും മുന്നേറ്റവും; ചിലർക്കു വെല്ലുവിളികളും — ഇന്നത്തെ നക്ഷത്രഫലം ദിവസത്തിന്റെ ഗ്രഹനിലകൾ ചില...

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ് സംരംഭകൻ അറസ്റ്റിൽ

വിവാഹവാഗ്ദാനം നൽകി പീഡനം, പണവും സ്വർണവും തട്ടിപ്പ്; കൊച്ചിയിൽ ഇവന്റ് മാനേജ്മെന്റ്...

ജോര്‍ജുകുട്ടിയുടെ കഥ വീണ്ടും; ‘ദൃശ്യം 3’ ടീസർ സെൻസർ പൂർത്തിയായി

ജോര്‍ജുകുട്ടിയുടെ കഥ വീണ്ടും; ‘ദൃശ്യം 3’ ടീസർ സെൻസർ പൂർത്തിയായി മലയാള സിനിമാപ്രേക്ഷകരും...

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ

ട്രെയിനിൽ സ്വന്തം കുഞ്ഞിനെ യാത്രക്കാരനെ ഏൽപ്പിച്ച് മുങ്ങിയ യുവതി പിടിയിൽ ആറുമാസം പ്രായമുള്ള...

‘ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നം’; മന്ത്രിക്ക് പിന്തുണയുമായി സ്പീക്കർ എ എൻ ഷംസീര്‍

‘ഗണേഷ് കുമാറിനെതിരായ പരാതി കുടുംബ പ്രശ്നം’; മന്ത്രിക്ക് പിന്തുണയുമായി സ്പീക്കർ എ...

സർക്കാർ ആശുപത്രികളിൽ വൻ അഴിച്ചുപണി! ഡോക്ടർമാരുടെ ഒപി സമയം കൂട്ടി; പ്രതിഷേധവുമായി സംഘടനകൾ

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളുടെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുക എന്ന ലക്ഷ്യത്തോടെ...

Related Articles

Popular Categories

spot_imgspot_img