web analytics

ഇടുക്കി പരുന്തുംപാറയിൽ വൻ ഭൂമി കൈയ്യേറ്റം ; നടപടിക്കൊരുങ്ങി റവന്യു വകുപ്പ്

വിനോദ സഞ്ചാര കേന്ദ്രമായ പരുന്തുംപാറയിൽ വിവിധയിടങ്ങളിൽ വന ഭൂമിയും റവന്യു ഭൂമിയും വൻതോതിൽ കൈയ്യടക്കി റിസോർട്ട് മാഫിയ. സംഭവം വിവാദമായതിനെ തുടർന്ന് റവന്യു ഭൂമിയിൽ നടന്ന കൈയേറ്റം കണ്ടെത്തി ഭൂമി തിരിച്ചു പിടിച്ചെടുക്കാനുള്ള നടപടികൾ റവന്യു വകുപ്പ് തുടങ്ങി. ഭൂമി അളന്ന് തിട്ടപ്പെടുത്താനും കൈയേറ്റം ഒഴിപ്പിക്കാനും കളക്ടർ ഉത്തരവിട്ടു. (Huge land grab in Idukki Parunthumpara; Revenue department ready for action)

ആദ്യ ഘട്ടമായി പീരുമേട് തഹസിൽദാർ അന്വേഷണം നടത്തി ജില്ലാ ഭരണകൂടത്തിന് റിപ്പോർട്ട് നൽകിയിരുന്നു. നഷ്ടപ്പെട്ട ഭൂമി കണ്ടെത്താൻ പ്രത്യേക സർവേ സംഘത്തെ നിയോഗിക്കണമെന്നും തഹസിൽദാർ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരുന്നു. താലൂക്ക് സർവേയറുടെ നേതൃത്വത്തിലുള്ള സംഘത്തെ ഉപയോഗിച്ച് ഭൂമി അളക്കാനാണ് നിർദേശമുള്ളത്. രണ്ട് വില്ലേജ് ഓഫീസർമാർ സ്ഥലത്തെത്തി രേഖകൾ പരിശോധിച്ച ശേഷം മഹസ്സർ തയ്യാറാക്കും.

ഇതിൻറെ അടിസ്ഥാനത്തിൽ സർവ്വേ സംഘമെത്തി ഭൂമി അളന്നു തിരിച്ച് സർക്കാർ ബോർഡ് വച്ച് ഏറ്റെടുക്കാനാണ് തീരുമാനം. ഈ മാസം അവസാനത്തോടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കാനാണ് നിർദ്ദേശം.
പതിനഞ്ചിലധികം വൻകിട കയ്യേറ്റങ്ങളുണ്ടെന്നാണ് പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. പട്ടയമുള്ള ഭൂമി ചെറിയ അളവിൽ വാങ്ങിയ ശേഷം സമീപത്തെ റവന്യൂ ഭൂമിയും കൈവശപ്പെടുത്തിയാണ് ഇവിടെ കൈയേറ്റം നടത്തിയിരിക്കുന്നത്.

കൈയേറിയ ഭൂമിക്ക് പറയാം നേടിയെടുക്കാനുള്ള ശ്രമവും ഉണ്ടായിട്ടുണ്ട്.
പീരുമേട് വില്ലേജിലെ സർവേ നമ്പർ 534, മഞ്ചുമല വില്ലേജിൽ 441 എന്നിവയിൽ ഉൾപ്പെട്ട റവന്യു ഭൂമിയാണ് നഷ്ടപ്പെട്ടിരിക്കുന്നത്. 45 ഹെക്ടർ ഭൂമി നഷ്ടപ്പെട്ടിട്ടുള്ളതായാണ് സൂചന. 310 ഹെക്ടർ ഭൂമിയാണ് റവന്യു വകുപ്പിന് പരുന്തുംപാറയിൽ ഉണ്ടായിരുന്നത്. ഇതിൽ 200 ഹെക്ടർ ഭൂമിക്ക് പട്ടയം നൽകിയിരുന്നു.

ബാക്കി 110 ഹെക്ടർ ഭൂമിയിൽ നിന്നുള്ള 45 ഹെക്ടറാണ് കാണാനുള്ളത്. പട്ടയമുള്ള ഭൂമിയുടെ സർവേ നമ്പറും രേഖകളും ഉപയോഗിച്ചാണ് ഇവിടെ കൈയേറ്റവും വിൽപ്പനയും നടക്കുന്നത്. വികസനം മുന്നിൽ കണ്ടാണ് ഇവിടെ കൈയേറ്റം വ്യാപകമായി നടക്കുന്നത്. ഇത്തരത്തിൽ കൈയേറിയ ഭൂമിയിൽ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് മണ്ണിടിച്ച് നിരത്തുന്നതും നിർമ്മാണ പ്രവർത്തനങ്ങളും തകൃതിയായി നടക്കുന്നുണ്ട്. പ്രദേശത്ത് വനംവകുപ്പിൻറെ ഭൂമിയിലും കൈയേറ്റം നടന്നതായി പരാതിയുയർന്നിട്ടുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img