web analytics

പരിശോധനയ്ക്കായി വിദഗ്ദ്ധർ എത്തിയില്ല; തുറവൂരിലെ വീട്ടുവളപ്പിൽനിന്നു കിട്ടിയ 128 വെടിയുണ്ടകൾ പൊലീസ് കോടതിക്കു കൈമാറി

ആലപ്പുഴ: തുറവൂരിലെ വീട്ടുവളപ്പിൽനിന്നു കിട്ടിയ 128 വെടിയുണ്ടകൾ പൊലീസ് കോടതിക്കു കൈമാറി. പരിശോധനയ്ക്കായി വിദഗ്ദ്ധർ എത്താത്തതിനാലാണ് ഉണ്ടകൾ കോടതിയിലേക്ക് മാറ്റിയത്. കുത്തിയതോട് എസ്‌ഐ. എൽദോസ് കുര്യാക്കോസിന്റെ നേതൃത്വത്തിലാണ് ഉണ്ടകൾ ചേർത്തല ജുഡീഷ്യൽ ഫസ്റ്റ്ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി(ഒന്ന്)യിൽ ഹാജരാക്കിയത്.

കഴിഞ്ഞമാസം അവസാനമാണു റിട്ട. എസ്‌ഐ. ചേർത്തല അരീപ്പറമ്പ് സ്വദേശി രമേശൻ വാടകയ്ക്കു താമസിക്കുന്ന വീട്ടുവളപ്പിലെ ചവറുകൂനയ്ക്കിടയിൽ ഉപേക്ഷിച്ചനിലയിൽ ഇവ കണ്ടെടുത്തത്. പൊലീസിലെ ആർമറി വിഭാഗത്തിന്റെ പരിശോധനയിൽ വലിയ തോക്കിൽ ഉപയോഗിക്കുന്നവയാണെന്നു വ്യക്തമായി. തുടർന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തി.

വിദഗ്ധ പരിശോധനയ്ക്കായി ബാലിസ്റ്റിക് വിഭാഗത്തിന്റെ സേവനം ആവശ്യപ്പെട്ട് പൊലീസ് കത്തയച്ചെങ്കിലും മറുപടി കിട്ടിയില്ല. ദുരൂഹതയില്ലെന്നാണു പ്രാഥമിക നിഗമനമെങ്കിലും ഉറവിടം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം വേണ്ടുന്ന സാഹചര്യത്തിൽ കോടതിയുടെ അനുമതിയോടെ വെടിയുണ്ടകൾ പരിശോധിക്കാം. ഇതിനാലാണു കോടതിക്കു കൈമാറിയത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img